• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരിൽ കൊവിഡ് രോഗിയായ 14 വയസുകാരന്റെ പിതാവിന്റെ പരിശോധനാ ഫലം നെഗറ്റീവ്

 • By Desk

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് രോഗിയായ പതിനാലുകാരന്റെ പിതാവിന്റെ പരിശോധനാഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു.വ്യാപാരിയായ പിതാവിൽ നിന്നാകാം രോഗബാധയെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെ പരിശോധിച്ചത്. കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ ഫലവും നെഗറ്റീവാണെന്നത് ആരോഗ്യ പ്രവർത്തകരിൽ ആശ്വാസമേകിയിട്ടുണ്ട്. അതേസമയം, കുട്ടിയുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. കുട്ടിക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെ കണ്ണൂര്‍ നഗരം അടച്ചിരുന്നു.

കൊറോണ പരിശോധന ഗള്‍ഫ് പ്രവാസികള്‍ക്ക് മാത്രം; അറിയില്ലായിരുന്നുവെന്ന് മന്ത്രി ജലീല്‍

കണ്ണൂരില്‍ ഉറവിടം കണ്ടെത്താത്ത രോഗികള്‍ കൂടുന്നത് ജില്ലാ ഭരണകൂടത്തിന് മുമ്പില്‍ ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണ്. രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നഗരം ഒരാഴ്ച കൂടി അടച്ചിടും. അതേസമയം, കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച് രണ്ടു ദിവസത്തിനകം മരിച്ച എക്‌സൈസ് ഡ്രൈവര്‍ക്ക് നല്‍കിയ ചികിത്സയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ പരാതിയുമായി സുനിലിന്റെ കുടുംബം രംഗത്തെത്തി. തനിക്ക് ചികിത്സ കിട്ടുന്നില്ലെന്ന് ആശുപത്രിയില്‍ നിന്നും ബന്ധുക്കളോട് സുനില്‍ പറയുന്ന ഫോണ്‍ റെക്കോര്‍ഡ് ആണ് കുടുംബം പുറത്തുവിട്ടത്. എന്നാല്‍ ആരോപണം പരിയാരം മെഡിക്കല്‍ കോളേജ് നിഷേധിച്ചു. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച് രണ്ട് ദിവസത്തിനകം മറ്റ് രോഗങ്ങളൊന്നും ഇല്ലാതിരുന്ന 28 കാരന്‍ മരിച്ചതില്‍ ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം നടത്തുകയാണ്. അതേസമയം സുനിലിനും കണ്ണൂര്‍ ടൗണിലെ ഫ്‌ ളാറ്റില്‍ കഴിഞ്ഞിരുന്ന 14 കാരനും രോഗബാധയുണ്ടായത് സംബന്ധിച്ച് ഒരു സൂചനയുമില്ലെന്ന് ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പറഞ്ഞു.

cmsvideo
  ആശങ്കയിൽ നാട്,വൈറസിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല

  ഇതിനിടെ കൊ വിഡ് സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് വിമാന താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂർ നഗരസഭ പുർണമായി അടച്ചിട്ടു. പ്രാഥമിക സ​മ്പ​ര്‍​ക്കം വ​ഴി മാലൂർ കെ​പി​ആ​ര്‍ ന​ഗ​റി​ലെ ക​ച്ച​വ​ട​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് മാ​ലൂ​ര്‍ ഗ്രാമപഞ്ചായത്തും തൊട്ടടുത്ത മട്ടന്നൂർ നഗരസഭയും പേരാവൂരും സമൂഹ വ്യാപന ആ​ശ​ങ്ക​യി​ലാ​യിട്ടുണ്ട്. ക​ട​ക​ളി​ല്‍ പ​പ്പ​ടം വി​ത​ര​ണം ചെ​യ്ത​യാ​ളി​ല്‍​നി​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് രോ​ഗം ബാ​ധി​ച്ച​ത്.

  ഇ​തേ​ത്തു​ട​ര്‍​ന്ന് നി​ര​വ​ധി വ്യാ​പാ​രി​ക​ള്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് മൂ​ന്ന്, നാ​ല്, അ​ഞ്ച് വാ​ര്‍​ഡു​ക​ളും 12-ാം വാ​ർ​ഡി​ന്‍റെ പ​കു​തി​ഭാ​ഗ​വും 28 വ​രെ അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നി​ച്ചു.മട്ടന്നൂരിന് തൊട്ടടുത്ത കീഴല്ലൂർ പഞ്ചായത്തും അടച്ചിടൽ ഭീഷണിയിലാണ്. മട്ടന്നൂർ നഗരവുമായി ഏറ്റവും അധികം ബന്ധം പുലർത്തുന്ന സ്ഥലങ്ങളിലൊന്നാണ് മാലൂർ.കൊ വിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, അതിശക്തമായ പ്രതിരോധം സംഘടിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ച

  മാ​ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​അ​ശോ​ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​കെ.​പി.​മ​ഞ്ജു​ള, എ​സ്‌​ഐ ര​ജീ​ഷ് തെ​രു​വ​ത്ത് പി​ടി​ക​യി​ല്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

  English summary
  Kannur: Coronavirus patient's fathers tests coronavirus negative
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X