അമേരിക്കയ്‌ക്കെതിരേ രാഷ്ട്രനേതാക്കള്‍; ട്രംപ് സമാധാനത്തെ തൂക്കിലേറ്റിയെന്ന് ഖത്തര്‍

  • Posted By:
Subscribe to Oneindia Malayalam

ബെയ്‌റൂത്ത്: അറബ് ജനതയുടെ പ്രതിഷേധങ്ങള്‍ അവഗണിച്ച് ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും ഇസ്രായേലിലെ യുഎസ് എംബസി തെല്‍ അവീവില്‍ നിന്ന് ജെറുസലേമിലേക്ക് മാറ്റുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരേ രാഷ്ട്ര നേതാക്കള്‍ രംഗത്തെത്തി.

ജറുസലേം തീരുമാനം അംഗീകരിക്കില്ല; അമേരിക്കയുടേത് തീക്കളിയെന്ന് പലസ്തീന്‍ പ്രസിഡന്റ്

തീരുമാനം അംഗീകരിക്കുന്നില്ലെന്ന് മാക്രോണ്‍

തീരുമാനം അംഗീകരിക്കുന്നില്ലെന്ന് മാക്രോണ്‍

ഇസ്രായേലിന്റെ തലസ്ഥാനമായി ജെറൂസലേമിനെ പ്രഖ്യാപിച്ച അമേരിക്കയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണ്‍ പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരേ ട്വിറ്ററിലാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇസ്രായേല്‍-ഫലസ്തീന്‍ എന്ന ദ്വിരാഷ്ട്ര പരിഹാരമാണ് ഫ്രാന്‍സ് പിന്തുണയ്ക്കുന്നത്. ജെറൂസലേം ഇരുരാജ്യങ്ങളുടെയും തലസ്ഥാനമായി സമാധാനത്തോടെയും സുരക്ഷയോടെയും കഴിയണമെന്നാണ് ഫ്രാന്‍സിന്റെ ആഗ്രഹം- അദ്ദേഹം പറഞ്ഞു.

 അധിനിവേശത്തിന് കൈയൊപ്പെന്ന് ലബനാന്‍

അധിനിവേശത്തിന് കൈയൊപ്പെന്ന് ലബനാന്‍

ഇസ്രായേലിന്റെ അധിനിവേശത്തിന് അമേരിക്ക കൈയൊപ്പ് ചാര്‍ത്തിയിരിക്കുകയാണ് ഇസ്രായേലിന്റെ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിച്ച നടപടിയിലൂടെയെന്ന് ലബനാന്‍ പ്രസിഡന്റ് മൈക്കല്‍ ഔന്‍ കുറ്റപ്പെടുത്തി. മധ്യപൗരസ്ത്യദേശത്തിന്റെ സമാധാനവും സുരക്ഷയും അവതാളത്തിലാക്കുന്ന നടപടിയാണ് ട്രംപിന്റേതെന്നും അദ്ദേഹം പറഞ്ഞു.

 മുസ്ലിം-ക്രിസ്ത്യന്‍ വികാരത്തിനെതിരെന്ന് ജോര്‍ദാന്‍

മുസ്ലിം-ക്രിസ്ത്യന്‍ വികാരത്തിനെതിരെന്ന് ജോര്‍ദാന്‍

അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനം അപകടകരമാണെന്നും മേഖലയിലെ പ്രതിസന്ധി ശക്തിപ്പെടാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും ജോര്‍ദാന്‍ ഭരണകൂടത്തിന്റെ വക്താവ് മുഹമ്മദ് അല്‍ മൊമാനി പറഞ്ഞു. മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരു പോലെ പവിത്രമാണ് ജെറൂസലേം. അതിനെ ഇസ്രായേലിന് വിട്ടുനല്‍കാനുള്ള തീരുമാനം അവരുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമാധാനത്തെ ട്രംപ് തൂക്കിക്കൊന്നതായി ഖത്തര്‍

സമാധാനത്തെ ട്രംപ് തൂക്കിക്കൊന്നതായി ഖത്തര്‍

തന്റെ തീരുമാനത്തിലൂടെ സമാധാനശ്രമങ്ങളെ തൂക്കിലേറ്റിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെയ്തിരിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി പറഞ്ഞു. മേഖലയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇത് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 ഉല്‍കണ്ഠയെന്ന് പാകിസ്താന്‍

ഉല്‍കണ്ഠയെന്ന് പാകിസ്താന്‍

അമേരിക്കന്‍ തീരുമാനത്തില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തുന്നതായി പാകിസ്താന്‍. ജെറൂസലേമിന്റെ നിയമപരവും ചരിത്രപരവുമായ സ്ഥിതി മാറ്റിമറിക്കുന്ന തീരുമാനമാണിതെന്നും അത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എന്‍ രക്ഷാസമിതി തീരുമാനങ്ങളുടെയും ലംഘനമാണെന്നും പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
world leaders chastise us over jerusalem escalation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്