കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതാഖത്ത്‌ ടെലികോം മേഖലയിലേക്കും; പ്രവാസികള്‍ക്ക് ആശങ്ക

Google Oneindia Malayalam News

ജിദ്ദ: സൗദിയില്‍ കൂടുതല്‍ മേഖലകളിലേക്ക് നിതാഖത്ത്‌
വ്യാപിപ്പിക്കുന്നു. നേരത്തെ മൊബൈല്‍ ഫോണ്‍ വില്‍പ്പന രംഗത്ത് നിതാഖാത് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ടെലികോം രംഗത്തേക്കുകൂടി ഇത് വ്യാപിപ്പിക്കാന്‍ സൗദി തീരുമാനിച്ചിട്ടുള്ളത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്നതാണ് സൗദിയുടെ തീരുമാനം. ജിദ്ദ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിക്ക് കീഴില്‍ നടന്ന യോഗത്തിലാണ് നിതാഖത്ത്‌
3 ഉടന്‍ ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രി മുഫ്രജ് അല്‍ ഹഖ്ബാനി അറിയിച്ചത്.

രാജ്യത്ത് നിലവിലുള്ള തൊഴിലില്ലായ്മ പരിഹരിക്കാന്‍ സ്വകാര്യമേഖലയിലേക്ക് കൂടുതല്‍ സൗദികളെ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് സൗദി നിതാഖത്ത്‌
തിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമിടുന്നത്. ഉല്‍പ്പാദനക്ഷമമായ അംഗങ്ങളെ ഉള്‍പ്പെടുത്തി ഉല്‍പ്പാദനക്ഷമമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് അല്‍ ഹഖ്ബാനി പറഞ്ഞു. സൗദിവല്‍ക്കരണപ്രക്രിയ ആദായമില്ലാത്തതും വ്യാജവുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

nitaqat

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ തൊഴില്‍, മനുഷ്യ വിഭവശേഷി വിഭാഗങ്ങളില്‍ സൗദികള്ളാല്ലത്തവരെ നിയമിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമവും പ്രാബല്യത്തില്‍ വരും. ഈ വിഭാഗങ്ങളില്‍ സൗദികളല്ലാത്തവരെ നിയമിക്കരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമത്തിന്റെ കരട് തൊഴില്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന ജീവനക്കാര്‍ക്ക് 20,000 റിയാല്‍ പിഴയടക്കേണ്ടിവരുമെന്ന് കരട് നിയമത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ നിലവില്‍ ഈ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മറ്റ് മേഖലയിലേക്ക് മാറുകയോ രാജ്യം വിടുകയോ ചെയ്യാമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശം ഇത് മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാവും. ജൂണ്‍ ആറിനകം ഈ മേഖലയില്‍ 50 ശതമാനം സൗദിവല്‍ക്കരണം നടത്തിയിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. സെപ്തബര്‍ ആദ്യവാരത്തോടെ ടെലികോം മേഖലയില്‍ വിദേശികളുടെ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പുവരുത്തണമെന്നും പുതിയ നിയമം നിഷ്‌കര്‍ഷിക്കുന്നു.

ടെലികോം രംഗത്ത് നിതാഖത്ത്‌ കൊണ്ടുവന്നത് ടെലികോം രംഗത്തെ സുരക്ഷാ ഭീഷണികള്‍ ഒഴിവാക്കുന്നതിനാണ് എന്നായിരുന്നു സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം. മൊബൈല്‍ ഫോണ്‍ വില്‍പ്പന രംഗത്തിന് പുറമേ അക്കൗണ്ടിംഗ്, മാര്‍ക്കറ്റിംഗ്, ക്ലറിക്കല്‍ എന്നീ മേഖലകളിലും സ്വദേശിവല്‍ക്കരണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

രാജ്യത്തെ കമ്പനികളിലെ ജീവനക്കാര്‍ക്ക് സൗദികളെന്ന് വരുത്തിത്തീര്‍ക്കുന്നതിനായി പേര് തെറ്റായി ചേര്‍ക്കുന്നുണ്ടെന്നും ഇത് മൂലം സൗദികള്‍ക്ക് കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യേണ്ടിവരികയും ഉല്‍പ്പാദനക്ഷമായ ജോലികള്‍ അനുഷ്ടിക്കാന്‍ സാധിക്കുന്നില്ലെന്നും ഈ പ്രശ്‌നം മറികടക്കുന്നതിനായി സൗദികള്‍ക്കും വിദേശികള്‍ക്കും ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് പരിശോധിക്കുമെന്നും അല്‍ ഹഖ്ബാനി വ്യക്തമാക്കുന്നു. തൊഴില്‍ മേഖലയില്‍ സൗദി സ്ത്രീകളുടെ സാന്നിധ്യം ഉയര്‍ത്തുമെന്നും സൗദി പ്രഖ്യാപിക്കുന്നു. രാജ്യത്തെ ഉന്നത പദവികളില്‍ സ്ത്രീകള്‍ക്ക് സേവനമനുഷ്ടിക്കാനുള്ള അവസരം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതിന് പുറമേ സാമ്പത്തിക പരിഷ്‌കരണത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഊന്നല്‍ നല്‍കുന്നതിനായി വിഷന്‍ 2030 എന്ന പദ്ധതിയും സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ നിക്ഷേപ രംഗത്തേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുക, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എണ്ണ കമ്പനിയായ സൗദി ആരാംകോ പരിഷ്‌കരിക്കുക, ഖനന മേഖലയില്‍ നിക്ഷേപം നടത്തുക എന്നിങ്ങനെ വരാനിരിക്കുന്ന ഒരു പതിറ്റാണ്ടിലേക്ക് രാജ്യത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്ന കര്‍മ്മ പദ്ധതിയാണ് സല്‍മാന്‍ രാജാവ് ഇതോടെ പ്രഖ്യാപിച്ചിട്ടുള്ളത്.

English summary
Saudi Arabia may soon launch Nitaqat 3 for soudiazation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X