കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധത്തിന്റെ മറ്റൊരു മുഖം, റോഡിലെ കുഴികള്‍ ബാത്ത് ടബ്ബ് ആക്കുന്നു,മറ്റൊരു വഴിയും ഇവര്‍ക്കില്ല

  • By ഭദ്ര
Google Oneindia Malayalam News

തായ്‌ലാന്റ്: നിങ്ങളുടെ നാട്ടില്‍ റോഡില്‍ കുഴികളുണ്ടോ, മഴക്കാലത്ത് വെള്ളം കെട്ടി നിന്ന് അപകടങ്ങള്‍ സംഭവിക്കാറുണ്ടോ? പരാതി നല്‍കിയിട്ടും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇട്ടിട്ടും അധികാരികള്‍ തിരിഞ്ഞു നോക്കിയില്ല അല്ലേ, എങ്കില്‍ ഇങ്ങനെ വേണം പ്രതിഷേധിക്കാന്‍ എന്ന് തായ്‌ലന്റിലെ സ്ത്രീകള്‍ പറയുന്നു.

തങ്ങളുടെ പ്രതിഷേധം ആഘോഷമാക്കുകയാണ് ഇവര്‍. ആരോടും ഇനി പരാതി പറയില്ല. പക്ഷെ ഞങ്ങള്‍ ഇത് തുടരും. എന്താണിവര്‍ ചെയ്യുന്നത് എന്നല്ലേ... റോഡിലെ കുഴികള്‍ ഇവര്‍ക്കിപ്പോള്‍ ബാത്ത് ടബ്ബുകളാണ്. ഇതിലാണിപ്പോള്‍ ഇവര്‍ കുളിക്കുന്നത്.

 നടുറോഡില്‍ സ്ത്രീകളുടെ കുളി

നടുറോഡില്‍ സ്ത്രീകളുടെ കുളി


നടുറോഡില്‍ ഇരുന്ന് സ്ത്രീകള്‍ കുളിക്കുന്നത് കണ്ടിട്ടുണ്ടോ.. കുളിക്കാന്‍ വേറെ വഴിയില്ലാഞ്ഞിട്ടല്ല ഇവര്‍ ഇത് ചെയ്യുന്നത്. കുളിക്കാനുള്ള വെള്ളം തങ്ങി നില്‍ക്കുന്ന കുഴികളാണ് റോഡിലുള്ളത്.

പ്രതിഷേധം ഇങ്ങനെയും

പ്രതിഷേധം ഇങ്ങനെയും


തായ്‌ലന്റിലെ മായ് റമാത്ത് ജില്ലയിലെ ജനങ്ങള്‍ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടി കാട്ടി 30 വര്‍ഷമായി പരാതി നല്‍കുന്നു. എന്നാല്‍ ആരും തിരിഞ്ഞ് നോക്കിയില്ല. പരാതി നല്‍കാന്‍ ഇനി ഇവര്‍ തയ്യാറല്ല. പകരം പ്രതിഷേധിക്കാന്‍ പോകുന്നത് ഇങ്ങനെയാണ്.

 പ്രതിഷേധത്തിന് തുടക്കം കുറിച്ചത്

പ്രതിഷേധത്തിന് തുടക്കം കുറിച്ചത്


മോഡലായ പാം എന്ന പെണ്‍കുട്ടിയാണ് പുതിയ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. പിന്നീട് ഗ്രാമത്തിലുള്ള പ്രായമായ സ്ത്രീകള്‍ ഇത് ഏറ്റെടുക്കുകയും ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

പ്രതിഷേധം ഫലിച്ചു

പ്രതിഷേധം ഫലിച്ചു


സ്ത്രീകളുടെ പ്രതിഷേധത്തില്‍ നാണംകെട്ട് ഉദ്യോഗസ്ഥര്‍ ദിവസങ്ങള്‍ക്കുള്ളില്‍ റോഡിലെ കുഴികള്‍ അടച്ചു. പ്രതിഷേധത്തിന്റെ പുതിയ മാര്‍ഗത്തില്‍ സ്ത്രീകള്‍ വിജയിച്ചു.

English summary
Write a letter to the authorities? Or protest by sitting in the offending pothole and taking a bath?Well, the latter is exactly what a Bangkok-based model called Palm decided to do.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X