കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കെതിരെ അമേരിക്കയുടെ അപ്രതീക്ഷിത നീക്കം; ചര്‍ച്ചയില്‍ നിന്ന് അവസാന നിമിഷം പിന്മാറി!! കാരണം

Google Oneindia Malayalam News

വാഷിങ്ടണ്‍/ദില്ലി: ഇന്ത്യ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ചര്‍ച്ചയില്‍ നിന്ന് അമേരിക്ക അവസാന നിമിഷം പിന്മാറി. ഇരുരാജ്യങ്ങളും തമ്മില്‍ വാണിജ്യതലത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളാണ് പിന്‍മാറ്റത്തിന് കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചര്‍ച്ചയില്‍ നിന്ന് ഒഴിയാനുണ്ടായ കാരണം അമേരിക്ക വ്യക്തമാക്കിയിട്ടില്ല.

ഒഴിവാക്കാനാകാത്ത കാരണങ്ങളുണ്ടെന്ന് മാത്രമാണ് വിശദീകരണം. സത്യത്തില്‍ എന്താണ് ഇന്ത്യയുമായി അമേരിക്കയ്ക്കുള്ള പ്രശ്‌നം. ഇരു രാജ്യങ്ങളും സൗഹൃദത്തിലുള്ള വേളയില്‍ യാതൊരു കാരണവുമില്ലാത്ത അമേരിക്ക പിന്‍മാറുമോ? ഇന്ത്യന്‍ മന്ത്രിമാര്‍ അമേരിക്കയിലേക്ക് പുറപ്പെടാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരിക്കെയാണ് ട്രംപ് ഭരണകൂടത്തിന്റെ പിന്‍മാറ്റം. മാധ്യമങ്ങള്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ മറ്റുചിലതാണ്....

വ്യത്യസ്തം ഈ ചര്‍ച്ച

വ്യത്യസ്തം ഈ ചര്‍ച്ച

സാധാരണ ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്ന് വ്യത്യസ്തമായ ചര്‍ച്ചയാണ് ഇന്ത്യയും അമേരിക്കയും ഇത്തവണ നടത്താനിരുന്നത്. 2+2 മീറ്റായിരുന്നു ഇത്. ഇന്ത്യയുടെ രണ്ട് പ്രമുഖ മന്ത്രിമാരാണ് അമേരിക്കയിലേക്ക് പുറപ്പെടാനിരുന്നത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും.

രണ്ടാംതവണ പിന്മാറ്റം

രണ്ടാംതവണ പിന്മാറ്റം

അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി എന്നിവരുമായിട്ടാണ് ഇരുവരും ചര്‍ച്ച ചെയ്യാനിരുന്നത്. ജൂലൈ ആറിനായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചത്. പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെയാണ് അമേരിക്കയുടെ പിന്മാറ്റം. ഇത് രണ്ടാംതവണയാണ് അമേരിക്ക ഈ 2+2 ചര്‍ച്ച മാറ്റിവയ്ക്കുന്നത്.

പിന്നീട് നടത്താമെന്ന്

പിന്നീട് നടത്താമെന്ന്

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചര്‍ച്ച മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ അറിയിച്ചു. ഒഴിവാക്കാനാകാത്ത കാരണങ്ങളുണ്ടെന്നാണ്് പറഞ്ഞത്. എന്നാല്‍ എന്താണെന്ന്് വിശദമാക്കിയതുമില്ല. പുതിയ തിയ്യതി പിന്നീട് തീരുമാനിക്കാമെന്ന്് പോംപിയോ സുഷമയെ അറിയിച്ചു.

