വിസിറ്റിങ് വിസയിൽ ദുബായിലെത്തും, ജോലി ഭിക്ഷാടനവും തെരുവ് കച്ചവടവും! വരുമാനം ലക്ഷങ്ങൾ...

  • Posted By: Desk
Subscribe to Oneindia Malayalam

ദുബായ്: ഭിക്ഷ യാചിക്കാനായി വിസിറ്റിങ് വിസയിൽ നിരവധി പേർ ദുബായിലെത്തുന്നതായി റിപ്പോർട്ട്. മണിക്കൂറിൽ 25000 രൂപയോളം ഭിക്ഷാടനത്തിലൂടെ ഒരാൾ സമ്പാദിക്കുന്നുണ്ടെന്നാണ് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ ഒരു ഭിക്ഷക്കാരൻ ദിവസം ശരാശരി ഒന്നരലക്ഷത്തോളം രൂപയാണ് സമ്പാദിക്കുന്നത്.

ഇതാണ് മാന്യത! ശ്രീജിത്തിനോട് ക്ഷമ ചോദിച്ച് കെ സുരേന്ദ്രൻ... പിണറായിയെ കുറ്റപ്പെടുത്തേണ്ട....

ഭർത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയും മുങ്ങി! ഒരൊറ്റ ദിവസം കോട്ടയത്ത് കാണാതായത് അഞ്ച് യുവതികളെ ...

ദുബായിൽ ഭിക്ഷാടനം നിരോധിച്ചിട്ടുണ്ടെങ്കിലും നിയമം ലംഘിച്ച് നിരവധിപേരാണ് ഭിക്ഷ യാചിക്കുന്നത്. മൂന്നു മാസത്തെ വിസിറ്റിങ് വിസയിലെത്തി ഭിക്ഷാടനത്തിലൂടെയും, തെരുവ് കച്ചവടത്തിലൂടെയും ലക്ഷങ്ങൾ സമ്പാദിക്കുന്നവർ ദുബായിലുണ്ടെന്ന് പോലീസും സമ്മതിക്കുന്നു.

ഭിക്ഷാടനവും തെരുവ് കച്ചവടവും...

ഭിക്ഷാടനവും തെരുവ് കച്ചവടവും...

ഭിക്ഷാടനവും തെരുവ് കച്ചവടവും ദുബായിൽ നിയമംമൂലം നിരോധിച്ചതാണ്. എന്നാൽ വെള്ളിയാഴ്ച അടക്കമുള്ള അവധിദിവസങ്ങളിൽ പലയിടത്തും തെരുവ് കച്ചവടവും ഭിക്ഷാടനവും തകൃതിയായി നടക്കുന്നുണ്ട്. കാലപ്പഴക്കം ചെന്ന സെക്കന്റ് ഹാൻഡ് വസ്തുക്കളാണ് തെരുവ് കച്ചവടത്തിലൂടെ വിറ്റഴിക്കുന്നത്.

 വെള്ളിയാഴ്ചകളിൽ...

വെള്ളിയാഴ്ചകളിൽ...

വെള്ളിയാഴ്ചകളാണ് ഭിക്ഷക്കാരുടെ ഇഷ്ടദിവസം. ഉച്ചയ്ക്കുള്ള ജുമുഅ നമസ്ക്കാരത്തിന് പിന്നാലെ മിക്ക പള്ളികൾക്ക് സമീപവും ഭിക്ഷക്കാർ സ്ഥാനംപിടിക്കും. പാവപ്പെട്ടവരെന്ന് കരുതി പള്ളികളിലെത്തുന്നവർ ഇത്തരക്കാർക്ക് വാരിക്കോരിയാണ് പണം നൽകുന്നത്.

ലക്ഷങ്ങൾ...

ലക്ഷങ്ങൾ...

മണിക്കൂറിൽ 25000 രൂപയോളം ഭിക്ഷക്കാർ സമ്പാദിക്കുന്നുണ്ടെന്നാണ് ഡെയ്ലി മെയിൽ റിപ്പോർട്ടിൽ പറയുന്നത്. ഒരു ദിവസം ശരാശരി ഒന്നര ലക്ഷം രൂപ വരെ സമ്പാദിക്കുന്നുവരുമുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവരാണ് ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരിൽ ഭൂരിപക്ഷവും.

 ജോലിക്ക് വന്നവർ പോലും...

ജോലിക്ക് വന്നവർ പോലും...

വിസിറ്റിങ് വിസയെടുത്ത് വന്ന് ഭിക്ഷാടനവും തെരുവ് കച്ചവടവും നടത്തുന്ന ഒട്ടേറേപേർ ദുബായിലുണ്ടെന്ന് പോലീസും പറയുന്നു. ജോലിക്ക് വന്നവർ പോലും വെള്ളിയാഴ്ച ദിവസങ്ങളിൽ ഭിക്ഷ യാചിക്കാൻ ഇറങ്ങുന്നുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറമേ വെള്ളക്കാർ വരെ ഇക്കൂട്ടത്തിലുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.

നാണക്കേട്...

നാണക്കേട്...

ഭിക്ഷ യാചിക്കുന്നതും തെരുവ് കച്ചവടവും ദുബായിൽ നിയമംമൂലം നിരോധിച്ചിട്ടുള്ളതാണ്. ഇത്തരക്കാരിൽ ഭൂരിപക്ഷവും അനധികൃത താമസക്കാരുമാണ്. അതിനാൽ ഇത്തരക്കാർ കുറ്റകൃത്യം നടത്തിയാൽ കണ്ടുപിടിക്കാൻ പ്രയാസകരമാണെന്നും ദുബായ് പോലീസ് പറയുന്നു.

ഒഴിപ്പിക്കുന്നത്...

ഒഴിപ്പിക്കുന്നത്...

ഭിക്ഷാടനവും തെരുവ് കച്ചവടവും ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം വിവരം നൽകണമെന്നാണ് ദുബായ് പോലീസിന്റെ അഭ്യർത്ഥന. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരക്കാരെ ദുബായിൽ നിന്നും നാടുകടത്തുന്നത്. 2017ൽ മാത്രം 34881 അനധികൃത താമസക്കാരെയാണ് യുഎഇയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
the beggars earning huge amount in dubai.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്