കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മനിയില്‍ ആദ്യ ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി; സര്‍വീസുകള്‍ ഈ നഗരങ്ങളില്‍

Google Oneindia Malayalam News

മ്യൂണിക്: ഹൈഡ്രജന്‍ ട്രെയിനുകളുടെ പുതിയൊരു യുഗത്തിലേക്ക് ജര്‍മനി. ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിനുകള്‍ ജര്‍മനിയില്‍ ഓടി തുടങ്ങിയിരിക്കുകയാണ്. ലോവര്‍ സാക്‌സോണിയയില്‍ മുമ്പ് സര്‍വീസ് നടത്തിയിരുന്ന പതിനഞ്ച് ഡീസല്‍ ട്രെയിനുകള്‍ക്ക് പകരമായിട്ടാണ് ഇവ സര്‍വീസ് ആരംഭിച്ചത്.

ട്രെയിനുകളുടെ പരീക്ഷണം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സര്‍വീസ് ആരംഭിക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ കൊവിഡ് കാരണം ഇത് നീളുകയായിരുന്നു. കഴിഞ്ഞ മാസം അവസാനമാണ് ട്രെയിനുകള്‍ നിര്‍മിക്കുന്ന ആള്‍സ്റ്റോം ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.

1

ലോവര്‍ സാക്‌സണ്‍ ടൗണുകളായ കക്‌സ് ഹേവന്‍, ബ്രെമര്‍ ഹേവന്‍, ബ്രെമര്‍ വോര്‍ദെ, ബക്‌സ്ടീഹൂഡ് എന്നിവയിലൂടെയാണ് ഈ ട്രെയിനുകള്‍ കടന്നുപോകുക. ജര്‍മന്‍ റെയില്‍ കമ്പനിയ എല്‍എന്‍വിജിയാണ് ആള്‍സ്റ്റോമിന്റെ സഹകരണം തേടിയിരിക്കുന്നത്. ഓക്‌സിജനനുമായി ചേര്‍ത്താണ് ഹൈഡ്രജന്‍ ഉപയോഗിക്കുക.

രാത്രി പിറന്നാള്‍ ആഘോഷം; പിറ്റേന്ന് മകള്‍ മിന്‍സ ആംബുലന്‍സിലേക്ക്, ആ കാഴ്ച്ച കണ്ട് തകര്‍ന്ന് അഭിലാഷ്രാത്രി പിറന്നാള്‍ ആഘോഷം; പിറ്റേന്ന് മകള്‍ മിന്‍സ ആംബുലന്‍സിലേക്ക്, ആ കാഴ്ച്ച കണ്ട് തകര്‍ന്ന് അഭിലാഷ്

ആള്‍സ്‌റ്റോമിന്റെ ട്രെയിനുകള്‍ ഒരു തവണ ഹൈഡ്രജന്‍ നിറച്ചാല്‍ ആയിരം കിലോമീറ്ററോളം ഓടും. കൃത്യമായി പറഞ്ഞാല്‍ 621 മൈലുകള്‍. അതായത് ഇത് ചെറു പട്ടണങ്ങളിലെ സര്‍വീസായത് കൊണ്ട് ഈ ഇന്ധനം ഒരു ദിവസത്തെ സര്‍വീസ് നടത്തിയാലും തീരില്ല. ജര്‍മനിയുടെ സര്‍വീസുകള്‍ വന്‍ നേട്ടമായി മാറുമെന്ന് ഉറപ്പാണ്.

അഭിലാഷിന്റെ കൈപിടിച്ച് മിന്‍സ; സ്‌കൂളിലേക്കുള്ള യാത്രയിലും പുഞ്ചിരി, നോവായി ദൃശ്യങ്ങള്‍അഭിലാഷിന്റെ കൈപിടിച്ച് മിന്‍സ; സ്‌കൂളിലേക്കുള്ള യാത്രയിലും പുഞ്ചിരി, നോവായി ദൃശ്യങ്ങള്‍

പരമാവധി വേഗത മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയാണ്. സാമാന്യം നല്ല വേഗത തന്നെയാണിത്. ജര്‍മന്‍ കെമിക്കല്‍ കമ്പനിയായ ലിന്‍ഡയാണ് ട്രെയിനുകള്‍ക്കായി ഒരു ഹൈഡ്രജന്‍ സ്റ്റേഷന്‍ നടത്തുന്നത്. ഇതിന് 64 ഉയര്‍ന്ന സംഭരണ ടാങ്കുകളും, ആറ് ഹൈഡ്രജന്‍ കംപ്രസറുകളും, രണ്ട് ഇന്ധന പമ്പുകളുമുണ്ട്.

ചാള്‍സ് രാജാവിനോട് ബിയര്‍ അടിക്കാന്‍ വരുമോയെന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍; മറുപടി വൈറല്‍ചാള്‍സ് രാജാവിനോട് ബിയര്‍ അടിക്കാന്‍ വരുമോയെന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍; മറുപടി വൈറല്‍

ഇന്ധനം നിറയ്ക്കുന്നത് വേഗതയേറിയ പ്രക്രിയയാണ്. അത് ഇവിടെ വലിയ ഗുണമായി മാറുന്നുണ്ട്. അധികം ഊര്‍ജം സംഭരിക്കുന്നതിന് ലിഥിയം ബാറ്ററികളും ട്രെയിനിലുണ്ട്. അതായത് ഡീസല്‍, വൈദ്യുതി വാഹനങ്ങളില്‍ നിന്നെല്ലാം മുന്നോട്ട് പോയിരിക്കുകയാണ് ജര്‍മനി. ഇവ രണ്ടിനേക്കാളും ലാഭം ഇതുകൊണ്ട് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ലിഥിയം അയേണ്‍ ബാറ്ററിയുടെ ലഭ്യത കുറവ് ഇലക്ട്രിക് വാഹനങ്ങളില്‍ നിന്ന് മാറാന്‍ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. മറ്റൊന്ന് ചാര്‍ജിംഗിലൂടെയുള്ള മലിനീകരണമാണ്. ഇതൊന്നും ഹൈഡ്രജന്‍ ട്രെയിനുകളുടെ കാര്യത്തില്‍ ഇല്ല. ഹൈഡ്രജന്‍ കാറുകള്‍ക്ക് അത്തരമൊരു ടാങ്കുണ്ട്.

അന്തരീക്ഷത്തിലെ ഓക്‌സിജനും ഹൈഡ്രജനും ഉപയോഗിച്ച് വൈദ്യുതിയുണ്ടാക്കി മോട്ടോറിനെ കറക്കിയാണ് ഈ വാഹനം ഓടുന്നത്. അതേസമയം എന്‍വിജി പറയുന്നത് ഇനി ഡീസല്‍ ട്രെയിനുകളേ വാങ്ങില്ലെന്നാണ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ വേണ്ടി അവര്‍ ഒരുങ്ങിയിരിക്കുകയാണ്. സാമ്പത്തികമായും അത് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍.

English summary
world's first hydrogen trains started service in germany, set to replace diesel trains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X