ഭീകരതയ്ക്കെതിരെ ഒരുമിച്ചു നിൽക്കാം, ആസിയാൻ സമ്മേളനത്തിൽ മോദി, പിന്തുണച്ച് അമേരിക്ക...
ഭീകരവാദത്തിനെതിരെ ഒറ്റയ്ക്ക് പോരാടി നാം ബുദ്ധിമുട്ടിയിരിക്കുകയാണ് . ഇതിനെതിരെ എല്ലാവരും ഒറ്റകെട്ടായി ഒന്നിച്ചു പോരാടണമെന്നും മോദി പറഞ്ഞു.
മനില: ഭീകരതയ്ക്കെതിരെ ഒന്നിച്ചു പോരാടണമെന്ന് ആസിയാൻ രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിനെതിരെ ഒറ്റയ്ക്ക് പോരാടി നാം ബുദ്ധിമുട്ടിയിരിക്കുകയാണ് . ഇതിനെതിരെ എല്ലാവരും ഒറ്റകെട്ടായി ഒന്നിച്ചു പോരാടണമെന്നും മോദി പറഞ്ഞു. പ്രദേശത്ത് സമാധാനം വളർത്തുകയും മേഖലയുടെ താൽപര്യം സംരക്ഷിക്കുകയുമാണ് വേണ്ടത്. ഇതിനായി ഇന്ത്യയുടെ എല്ലാവിധ സഹകരണങ്ങളും ഉണ്ടാകുമെന്നും മോദി ആസിയാൻ സമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യ-പസഫിക് മേഖലയുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി അമേരിക്കയുടെ നേതൃത്വത്തിൽ ചതുർരാഷ്ട്ര സംഖ്യം രൂപീകരിച്ചിട്ടുണ്ട്. ദക്ഷിണചൈനക്കടലിൽ സ്വതന്ത്രമായ സഞ്ചാരനീക്കം വേണെമെന്ന് ചതുർരാഷ്ട്ര സഖ്യരാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയതിനു ശേഷമാണ് യുഎസ്- ചൈന ബന്ധം വഷളായത്. ചൈനയുടേതെന്ന് അവകാശപ്പെടുന്ന ദക്ഷിണചൈനകടലിലെ കൃത്യമ ദ്വീപിലേയ്ക്ക് അമേരിക്കയുടെ യുദ്ധകപ്പൽ കടന്നിരുന്നു. ഇതു ഇരുവരും തമ്മിലുള്ളബന്ധത്തിൽ വിള്ളൽ ഏൽപ്പിച്ചിരുന്നു.

ചൈനയ്ക്കെതിരെ രാജ്യങ്ങൾ
ഇന്ത്യ-പസഫിക് മേഖലയിൽ ചൈനയുടെ കടന്നുകയറ്റത്തിനെതിരെ മുന്നറിയിപ്പുമായി ചതുർരാഷ്ട്ര രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ദക്ഷിണ ചൈനക്കടലിൽ ചൈനയുടെ സൈനിക ഇടപെടൽ കൂടിയതിന്റെ പശ്ചാത്തലത്തിലാണ് ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്യങ്ങൾ രംഗത്തെത്തിയിട്ടുള്ളത്. യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനെ ശേഷമാണ് ചൈന- അമേരിക്ക ബന്ധം വഷളായത്.

ചതുർരാഷ്ട്ര സംഖ്യം
അമേരിക്കയുടെ നേതൃത്വത്തിൽ ഇന്ത്യ, ജപ്പാൻ , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് പ്രദേശത്തെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഒരുമിക്കുന്നത്. എന്നാൽ ഇത് ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്. കൂടാതെ സഖ്യത്തിൽ നിന്ന് അവഗണിച്ചതിൽ നിന്നുള്ള അമർഷവും ചൈന പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ചതുർരാഷ്ട്ര സംഖ്യം രൂപീകരിക്കുന്നതിലൂടെ ചൈന- ഇന്ത്യ ബന്ധത്തിൽ വിള്ളാൻ വീഴാൻ സാധ്യതയുണ്ട്.

ഇന്ത്യ- അമേരിക്ക കൂടുതൽ അടുക്കുന്നു
ചതുർരാഷ്ട്ര സഖ്യത്തിന്റെ രൂപീകരണം കൂടിയായപ്പോൽ ഇന്ത്യ- അമേരിക്ക ബന്ധം കൂടുതൽ ദൃഢമാകുകയാണ്. അമേരിക്കൻ ബന്ധം കൂടുതൽ ദൃഢമാകുന്നതിനു വേണ്ടിയാണ് ഇന്ത്യ ചതുർരാഷ്ട്ര സഖ്യത്തിൽ പങ്കാളിയാകാൻ തീരുമാനിച്ചത്. കൂടാതെ ഇന്ത്യയുടെ സൈനിക ശേഷി വർധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. ഇതു സംബന്ധമായ സൂചന ട്രംപ് ആസിയാൻ സമ്മേളനത്തിൽ നൽകിയരുന്നു. എന്നാൽ ചൈനയെ സംബന്ധിച്ചടത്തോളം ഇത് അത്ര നല്ലവാർത്തയായിരിക്കില്ല.

സഖ്യം ചൈനയെ ലക്ഷ്യമിട്ടല്ല
ചതുർരാഷ്ട്ര കൂട്ടയ്മ ചൈനയെ ലക്ഷ്യമിട്ടല്ലെന്ന് സഖ്യരാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷ ഉറപ്പു വരുത്താൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു കൂട്ടായ്മഅതു ഒരിക്കലും ചൈനയെ ലക്ഷ്യമിട്ടല്ലെന്നും രാജ്യങ്ങൾ അറിയിച്ചിരുന്നു. നിയമകേന്ദ്രീകൃതമായ വ്യവസ്ഥയും രാജ്യാന്തര നിയമങ്ങൾ ബഹുമാനിച്ചുള്ള ഇടപെടലും മേഖലയിൽ ഉറപ്പാക്കാനാണു സഖ്യരൂപീകരണമെന്നു നാലു രാജ്യങ്ങളും വെവ്വേറെ പ്രസ്താവനകളിൽ അറിയിച്ചു.

ആസിയാൻ സമ്മേളനം
ആസിയാൻ ഉച്ചകോടിക്കിടെ അമേരിക്കയെ കൂടാതെ ന്യൂസ് ലൻഡ്, ജപ്പാൻ, വിയറ്റ്നാം, ഓസ്ട്രോലിയ എന്നീ രാജ്യങ്ങളുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തിയിരുന്നു. എന്നാൽ ആസിയാൻ സമ്മേളനത്തിൽ മ്യാൻമാർ അംഗമാണെങ്കിലും റോഹിങ്ക്യൻ വിഷയത്തിൽ കാര്യമായ ചർച്ചകൾ നടന്നിരുന്നില്ല. മോദിയും ഫിലിപ്പീൻസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നാലു കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. ആസിയാൻ സമ്മേളനത്തിനു ശേഷം ഫിലിപ്പീൻസിലെ ഇന്ത്യൻ വംശജരെ മോദി അഭിസംബോധന ചെയ്യും.
-
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ?












Click it and Unblock the Notifications