കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവയാനി; വീഡിയോ വ്യാജമെന്ന് അമേരിക്ക

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗഡെയെ യു എസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതായി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് അമേരിക്ക. വീഡിയോയില്‍ പരിശോധനയ്ക്ക് വിധേയയാകുന്ന സ്ത്രീ ദേവയാനി ഖോബ്രഗഡെയല്ലെന്നും ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്നും അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് മരീ ഹാര്‍ഫ് മുന്നറിയിപ്പ് നല്‍കി.

രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ നഗ്നയാക്കി പരിശോധിക്കുന്ന ദൃശ്യങ്ങളാണ് ദേവയാനി ഖോബ്രഗഡെയുടേത് എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഒരു വനിതാ ഉദ്യോഗസ്ഥയാണ് സ്ത്രീയെ തുണിയഴിച്ച് പരിശോധിക്കുന്നത്. ഒപ്പം മറ്റൊരു ഉദ്യോഗസ്ഥനെയും കാണാം. ഇയാള്‍ സ്ത്രീയെ പിടിച്ചുനിര്‍ത്തിയിരിക്കുന്നതായാണ് ദൃശ്യങ്ങള്‍.

devyani

കറുത്ത് അധികം നീളമില്ലാത്ത തലമുടിയുള്ള ചെറുപ്പക്കാരിയാണ് വീഡിയോയില്‍ പരിശോധനയ്ക്ക് വിധേയയാകുന്നത്. സ്ത്രീ സഹായത്തിനായി നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം. ഏകദേശം ഒരുമിനുട്ടോളം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. എന്നാല്‍ ഈ ദൃശ്യങ്ങളില്‍ കാണുന്നത് ദേവയാനിയല്ലെന്നും ദേവയാനി സംഭവവുമായി ഇതിന് ബന്ധമില്ലെന്നും അമേരിക്കന്‍ പ്രതിനിധി വിശദീകരിക്കുന്നു.

വീഡിയോയില്‍ കാണുന്ന ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ പ്രതിനിധികള്‍ അല്ല. യു എസ് മാര്‍ഷലുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ചില വാര്‍ത്താ സൈറ്റുകള്‍ വീഡിയോയുടെ നിജസ്ഥിതി അന്വേഷിക്കാതെ കുപ്രചരണം നടത്തുകയാണ്. നിരുത്തരവാദിത്തപരമായ ഈ നടപടി അപലപനീയമാണ്. - അവര്‍ പറഞ്ഞു. വീട്ടുജോലിക്കാരിയോട് മനുഷ്യാവകാശ ലംഘനം നടത്തിയ കേസില്‍ 2013 ഡിസംബര്‍ 12 നാണ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗഡെ ന്യൂയോര്‍ക്കില്‍ വെച്ച് അറസ്റ്റിലായത്.

English summary
US said strip-search video of Indian diplomat Devyani Khobragade is fake. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X