കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോണ്‍ പോള്‍ രണ്ടാമനും ജോണ്‍ 23-ാമനും ഇനിവിശുദ്ധര്‍

  • By Soorya Chandran
Google Oneindia Malayalam News

വത്തിക്കാന്‍: രണ്ട് മുന്‍ മാര്‍പാപ്പമാരെ കൂടി വിശുദ്ധരായി പ്രഖ്യാപിച്ചു. ജോണ്‍ ഇരുപത്തി മൂന്നാമന്‍ മാര്‍പാപ്പയേയും ജോണ്‍ പോണ്‍ രണ്ടാമന്‍ മാര്‍പാപ്പയേയും ആണ് വിശുദ്ധരായി പ്രഖ്യാപിച്ചത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വച്ചായിരുന്നു ചടങ്ങുകള്‍.

ലക്ഷക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചത്. മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

Vatican

ഏപ്രില്‍ 27 ന് ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നേ മുപ്പതോടെയാണ് രണ്ട് ലമുന്‍ മാര്‍പാപ്പമാരെ വിശുദ്ധരായി പ്രഖ്യാപിച്ചത്. 25 രാഷ്ട്രനേതാക്കളാണ് ചടങ്ങില്‍ പങ്കെടുത്തത്. 90 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. എട്ട് ലക്ഷം പേര്‍ ചടങ്ങ് കാണാനെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിലും എത്രയോ അധികം പേര്‍ വത്തിക്കാനില്‍ എത്തിയിട്ടുണ്ട്.

150 കര്‍ദ്ദിനാള്‍മാര്‍, 850 ല്‍ പരം മെത്രാന്‍മാര്‍, 6000 വൈദികര്‍... ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കാന്‍ ഇത്രയും പേരുണ്ടായിരുന്നു. മുന്‍ മാര്‍പാപ്പയും ഇപ്പോഴത്തെ മാര്‍പാപ്പയും ഒരുമിച്ചുള്ള ചടങ്ങില്‍ വച്ച് രണ്ട് മുന്‍ മാര്‍പാപ്പമാരെ വിശുദ്ധരായി പ്രഖ്യാപിച്ചു എന്ന ചരിത്ര മുഹൂര്‍ത്തത്തിനും ലോകം സാക്ഷ്യം വഹിച്ചു.

ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ 1958 മുതല്‍ 1963 വരെയാണ് കത്തോലിക്കാ സഭയുടെ സാരഥ്യം വഹിച്ചത്. അഞ്ച് വര്‍ഷം മാത്രമാണ് മാര്‍പാപ്പയായി ഇരുന്നതെങ്കിലും അദ്ദേഹം വിശ്വാസികളുടെ മനസ്സിലെ അണയാത്ത ദീപമാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ 1978 മുതല്‍ 2005 വരെ മാര്‍പാപ്പയായിരുന്നു. 132 രാജ്യങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. 2001 ല്‍ തന്നെ ജോണ്‍ പോള്‍ രണ്ടാമനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യുടെ പ്രതിനിധികളായി കേന്ദ്രമന്ത്രി കെവി തോമസ്, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് വത്തിക്കാനില്‍ എത്തിയത്. കേരളത്തില്‍ നിന്നുള്ള മേഡര്‍ ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മാര്‍ ബസോലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്.

English summary
Vatican declares Popes John Paul II and John XXIII saints .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X