കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ ഭൂപ്രദേശം പിടിക്കാൻ പ്രകോപനം സൃഷ്ടിച്ചത് ചൈനീസ് സൈന്യം: ചൈനയെ വിമർശിച്ച് യുഎസ് സെനറ്റർ!!

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടൺ: കിഴക്കൻ ലഡാക്കിലെ ഇന്ത്യ- ചൈന സംഘർഷത്തിൽ ചൈനയെ വിമർശിച്ച് യുഎസ് സെനറ്റർ. ഇന്ത്യൻ ഭൂപ്രദേശം പിടിച്ചെടുക്കുന്നതിന് വേണ്ടി ചൈനീസ് സൈന്യമാണ് അക്രമങ്ങൾക്ക് തുടക്കം കുറിച്ചതെന്നാണ് കരുതുന്നതെന്നാണ് യുഎസ് സെനറ്റർ മിച്ച് മക്കോണൽ പ്രതികരിച്ച്. 1962ന് ശേഷം ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ ഇത്തരത്തിൽ സംഘർഷമുണ്ടായിട്ടില്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. യുഎസ് സെനറ്റിൽ വിദേശനയത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഇന്ത്യ- ചൈന സംഘർഷവും വിഷയമായത്. അമേരിക്കയുടെയും സഖ്യകക്ഷികൾക്ക് ചൈന വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 ചൈനീസ് എതിർപ്പ് മറികടന്ന് ഇന്ത്യ: ഗാൽവാൻ നദിയ്ക്ക് കുറുകെ പാലം നിർമാണം പൂർത്തിയായി!! ചൈനീസ് എതിർപ്പ് മറികടന്ന് ഇന്ത്യ: ഗാൽവാൻ നദിയ്ക്ക് കുറുകെ പാലം നിർമാണം പൂർത്തിയായി!!

ലോകത്തെ രണ്ട് ആണ ശക്തികൾ തമ്മിലുള്ള സംഘർഷത്തെ ലോകരാഷ്ട്രങ്ങൾ ആശങ്കയോടെ തന്നെയാണ് വീക്ഷിക്കുന്നതെന്നും അദേഹം വ്യക്തമാക്കി. സംഘർഷത്തിൽ അയവുവരുത്തി സമാധാനം പുലരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ചൈനയെ രൂക്ഷമായി വിമർശിച്ച മക്കോണൽ സ്വന്തം അതിർത്തിക്കുള്ളിൽ ജനങ്ങളെ പീഡിപ്പിക്കുന്ന ചൈന ലോകഭൂപടം തന്നെ മാറ്റിവരയ്ക്കുന്നതിന് വേണ്ടിയാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

Recommended Video

cmsvideo
അതിര്‍ത്തിയില്‍ ചൈനയുടെ ക്രൂര നീക്കങ്ങള്‍ തുടരുന്നു | Oneindia Malayalam
 2-1592322103-1

നേരത്തെ ഹോങ്കോങ്ങിൽ ചൈന നടത്തിയ നീക്കത്തെ എതിർത്ത് നേരത്തെ തന്നെ അമേരിക്ക രംഗത്തെത്തിയിരുന്നു. ലോകം വ്യാപനത്തിൽ മുങ്ങിക്കിടക്കുമ്പോൾ ഹോങ്കോങ്ങിൽ കടന്നുകയറാനാണ് ചൈന ശ്രമിക്കുന്നത്. സെൻകാക്കു ദ്വീപിന് സമീപം ചൈന ജപ്പാനെയും ഭീഷണിപ്പെടുത്തിക്കാണ്ടിരിക്കുകയാണ്. തായ് വാനുമായി അസ്വാരസ്യങ്ങൾ നിലനിൽക്കെ നാല് തവണ ചൈനീസ് ജെറ്റുകൾ തായ് വാൻ വ്യോമാർതിർത്തി ലംഘിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മക്കോണൽ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യ- ചൈന സംഘർഷമുണ്ടായതോടെ ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ക്യാമ്പെയിനുകളാണ് രാജ്യത്ത് ഉയർന്നുവന്നത്. ഇതിനിടെ ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ കരാർ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. ബിഎസ്എൻഎൽ, എംടിഎൻഎൽ, സ്വകാര്യ ടെലികോം കമ്പനിക്ക് ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന് ടെലികോം മന്ത്രാലയം നിർദേശിച്ചിരുന്നു. ഇതോടെ ഇസ്ഡ്ടിഇ, ഹുവെ എന്നീ കമ്പനികൾക്ക് ഇന്ത്യൻ ടെലികോം രംഗത്ത് വിലക്ക് ഏർപ്പെടുത്താനുള്ള ഇന്ത്യൻ നീക്കത്തെ യുഎസ് കോൺഗ്രസ് അംഗം ജിം ബാങ്ക്സ് സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്.

English summary
US Senator criticises China over Galwan valley clash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X