ഇസ്രായേലിന് വീണ്ടും തിരിച്ചടി; നിരീക്ഷണ വിമാനത്തെ തുരത്തിയതായി സിറിയ

  • Posted By: SALMA MUHAMMAD HARIS ABDUL SALAM
Subscribe to Oneindia Malayalam

ദമസ്‌ക്കസ്: തെക്കന്‍ സിറിയന്‍ പ്രദേശത്ത് വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ ഇസ്രായേലി നിരീക്ഷണ വിമാനതുരത്തിയോടിച്ചതായി സിറിയന്‍ സൈന്യം അവകാശപ്പെട്ടു. സിറിയയിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയ ഇസ്രായേല്‍ യുദ്ധവിമാനം വെടിവച്ച് വീഴ്ത്തിയതിന് ദിവസങ്ങള്‍ക്കകമാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.

ഇസ്രായേല്‍ പ്രധാനമന്ത്രി അഴിമതിക്കുരുക്കില്‍; കേസെടുക്കണമെന്ന് പോലിസ്

സിറിയന്‍ വ്യോമപ്രതിരോധ സംവിധാനം നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഇസ്രായേല്‍ വിമാനം തിരിച്ചുപോയതെന്ന് സൈന്യം അവകാശപ്പെട്ടു. സിറിയയ്ക്കകത്തുള്ള തങ്ങളുടെ സൈനിക കേന്ദ്രം ആക്രമിക്കാനുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ശ്രമം തങ്ങള്‍ പരാജയപ്പെടുത്തിയതായും സിറിയ അവകാശപ്പെട്ടു.

israel

സിറിയയ്‌ക്കെതിരേ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഞെട്ടിക്കുന്ന തിരിച്ചടികളുണ്ടാകുമെന്ന് സിറിയന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

വിദേശ സഹായത്തോടെ രാജ്യത്തിനകത്ത് വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ സിറിയയുടെ പ്രത്യാക്രമണ ശേഷി നശിപ്പിച്ചുവെന്ന് ഇസ്രായേല്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇസ്രായേല്‍ സിറിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇടയ്ക്കിടെ ഇത്തരം ആക്രമണങ്ങള്‍ നടത്തുക പതിവാണെങ്കിലും യുദ്ധവിമാനം തകര്‍ക്കപ്പെടുന്നത് ആദ്യമായാണ്. എന്നാല്‍, സിറിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ ഇനിയും തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം.

സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാനെന്ന പേരില്‍ ആക്രമണം നടത്താനെത്തിയ ഇസ്രായേല്‍ യുദ്ധവിമാനങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം സിറിയന്‍ സേന വെടിവച്ചിട്ടത്. ഇസ്രയേലിന്റെ എഫ്16 യുദ്ധവിമാനമാണ് വിമാനവേധ തോക്കുകളുപയോഗിച്ച് സിറിയന്‍സേന തകര്‍ത്തത്. ഇസ്രയേല്‍ അതിര്‍ത്തിക്കുള്ളില്‍ തകര്‍ന്നുവീണ വിമാനത്തിലെ രണ്ട് പൈലറ്റുമാര്‍ക്ക് പരിക്കേറ്റിരുന്നു. സിറിയന്‍ കേന്ദ്രത്തില്‍ നിന്നെത്തിയ ഇറാന്റെ ആളില്ലാ ഡ്രോണ്‍ വിമാനം തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായി ആരോപിച്ചായിരുന്നു ഇസ്രായേല്‍ സിറിയയ്‌ക്കെതിരേ പുതിയ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്.

English summary
Syria on Wednesday repelled Israeli surveillance planes that breached its southern border

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്