 അന്ന് സംഭവിച്ചത്

അന്ന് സംഭവിച്ചത്

മാര്‍ച്ചിലായിരുന്നു ഈ രണ്ട് മന്ത്രിമാരുടെ അമേരിക്കന്‍ യാത്ര ആദ്യം തീരുമാനിച്ചിരുന്നത്. അന്ന് അമേരിക്ക പിന്‍മാറുകയായിരുന്നു. മറ്റൊരു തിയ്യതിയില്‍ ചര്‍ച്ച നടത്താമെന്നായിരുന്നു അന്ന് അമേരിക്ക സ്വീകരിച്ച നിലപാട്. പിന്നീടാണ് ജൂലൈ ആറിന് ചര്‍ച്ച തീരുമാനിച്ചത്. ചര്‍ച്ചയ്ക്ക് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് അമേരിക്കയുടെ ഏകപക്ഷീയമായ പിന്മാറ്റം.

അത്ര സുഖത്തിലല്ല

അത്ര സുഖത്തിലല്ല

എന്നാല്‍ അമരിക്കയും ഇന്ത്യയും തമ്മില്‍ അത്ര സുഖത്തിലല്ല എന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇന്ത്യയുടെ തീരുമാനം. റഷ്യന്‍ മിസൈല്‍ സംവിധാനം വാങ്ങിയാല്‍ ഇന്ത്യക്കെതിരെ ഉപരോധം ചുമത്തുമെന്ന് മുന്നറിയിപ്പ് നിലവിലുണ്ട്.

 ഇറാന്‍ വിഷയവും

ഇറാന്‍ വിഷയവും

മാത്രമല്ല, ഇറാന്‍ വിഷയവും ഇന്ത്യയ്‌ക്കെതിരെ നിലപാട് കടുപ്പിക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നുണ്ട്. ഇറാനെതിരെ ഉപരോധം ശക്തമാക്കാനാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കക്കൊപ്പം നിന്ന് ഇറാനെ ഒറ്റപ്പെടുത്തണമെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍.

ഇറക്കുമതി ചുങ്കം

ഇറക്കുമതി ചുങ്കം

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിന് ഇന്ത്യ ഉയര്‍ന്ന ഇറക്കുമതി ചുങ്കമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീരുവ കുറയ്്ക്കണമെന്ന് ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ കുറയ്ക്കാന്‍ തയ്യാറായിട്ടില്ല. ഇതും ഇന്ത്യയോട് അമര്‍ഷത്തിന് കാരണമാണ്.

പ്രാധാന്യം കുറഞ്ഞ രാജ്യം

പ്രാധാന്യം കുറഞ്ഞ രാജ്യം

ഇന്ത്യ അമേരിക്ക പ്രധാന്യം നല്‍കുന്ന രാജ്യങ്ങളിലൊന്നായിട്ടാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ പുതിയ തീരുമാനം ഈ വിലയിരുത്തല്‍ തെറ്റാണെന്ന് സൂചിപ്പിക്കുന്നു. കാരണം ഇന്ത്യയുമായുള്ള കൂടിക്കാഴ്ച രണ്ടു തവണയാണ് പ്രത്യേക കാരണമൊന്നുമില്ലാതെ മാറ്റിവയ്ക്കുന്നത്. സാധാരണ സംഭവിക്കാറില്ലാത്തതാണിത്.

റഷ്യന്‍ ചര്‍ച്ച വരുന്നു

റഷ്യന്‍ ചര്‍ച്ച വരുന്നു

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മില്‍ അടുത്ത മാസം കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 15നാണ് ചര്‍ച്ച നടക്കുക. ഈ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാനാണ് ഇന്ത്യയുമായുള്ള ചര്‍ച്ച മാറ്റിവച്ചതെന്നും പറയപ്പെടുന്നു. റഷ്യന്‍ ചര്‍ച്ചയ്ക്ക് ശേഷം മതി ഇന്ത്യയുമായുള്ള ചര്‍ച്ച എന്ന് ട്രംപ് ഭരണകൂടം തീരുമാനിച്ചിട്ടുണ്ടത്രെ.

