കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സമഗ്രവികസനത്തിനൊരുങ്ങി കണ്ണൂര്‍; തീരദേശ മേഖല ഹൈവേയ്ക്കായി ഡ്രോണ്‍ സര്‍വ്വെ ഒരു മാസത്തിനകം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തീരദേശമേഖലയുടെ വികസനം ലക്ഷ്യമാക്കി കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ നിര്‍മ്മിക്കുന്ന തീരദേശഹൈവേയുടെ കണ്ണൂര്‍ ജില്ലയിലെ സര്‍വ്വെ നടപടികള്‍ ഉടന്‍ ആരംഭിക്കും. കല്യാശേരി മണ്ഡലത്തിലെ മാട്ടൂല്‍, മാടായി പഞ്ചായത്തുകളിലൂടെയുള്ള തീരദേശ ഹൈവേയ്ക്കായുള്ള ഡ്രോണ്‍ സര്‍വ്വേ ഒരുമാസത്തിനകം ആരംഭിക്കും. 2021ല്‍ പദ്ധതി പൂര്‍ത്തീകരിക്കണമെന്ന നിലയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

<strong>പിണറായിയോടെ മാരക ചോദ്യവുമായി കെ സുരേന്ദ്രൻ, മർക്കട മുഷ്ടിയെ ജീവൻ കൊടുത്തും ചെറുക്കും!</strong>പിണറായിയോടെ മാരക ചോദ്യവുമായി കെ സുരേന്ദ്രൻ, മർക്കട മുഷ്ടിയെ ജീവൻ കൊടുത്തും ചെറുക്കും!

ഹൈവേയ്ക്കായി ആറുമാസത്തിനകം രൂപരേഖ തയ്യാറാക്കി സ്ഥലം ഏറ്റെടുക്കും.ഇതിനായി കിഫ്ബിയില്‍ പ്രത്യേക വിഭാഗം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.വിമനാത്താവളത്തിന്റെ പ്രവര്‍ത്തനത്തോടെ കണ്ണൂര്‍ ടൂറിസത്തില്‍ സമഗ്ര വികസനത്തിന് വന്‍ സാധ്യതകളാണ് തീരദേശ ഹൈവേ ലക്ഷ്യമാക്കുന്നത്.ഹൈവേയുടെ ഭാഗമായി പുതിയങ്ങാടി ചൂട്ടാട് ഓലക്കാല്‍ എന്നിവിടങ്ങളിലും മാട്ടൂല്‍, അഴീക്കലിലും പുതിയ പാലം നിര്‍മ്മിക്കും.

0-kannur-map-15

37.3 ലക്ഷം രൂപ മാട്ടൂല്‍ അഴീക്കല്‍ എന്നിവയെ സംയോജിപ്പിക്കുന്ന 700 മീറ്റര്‍ പാലത്തിന്റെ ഇന്‍വസ്റ്റിഗേഷനായി അനുവദിച്ചിട്ടുണ്ട്.തിരുവനന്തപുരം ആര്‍ടിഎഫ് ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡിനാണ് ഇന്‍വസ്റ്റിഗേഷന്‍ ചുമതല. തീരദേശ ഹൈവേയുടെ നിര്‍മ്മാണത്തോടെ മാട്ടൂല്‍,രാമന്തളി,മാടായി പഞ്ചായത്തുകളില്‍ വന്‍ വികസനം സാധ്യമാകും.16 കിലോമീറ്റര്‍ നീളത്തില്‍ 14 മീറ്റര്‍ വീതിയില്‍ ആണ് ഹൈവേ.പാതയ്ക്കിരുവശവും 2 മീറ്റര്‍ വീതിയില്‍ സൈക്കില്‍ പാതയും ഒരുങ്ങും.മാടായി ചൂട്ടാട്, അഴീക്കല്‍ മേഖലകളെ ബന്ധിപ്പിക്കുന്നതോടെ കണ്ണൂരിലെ തീരദേശമേഖലകളില്‍ ടൂറിസത്തിനായി വഴികള്‍ തുറക്കും.

English summary
drone survey for kannur coastal highway will start soon says kifbi. coastal highway brings a new change in the field of tourism and coastal area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X