അമേരിക്കയിലെ ക്രിസ്ത്യൻ പള്ളികൾ അമ്പലമാകുന്നു! പള്ളികൾ വാങ്ങി ക്ഷേത്രമാക്കുന്നത് ഗുജറാത്തുകാർ...

  • Posted By: Desk
Subscribe to Oneindia Malayalam

ന്യൂയോർക്ക്: അമേരിക്കയിലെ മറ്റൊരു ക്രിസ്ത്യൻ പള്ളി കൂടി അമ്പലമായി മാറി. ഡെൽവയറിലെ അമ്പത് വർഷം പഴക്കമുള്ള ക്രിസ്ത്യൻ ദേവാലയമാണ് കഴിഞ്ഞമാസം 'മതം മാറിയത്'. പള്ളിയിലെ കുരിശുകളും ക്രിസ്തുവിന്റെ രൂപവുമെല്ലാം മാറ്റി പുതിയ ദേവതകളെയും പ്രതിഷ്ഠിച്ചു.

പാർവതിയെ തെറിവിളിച്ചവരെല്ലാം അഴിക്കുള്ളിലാകും! നടി പോലീസിൽ പരാതി നൽകി...

ഈ വർഷം കൂടുതൽ 'പണിമുടക്കിയത്' എയർ ഇന്ത്യ തന്നെ! പിന്നാലെ സ്പൈസ് ജെറ്റും ജെറ്റ് എയർവേയ്സും...

അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വാമിനാരായൺ ഗഡി സൻസ്തൻ എന്ന സംഘടനയാണ് ക്രിസ്ത്യൻ ദേവാലയത്തെ ക്ഷേത്രമാക്കി മാറ്റിയത്. സ്വാമിനാരായൺ ഗഡി സൻസ്തൻ അമേരിക്കയിലെ മറ്റ് രണ്ട് ക്രിസ്ത്യൻ ദേവാലയങ്ങളും നേരത്തെ ക്ഷേത്രമാക്കി മാറ്റിയിരുന്നു.

 ക്രിസ്ത്യൻ ദേവാലയങ്ങൾ...

ക്രിസ്ത്യൻ ദേവാലയങ്ങൾ...

സ്വാമിനാരായൺ ഗഡി സൻസ്തന്റെ കീഴിൽ ഇംഗ്ലണ്ട്, അമേരിക്ക എന്നിവിടങ്ങളിലായി അഞ്ച് ക്രിസ്ത്യൻ ദേവലായങ്ങളാണ് ഇതുവരെ ഏറ്റെടുത്തിട്ടുള്ളത്. അമേരിക്കയിലെ കാലിഫോർണയിലെയും കെന്റുകിയിലെയും ക്രിസ്ത്യൻ പള്ളികൾ നേരത്തെ ക്ഷേത്രമാക്കി മാറ്റിയിരുന്നു. ഇതിനു പുറമേ ലണ്ടനിലും മാഞ്ചസ്റ്ററിലും സ്വാമിനാരായൺ ഗഡി സൻസ്തൻ ക്രിസ്ത്യൻ പള്ളികൾ ഏറ്റെടുത്ത് ക്ഷേത്രമാക്കിയിരുന്നു.

ഡെൽവയറിൽ...

ഡെൽവയറിൽ...

ആരാധന നടക്കാതെ അടഞ്ഞു കിടക്കുന്ന ക്രിസ്ത്യൻ ദേവാലയങ്ങളാണ് സംഘടന ഏറ്റെടുക്കുന്നത്. ഇതെല്ലാം പിന്നീട് ക്ഷേത്രമാക്കി മാറ്റുകയും ചെയ്യും. അമേരിക്കയിലെ ഡെൽവയറിലുള്ള ഹൈലാന്റ് മെന്നോനിറ്റേ ദേവാലയമാണ് ഈ ശ്രേണിയിലെ ഏറ്റവും പുതിയത്.

ഇന്ത്യയിൽ നിന്ന്...

ഇന്ത്യയിൽ നിന്ന്...

ഡെൽവയറിലെ ക്രിസ്ത്യൻ ദേവാലയം 2014-15 കാലഘട്ടത്തിലാണ് സ്വാമിനാരായൺ ഗഡി സൻസ്തൻ ഏറ്റെടുക്കുന്നത്. ക്രിസ്ത്യൻ ദേവാലയത്തെ ക്ഷേത്രമാക്കി മാറ്റാൻ മൂന്നു വർഷമെടുത്തു. ഇന്ത്യയിൽ നിർമ്മിച്ച താഴിക്കകുടവും ഗോപുരങ്ങളുമാണ് ക്ഷേത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

ചെലവ്...

ചെലവ്...

3000 സ്ക്വയർ ഫീറ്റ് വിസതൃതിയുള്ള ദേവാലയം വാങ്ങാനും അതുപിന്നീട് ക്ഷേത്രമാക്കി മാറ്റാനും 1.45 മില്യൺ ഡോളർ ചെലവായെന്ന് ക്ഷേത്ര ഭരണാധികാരി വാസു പട്ടേൽ പറഞ്ഞു. ഡെൽവയറിലെ ഹോട്ടൽ വ്യവസായിയായ വാസു പട്ടേലാണ് ക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്.

 എല്ലാവർക്കും...

എല്ലാവർക്കും...

സ്വാമി നാരായൺ, അബ്ജി ബാപശ്രീ, മുക്തജീവൻ സ്വാമിബാബ, ഹനുമാൻ, ഗണപതി തുടങ്ങിയവരുടെ പ്രതിഷ്ഠകളാണ് ക്ഷേത്രത്തിലുള്ളത്. ഡെൽവയറിലെ ക്ഷേത്രം കേവലമൊരു മതപരമായ സ്ഥലം മാത്രമല്ലെന്നും, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കൂടിയുള്ള വേദിയാണെന്നും സ്വാമിനാരായൺ ഗഡി സൻസ്തൻ വക്താവ് ഭഗവത് പ്രിയദാസ് സ്വാമി പറഞ്ഞു. വിദേശരാജ്യങ്ങളിലെ ഇന്ത്യാക്കാർക്ക് ക്ഷേത്രങ്ങൾ വേണമെന്ന ഗുരുദേവ് മുക്തജീവൻ സ്വാമിബാബയുടെ ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
usa;delware church converted to swami narayan temple.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്