യുഎസ്എസ് ഫിറ്റ്സ്ജെറാള്‍ഡ്:നാവികര്‍ മരിച്ചുവെന്ന് സ്ഥിരീകരണം,മൃതദേഹങ്ങള്‍ വെള്ളം കയറിയഭാഗത്ത്!!

  • Written By:
Subscribe to Oneindia Malayalam

ടോക്യോ: പസഫിക് സമുദ്രത്തിൽ യുഎസ് യുദ്ധക്കപ്പൽ അപകടത്തില്‍പ്പെട്ട് കാണാതായ നാവികർ മരിച്ചുവെന്ന് സ്ഥിരീകരണം. തകർന്ന് വെള്ളം കയറിത്തുടങ്ങിയ കപ്പലിൽ നിന്ന് ഏഴ് നാവികരുടെ മൃതദേഹം കണ്ടെടുത്തുത്തത്. കപ്പലില്‍ വെള്ളം കയറിയ ഭാഗത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. യുഎസ് നാവികസേനയെ ഉദ്ധരിച്ച് ജാപ്പനീസ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരിച്ച ഏഴ് നാവികരുടേയും മൃതദേഹം കണ്ടെത്തിയോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. നാവികരുടെ മൃതദേഹം യുഎസ് നാവിക സേന ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

ജാപ്പനീസ് നാവിക സേന കപ്പലുകളും ഹെലികോപ്റ്ററും ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുള്ളത്. തുറമുഖ നഗരമായ യോകുസുകയിൽ നിന്ന് 104 കിലോ മീറ്റർ അകലെ ശനിയാഴ്ച പുലര്‍ച്ചെയാണ് ഫിലിപ്പീൻസിൻറെ കണ്ടെയ്നർ കപ്പലുമായി യുഎസ് യുദ്ധക്കപ്പൽ യുഎസ്എസ് ഫിറ്റ്സ്ജറൾഡ് കൂട്ടിയിടിച്ചത്. കണ്ടെയ്നറുമായി ഇടിച്ചതിനെ തുടര്‍ന്ന് കപ്പലിന്‍റെ ഒരു വശം പൂർണ്ണമായി തകരുകയായിരുന്നു.

uswarship

1995ൽ കമ്മീഷൻ ചെയ്ത യുഎസ് യുദ്ധക്കപ്പലാണ് അപകടത്തിൽ തകർന്നിട്ടുള്ളത്. അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിരുന്ന കപ്പല്‍ യോകുസുകയിലെ താവളത്തിലേയ്ക്ക് കപ്പല്‍ തിരികെയെത്തിച്ചത്. 330 വഹിക്കാൻ ശേഷിയുള്ളതാണ് അമേരിക്കയുടെ മിസൈല്‍വേധ കപ്പലായ യുഎസ്എസ് ഫിറ്റ്സ്ജെറാള്‍ഡ്. അപക‍ടത്തിന് 25 മിനിറ്റ് മുമ്പ് കപ്പല്‍ വന്ന ദിശയിലേയ്ക്ക് തന്നെ പെട്ടെന്ന് തിരിച്ചുവന്നുവെന്നാണ് മറൈന്‍ ട്രാഫിക് റെക്കോര്‍ഡ്. എ​ന്നാല്‍ കപ്പല്‍ ദിശമാറ്റാനുള്ള കാരണം വ്യക്തമല്ല.

English summary
The seven US navy sailors missing after their destroyer collided with a container ship off the east coast of Japan have been found dead.
Please Wait while comments are loading...