ഹിസ്ബുല്ലയ്‌ക്കെതിരേ പുതിയ ഉപരോധങ്ങളുമായി അമേരിക്ക

  • Posted By:
Subscribe to Oneindia Malayalam

ന്യുയോര്‍ക്ക്: ലബ്‌നാനിലെ ശിയാ സായുധ വിഭാഗമായ ഹിസ്ബുല്ലയ്‌ക്കെതിരേ അമേരിക്കന്‍ പ്രതിനിധി സഭ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. എതിര്‍പ്പില്ലാതെ ശബ്ദുവോട്ടിനായിരുന്നു കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള ബില്ലിന് സഭ അംഗീകാരം നല്‍കിയത്.

ഡിവൈഎസ്പിയുടെ ആത്മഹത്യ: സിബിഐ എഫ്ഐആറില്‍ മന്ത്രി കെജി ജോര്‍ജും, ഉന്നത പോലീസ് ഉദ്യോഗസ്ഥരും

ഇറാനെതിരായ നീക്കത്തിന്റെ ഭാഗമായാണ് ഇറാന്റെ സഖ്യകക്ഷിയും സിറിയന്‍ ഭരണകൂടത്തോടൊപ്പമുള്ള പോരാട്ടത്തില്‍ തങ്ങളുടെ പങ്കാളിയുമായ ഹിസ്ബുല്ലയെ അമേരിക്ക ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര എതിര്‍പ്പുകള്‍ ഭയന്ന് ഇറാന്‍ ആണവ കരാറിനെതിരേ പെട്ടെന്ന് നിലപാടുകള്‍ സ്വീകരിക്കുന്നതിനു പകരം വളഞ്ഞ വഴിയിലൂടെ ഇറാനെ പിടികൂടുക എന്ന തന്ത്രത്തിന്റെ ഭാഗമാണിത്. സിറിയന്‍ പോരാട്ടത്തെ തുടര്‍ന്നുണ്ടായ ക്ഷീണം അകറ്റാന്‍ സാധിക്കുന്നതിനു മുമ്പേ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ഹിസ്ബുല്ലയെ കാര്യമായി ബാധിക്കാനിടയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

donald-trump-28-1485545909-11-1494474220-27-1509086972.jpg -Properties

ഇറാന്‍ ആണവകരാര്‍ വ്യവസ്ഥകളുമായി സഹരിക്കുന്നുവെന്ന് താന്‍ സാക്ഷ്യപ്പെടുത്തില്ലെന്ന് ഒക്ടോബര്‍ 13ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വേണ്ടിവന്നാല്‍ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറുമെന്നും ഭീഷണി മുഴക്കിയിരുന്നു. ഇതോടെ ആണവകരാറിനെ തുടര്‍ന്ന് ഒഴിവാക്കിയ ഉപരോധങ്ങള്‍ വീണ്ടും ഇറാനു മേല്‍ ചുമത്താനുള്ള അധികാരം യു.എസ് കോണ്‍ഗ്രസിന്റെ തലയിലായി. എന്നാല്‍ ഇരു സഭകളുടെയും ഭാഗത്തുനിന്ന് അങ്ങനെയൊരു നീക്കത്തിന്റെ സൂചനയില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇറാന്‍ ആണ കരാറിനെ തൊടാതെ മിസൈലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനാണ് അമേരിക്കയുടെ നീക്കം.

ഹിസ്ബുല്ലയ്ക്ക് ആയുധം നല്‍കുന്നതുള്‍പ്പെടെയുള്ള സഹായ സഹകരണങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്താണ് പ്രധാന തീരുമാനം. സിവിലിയന്‍മാരെ മനുഷ്യക്കവചമാക്കി ഉപയോഗിക്കുന്ന ഇറാന്‍-ഹിസ്ബുല്ല നീക്കത്തിനെതിരേയാണ് രണ്ടാമത്തെ ഉപരോധം. ഹിസ്ബുല്ലയെ ഭീകരപ്പട്ടികയില്‍ പെടുത്തണമെന്ന് യൂറോപ്യന്‍ യൂനിയനോട് ആവശ്യപ്പെടാനാണ് മറ്റൊരു ബില്ല് ലക്ഷ്യമിടുന്നത്. അമേരിക്ക 1997 മുതല്‍ ഹിസ്ബുല്ലയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈലുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരേ കൂടുതല്‍ ഉപരോധം കൊണ്ടുവരാനുള്ള വോട്ടെടുപ്പ് ഉടന്‍ നടക്കും.

English summary
The US House of Representatives have backed new sanctions on Lebanon's Hezbollah militia

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്