• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തിരയടങ്ങാതെ കൊ വിഡ്: കടക്കെണി ചുഴിയിൽ താഴ്ന്ന് ഹൗസ് ബോട്ടുകൾ മുങ്ങുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കൊവിഡ് പ്രതിസന്ധിയിൽ കടക്കെണിയുടെ കാണാച്ചുഴിയിൽപ്പെട്ട് ഹൗസ് ബോട്ടുകൾ. ടൂറിസം മേഖലയുടെ തകർച്ചയോടെയാണ് വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഈ മേഖലയെത്തിയത്. ഇപ്പോഴും അനിശ്ചിതമായി തുടരുന്ന കോവിഡ് വ്യാപനത്തിൽ തട്ടി ആടിയുലയുകയാണ് ഹൗസ് ബോട്ടുകൾ. കായൽ ടൂറിസത്തെ പ്രോൽസാഹിപ്പിക്കാനായി ഹൗസ് ബോട്ടുകൾ വെള്ളത്തിലിറക്കിയവർ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ബോട്ടുകളിൽ നിന്നുള്ള വരുമാനം പുർണമായുംനിലച്ചു.

പിടിച്ചെടുത്ത മീൻ പോലീസുകാർ രഹസ്യമായി വിറ്റു, നടപടി നിരപരാധിക്കെതിരെയെന്ന് പരാതിപിടിച്ചെടുത്ത മീൻ പോലീസുകാർ രഹസ്യമായി വിറ്റു, നടപടി നിരപരാധിക്കെതിരെയെന്ന് പരാതി

കവ്വായി കായൽ ടൂറിസം സാധ്യത മനസിലാക്കിയാണ് കണ്ണുർ ജില്ലയിൽ പെരുമ്പ, പഴയങ്ങാടി, കുപ്പം, പറശ്ശിനിക്കടവ് പുഴകൾ കേന്ദ്രീകരിച്ച് ഹൗസ് ബോട്ടുകൾ തുടങ്ങിയത്. കാസർകോട് ജില്ലയിലെ പുഴകളിൽ വ്യാപകമായ ഹൗസ് ബോട്ടുകൾ കവ്വായി കായലിന്റെ തെക്കൻ ഭാഗമായ കണ്ണൂർ ജില്ലയിലും എത്താറുണ്ട്. പലരും ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പയെടുത്താണ് ഉപജീവനത്തിനായി ഈ സംരഭത്തിനിറങ്ങിയത്.


പെരുമ്പപ്പുഴ കേന്ദ്രീകരിച്ച് 14 പട്ടികജാതി വിഭാഗക്കാർ ചേർന്ന് നന്മ പുരുഷ സഹായ സംഘം രൂപീകരിച്ചാണ് ഹൗസ് ബോട്ട് സർവീസ് തുടങ്ങിയത്. 30 ലക്ഷം രൂപ ചെലവഴിച്ചാണ് ഒരു വർഷം മുൻപ് ഹൗസ് ബോട്ട് നീറ്റിലിറക്കിയത്. പട്ടിക ജാതി വകുപ്പാണ് ഇവരെ ഹൗസ് ബോട്ട് ടൂറിസത്തിലേക്ക് എത്തിച്ചത്. ഹൗസ് ബോട്ടിന്റെ പദ്ധതി തയാറാക്കി വായ്പയും സബ്സിഡിയും വാഗ്ദാനം ചെയ്തിരുന്നു.

