കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2013 ല്‍ വിറ്റത് 100 കോടി സ്മാര്‍ട്ട് ഫോണുകള്‍

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ലോകത്ത് വിറ്റഴിഞ്ഞ സ്മാര്‍ട്ട് ഫോണുകളുടെ എണ്ണം നൂറ് കോടി കഴിഞ്ഞെന്ന് റിപ്പോര്‍ട്ട്. ഒറ്റ വര്‍ഷം കൊണ്ട് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഇത്രയും മുന്നേറ്റമുണ്ടാകുന്നത് ഇത് ആദ്യമായിട്ടാണ്.

മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഐഡിസി(ഇന്റര്‍ നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍) നടത്തിയ കണക്കെടുപ്പിലാണ് ഫോണ്‍ വില്‍പനയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസങിന്റെ അപ്രമാദിത്തം കഴിഞ്ഞ വര്‍ഷവും തുടര്‍ന്നു എന്നാണ് ഐഡിസി കണക്കുകള്‍ സൂചിപ്പിക്കുന്നത്. വില്‍പനയില്‍ സാംസങ് നേടിയത് 42.9 ശതമാനം വര്‍ദ്ധനയാണ്.

Smart Phone

1004.2 ദശലക്ഷം മൊബൈല്‍ ഫോണുകളാണത്രെ 2013 ല്‍ മാത്രം വിറ്റുപോയത്. ആകെ വിറ്റുപോയെ മൊബൈല്‍ ഫോണുകളുടെ എണ്ണം 1821.8 ദശലക്ഷം വരും. 2012 നെ അപേക്ഷിച്ച് സ്മാര്‍ട്ട് ഫോണ്‍ വില്‍പനയില്‍ മാത്രം 38.4 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി.

സാംസങിന് തൊട്ടുപിറകിലുള്ളത് പരമ്പരാഗത വൈരികളായ ആപ്പിള്‍ ഫോണുകളാണ്. ആപ്പിളിന്റെ വില്‍പനയില്‍ 12.9 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഇവര്‍ക്ക് പിന്നില്‍ ചൈനീസ് കമ്പനിയായ ഹ്വാവേയാണ് സ്ഥാനം പിടിച്ചിട്ടുള്ളത്.

മൈക്രോസോഫ്റ്റ് ഏറ്റെടുത്തെങ്കിലും മൊബൈല്‍ ഫോണ്‍ രംഗത്തെ ആദ്യകാല അതികായരായ നോക്കിയക്ക് വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഐഡിസിയുടെ പട്ടികയില്‍ പോലും ഇടം നേടാന്‍ നോക്കിയക്ക് കഴിഞ്ഞിട്ടില്ല.

സാംസങ് 313.9 ദലശക്ഷം സ്മാര്‍ട്ട് ഫോണുകളാണ് വിറ്റത്. ആപ്പിള്‍ 153.4 ദശലക്ഷവും ഹ്വവേയ് 48.8 ദശലക്ഷവും വിറ്റു. എല്‍ജിയും ലെനോവയും ആണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് രണ്ട് സ്മാര്‍ട്ട് ഫോണുകള്‍.

ഇന്ത്യയും ചൈനയും തന്നെയാണ് സ്മാര്‍ട്ട് ഫോണുകളുടെ ഏറ്റവും വലിയ വിപണി. സ്മാര്‍ട്ട് ഫോണുകള്‍ മാറ്റി വാങ്ങുന്നതില്‍ മിടുക്കരാണ് രണ്ട് രാജ്യക്കാരും.

English summary
Smart Phone sale exceeded 100 crore in 2013.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X