കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ ഭീഷണികള്‍ക്ക് ഇറാന്‍ വഴങ്ങില്ല: ആയത്തൊള്ള ഖമേനി

അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും മുമ്പില്‍ ഇറാന്‍ മുട്ടുമടക്കില്ലെന്ന് ഇറാന്റെ ആത്മീയനേതാവ് ആയത്തൊള്ള ഖമേനി പ്രസ്താവിച്ചു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അമേരിക്കന്‍‌ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇറാന്‍ | Oneindia Malayalam

തെഹ്‌റാന്‍: അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും മുമ്പില്‍ ഇറാന്‍ മുട്ടുമടക്കില്ലെന്ന് ഇറാന്റെ ആത്മീയനേതാവ് ആയത്തൊള്ള ഖമേനി പ്രസ്താവിച്ചു. ഇറാന്‍ ശക്തമായ രാഷ്ട്രമാണ്. ആരുടെ ഭീഷണിക്കു മുമ്പിലും അത് തലകുനിക്കില്ല. രാജ്യത്തിനെതിരായ ഏത് നീക്കത്തിനുമുള്ള തിരിച്ചടി കനത്തതായിരിക്കും- തെഹ്‌റാനില്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെ ഖമേനി പറഞ്ഞു.

അഴിമതിക്കാരും കള്ളന്‍മാരും ചതിയന്‍മാരുമാണ് അമേരിക്ക. എന്നിട്ട് ഇറാന്‍ കളവ് പറയുകയാണെന്നാണ് അവരുടെ ആരോപണം. ഇറാന്‍ എന്നും സത്യസന്ധമായേ പെരുമാറിയിട്ടുള്ളൂ. അന്ത്യംവരെ അങ്ങനെതന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ ആണവ കരാര്‍ ലംഘിക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ അവര്‍ കളവുപറയുകയുമാണെന്ന യു.എസ് ആരോപണത്തിന് മറുപടിയായാണ് ഖാംനഈ ഇങ്ങനെ പറഞ്ഞത്.

khameni


യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ന്യുയോര്‍ക്കിലേക്ക് തിരിക്കുന്ന വേളയിലാണ് ആത്മീയ നേതാവിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. യു.എന്‍ പൊതുസഭയ്‌ക്കെത്തുന്ന ലോക നേതാക്കളുമായി ആണവ കരാറുമായി ബന്ധപ്പെട്ട സുപ്രധാന ചര്‍ച്ചകള്‍ അദ്ദേഹം നടത്താനിരിക്കുന്ന പശ്ചാത്തലത്തിലാണിത്.

2015ല്‍ അമേരിക്ക, ചൈന, ഫ്രാന്‍സ്, റഷ്യ, ഇംഗ്ലണ്ട്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒപ്പുവച്ച ആണവകരാര്‍ പ്രകാരം ഇറാന്‍ ആണവായുധ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നതിന് പകരമായി രാജ്യത്തിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം ലോക രാഷ്ട്രങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ മോശം കരാറാണിതെന്നും അവസരം ലഭിച്ചാല്‍ കരാറില്‍ നിന്ന് പിന്‍മാറുമെന്നും അമേരിക്കന്‍ പ്രസിഡന്റ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 15ന് യു.എസ് കോണ്‍ഗ്രസില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഇറാനെതിരായ നിലപാട് സ്വീകരിക്കാനാണ് ട്രംപിന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങിനെയെങ്കില്‍ 60 ദിവസങ്ങള്‍ക്കകം കരാറില്‍ നിന്ന് പിന്‍മാറാന്‍ കോണ്‍ഗ്രസിന് സാധിക്കും. അതേസമയം, പുതിയ നിയന്ത്രണങ്ങള്‍ ഇറാനെതിരേ കൈക്കൊണ്ടാല്‍ മണിക്കൂറുകള്‍ക്കകം കരാറില്‍ നിന്ന് പിന്‍മാറാന്‍ ഇറാന് സാധിക്കുമെന്ന് നേരത്തേ പ്രസിഡന്റ് റൂഹാനി മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
Iran will not give in to Us
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X