അപേക്ഷ നൽകി മാസങ്ങളോളം ഇതിനു പിറകെ നടന്നെങ്കിലും അവസാന നിമിഷം ജില്ലാ പട്ടിക ജാതി ഓഫിസ് സംഘത്തിൽ 50 വയസ്സ് കഴിഞ്ഞവരുണ്ടെന്ന കാരണം പറഞ്ഞ് അപേക്ഷ തള്ളി. അപ്പോഴേക്കും ഇവർ കടം വാങ്ങിയും മറ്റും വലിയൊരു തുക ഹൗസ് ബോട്ടിനായി മുൻകൂർ നൽകിയിരുന്നു. ബോട്ട് നീറ്റിലിറക്കിയില്ലെങ്കിൽ കൂട്ട ആത്മഹത്യ ചെയ്യേണ്ട അവസ്ഥ ആയതോടെ മാടായി കോ-ഓപറേറ്റീവ് റൂറൽ ബാങ്കും എക്സ് സർവീസ് മെൻ സൊസൈറ്റിയും ഇവർക്കു സഹായം നൽകി. മാസം തിരിച്ചടവ് 50,000 രൂപ വരും.ആറുമാസമായി അതും മുടങ്ങിയിരിക്കുകയാണ്. ഇപ്പോൾ കൊ വിഡ് എപ്പോൾ അവസാനിക്കുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ് നിയന്ത്രണങ്ങളോടെയെങ്കിലും വിനോദ സഞ്ചാര മേഖലയിൽ സർക്കാർ ഇളവു നൽകുമെന്ന പ്രതീക്ഷയിലാണ് സംരഭകർ കൊ വിഡിൽ നിർത്തിയിട്ടതു കാരണം ബോട്ടിൻ്റെ അഞ്ച്

ലക്ഷം രൂപ വിലയുള്ള മോട്ടർ പ്രവർത്തന രഹിതമായി. ഉപ്പു വെള്ളത്തിൽ അനങ്ങാതെ കിടന്നതു മൂലം ബോട്ടിനടിയിൽ മുരു പിടിച്ചിരിക്കുന്നു. മുരു നീക്കി പുട്ടിയിട്ട് വീണ്ടും സെറ്റ് ചെയ്യണം. അതിനും വേണം ലക്ഷങ്ങൾ. പറശ്ശിനിക്കടവിലും മറ്റുമായി സംരംഭകർ ലൈസൻസ് നേടി ഹൗസ് ബോട്ട് വാങ്ങി നീറ്റിലിറക്കാൻ കഴിയാതെ നഷ്ടം സഹിച്ചു നിൽക്കുന്നുണ്ട്. പറശ്ശിനിക്കടവ് മുതൽ കോട്ടപ്പുറം വരെയുള്ള ജലപാത ഇപ്പോഴും കടലാസിലാണ്. ഈ പ്രതിസന്ധികളെല്ലാം ചേർന്നതോടെ ജീവിത കായലിൽ തുഴയെറിഞ്ഞു മുൻപോട്ടു പോകാൻ കഴിയാത്ത അവസ്ഥയാണ് ബോട്ടുടമകൾ.

വിനോദ സഞ്ചാര മേഖലയിൽ കുതിപ്പുണ്ടാക്കുന്ന മലബാർ റിവർ ക്രൂയിസ് ടുറിസം പദ്ധതിയടക്കമുള്ള നിരവധി വികസന പദ്ധതികൾ ഇപ്പോൾ നിലച്ചിരിക്കുകയാണ്. തെയ്യത്തിൻ്റെയും തിറയുടെയും നാടായ വടക്കെ മലബാറിൽ ഇതിനൊക്കെ പരികൽപിക്കപ്പെടുന്നത് എന്നാൽ ടൂറിസ്റ്റ് ബോട്ടുടമകൾ കടുത്ത പ്രതിസന്ധിയിലകപ്പെട്ടിട്ടും സർക്കാർ ഇടപെടില്ലെന്ന പരാതി ശക്തമാണ്. ടുറിസം വകുപ്പ് ബോട്ടു തൊഴിലാളികളെയും സംരഭകരെയും പരിഗണിക്കുന്ന സഹായങ്ങൾ ചെയ്യുന്നില്ലെന്നു സംരഭകർ പറയുന്നു.മഴ മാറി ഓണമെത്തിയാൽ ഹൗസ് ബോട്ടുകളെ തേടി വിനോദ സഞ്ചാരികളും വിവിധ സ്ഥാപന പ്രതിനിധികളും എത്തുന്ന കാലമാണ്. എന്നാൽ ഇക്കുറിയതുണ്ടായില്ലെന്നാണ് ബോട്ടുടമകൾ പറയുന്നത്.

English summary
House boat sector facing threat during Coronavirus crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X