കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനസിക രോഗിയായ കറുത്തവര്‍ഗക്കാരന് യുഎസ് വധശിക്ഷയ്ക്ക് വിധേയനാക്കി

  • By Meera Balan
Google Oneindia Malayalam News

അറ്റ്‌ലാന്റ: മാനസിക രോഗിയായ ആഫ്രിയ്ക്കക്കാരനെ അമേരിയ്ക്ക വധശിക്ഷയ്ക്ക് വിധേയനാക്കി . അമേരിയ്ക്കയിലെ ജോര്‍ജ്ജിയയിലാണ് 54കാരനായ ആഫ്രിക്കന്‍ വംശജനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് . സഹതടവുകാരനെ കൊന്നതിനാണ് വധശിക്ഷ .

വാറന്‍ ലീ ഹില്‍ (54) എന്നയാളെയാണ് പ്രദേശിക സമയം രാത്രി 7 .55 ഓടെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് . വധശിക്ഷയില്‍ നിന്നും ഒഴിവാക്കുന്നതിന് വേണ്ടി ഹില്ലിന്റെ അഭിഭാഷകര്‍ പരമോന്നത കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായല്ല . മുന്‍പ് മൂന്ന് തവണയോളം ഹില്ലിന്റെ വധശിക്ഷ നീട്ടി വച്ചിരുന്നു .

ഇയാള്‍ മാനസിക രോഗിയാണെന്ന് അഭിഭാഷകര്‍ പറയുന്നു . സഹതടവുകാരനെ തല്ലിക്കൊന്നതിനാണ് പ്രതിയ്ക്ക് വധശിക്ഷവിധിയ്ക്കുന്നത് . 18കാരിയായ കാമുകിയെ വെടിവച്ച് കൊന്നതിനാണ് ഹില്‍ ജീവപര്യന്തം ശിക്ഷിയ്ക്കപ്പെട്ട് ജയിലാകുന്നത് . ജയിലില്‍ വച്ചായിരുന്നു രണ്ടാമത്തെ കൊലപാതകം .

Warren Lee Hill

കാമുകിയ പതിനൊന്ന് തവണയോളം നിറയൊഴിച്ചാണ് ഇയാള്‍ കൊലപ്പെടുത്തിയത് . അമേരിയ്ക്കയില്‍ കറുത്തവര്‍ഗക്കാര്‍ക്ക് നീതി നിഷേധിയ്ക്കപ്പെടുന്നതിന്റെ ഉദാഹരണമാണ് മാനസികരോഗിയായ ഹില്ലിനെ വധശിക്ഷയ്ക്ക് വിധേയമാക്കിയ സംഭവമെന്ന് ഹില്ലിന്റെ അഭിഭാഷകരും പറയുന്നു .സംഭവത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്‌ .

English summary
An African American prisoner has been executed in the United States despite being mentally disabled, according to his lawyers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X