 ഇന്ത്യയ്ക്ക് താക്കീത്

ഇന്ത്യയ്ക്ക് താക്കീത്

ഈ വേളയില്‍ തന്നെയാണ് ഇറാന്‍ കാര്യം സൂചിപ്പിച്ച് ഇന്ത്യയ്ക്ക് അമേരിക്ക ശാസനം നല്‍കിയിരിക്കുന്നത്. ഇറാനുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന പ്രധാന ശക്തികളാണ് ഇന്ത്യയും ചൈനയും. ഇരുരാജ്യങ്ങളും ഇറാന്റെ എണ്ണ വാങ്ങരുതെന്നാണ് അമേരിക്കയുടെ താക്കീത്. ലോകത്തെ ഒരു എണ്ണ കമ്പനികളും ഇറാന്റെ എണ്ണ വാങ്ങരുതെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ആവശ്യപ്പെട്ടു.

സാമ്പത്തിക രംഗം തകിടംമറിയും

സാമ്പത്തിക രംഗം തകിടംമറിയും

ഇറാന്‍ എണ്ണയെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യയിലെ സാമ്പത്തിക സാഹചര്യം മാറ്റിമറിക്കുന്നതാണ് അമേരിക്കയുടെ പുതിയ തീരുമാനം. നവംബര്‍ നാലിന് ശേഷം ഇറാന്റെ എണ്ണ ഒരു രാജ്യങ്ങളും ഇറക്കരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടു. സഖ്യരാജ്യങ്ങളിലെ എണ്ണ കമ്പനികളോടാണ് അമേരിക്കയുടെ ആവശ്യം.

 തിരിച്ചടി രണ്ടുരാജ്യങ്ങള്‍ക്ക്

തിരിച്ചടി രണ്ടുരാജ്യങ്ങള്‍ക്ക്

ഇറാനുമായി ഒബാമ ഭരണകൂടം മുന്‍കൈയ്യെടുത്തുണ്ടാക്കിയ ആണവ കരാര്‍ ട്രംപ് ഭരണകൂടം റദ്ദാക്കിയതിന് പിന്നാലെയാണ് ഉപരോധം ശക്തമാക്കിയത്. മറ്റു അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ക്ക് അമേരിക്കയുടെ നിര്‍ദേശം വലിയ തിരിച്ചടിയാകില്ല. എന്നാല്‍ ഇന്ത്യയുടെയും ചൈനയുടെയും സ്ഥിതി മറിച്ചാണ്. കാരണം ഇറാന്‍ എണ്ണ കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും.

നിര്‍ദേശം ഇങ്ങനെ

നിര്‍ദേശം ഇങ്ങനെ

ഇറാന്‍ എണ്ണ വാങ്ങുന്നത് കുറച്ചുകൊണ്ടുവരണം. നവംബറില്‍ പൂര്‍ണമായും നിര്‍ത്തണം. നവംബര്‍ നാലിന് ശേഷം ഇറാന്റെ എണ്ണ ഒരു രാജ്യങ്ങളും ഇറക്കുമതി ചെയ്യരുതെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഇറാനെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഇറാന്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്നുവെന്നും അമേരിക്ക ആരോപിച്ചു.

ഇന്ത്യയുടെ മോഹങ്ങള്‍

ഇന്ത്യയുടെ മോഹങ്ങള്‍

ഇറാനുമായി ചേര്‍ന്ന് ഒട്ടേറെ പദ്ധതികള്‍ ഇന്ത്യ നടത്തുന്നുണ്ട്. ചാബഹാര്‍ തുറമുഖ പദ്ധതി ഇതില്‍ പ്രധാനമാണ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ വിദേശ വിപണി കണ്ടെത്താനുള്ള മാര്‍ഗമാണിത്. ഈ പദ്ധതിയുടെ ഭാവി ഇപ്പോള്‍ അനിശ്ചിതത്വത്തിലാകുകയണ്. ഇന്ത്യയെ സാമ്പത്തികമായി തളര്‍ത്തുന്നതാണ് അമേരിക്കന്‍ നിര്‍ദേശം. നേരത്തെ ഇറാന്‍-ഇന്ത്യ എണ്ണക്കുഴല്‍ പദ്ധതി അമേരിക്കന്‍ ഭീഷണി മൂലം മരവിച്ചിരുന്നു.

English summary
US abruptly scraps talks with India amid growing differences
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X