• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗേജുകൾ അണുവിമുക്തമാകാൻ കെൽട്രോൺ: പുതിയ യന്ത്രം പുറത്തിറക്കി!

  • By Desk

കണ്ണൂർ: കണ്ണൂർ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ബാഗേജുകള്‍ അണുവിമുക്തമാക്കാന്‍ പൊതു മേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ അള്‍ട്രാ വയലറ്റ് ബാഗേജ് ഡിസ് ഇന്‍ഫെക്ടര്‍ (യു.വി ബാഗേജ് ഡിസ് ഇന്‍ഫെക്ടര്‍) തയ്യാറാക്കി. പുതുതായി കണ്ടു പിടിച്ച ഈ ഉപകരണം ആദ്യമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചു. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ ഉടന്‍ സ്ഥാപിക്കും. കൊവിഡ് 19 നെ തുടര്‍ന്ന് വിദേശത്ത് നിന്ന് മലയാളികളെ വ്യാപകമായി നാട്ടിലെത്തിക്കുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധം ശക്തമാക്കാനാണിത്.

പാറശാലയില്‍ മഴയ്‌ക്കൊപ്പം വൻ ശബ്ദത്തോടെ പതിച്ചത് തീഗോളം, നിരവധി വീടുകൾക്ക് കേടുപാട്

വിദേശത്തു നിന്ന് മെയ് 12ന് കണ്ണൂരിലെത്തിയ ആദ്യ വിമാനത്തിലെ യാത്രക്കാരുടെ ബഗേജുകള്‍ അണുവിമുക്തമാക്കാന്‍ ഈ ഉപകരണമാണ് ഉപയോഗിക്ക്‌ ബാഗേജുകള്‍ ഉപകരണത്തിലെ ടണലിലൂടെ കടന്നുപോകുമ്പോള്‍ വിവിധ കോണുകളില്‍ നിന്ന് അള്‍ട്രാ വയലറ്റ് റേഡിയേഷന് വിധേയമാക്കും. ഈ പ്രക്രിയയിലൂടെ ബഗേജ് പൂര്‍ണ്ണമായും അണുവിമുക്തമാകും. ഇതിനു ശേഷമാണ് വിമാനത്താവളങ്ങളിലെ സാധാരണ എക്‌സ്റേ സ്‌കാനറുകളിലേക്ക് ബാഗേജ് എത്തുക.

സ്വയം പ്രവര്‍ത്തിക്കുന്ന യുവി ബാഗേജ് ഡിസ് ഇന്‍ഫെക്ടര്‍ എയര്‍പോര്‍ട്ടിലെ ബാഗേജ് റാമ്പിന്റെ സജ്ജീകരണങ്ങളുമായി അനായാസം കൂട്ടിയോജിപ്പിക്കാം. ഉപകരണത്തിന്റെ രൂപകല്‍പനയിലും സാങ്കേതിക വിദ്യയിലും അവ സ്ഥാപിക്കുന്ന സ്ഥലങ്ങള്‍ക്ക് അനുസരിച്ച് ക്രമീകരണം വരുത്താം. കോവിഡ് 19 പ്രതിരോധത്തിന് ആവശ്യമായ ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ വ്യവസായ മന്ത്രി ഇപി ജയരാജന്‍ പൊതുമേഖലാ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് സിഎസ്ഐആര്‍, ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ, എച്ച്എല്‍എല്‍, രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയും നടത്തി.

ഇതുപ്രകാരം, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന നേവല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി (എന്‍.പി.ഒ.എല്‍) യുമായി കെല്‍ട്രോണ്‍ ബന്ധപ്പെട്ടു. എന്‍പിഒഎല്ലിന്റെ സാങ്കേതിക സഹായത്തോടയാണ് യുവി ബാഗേജ് ഡിസ് ഇന്‍ഫെക്ടര്‍ നിര്‍മിച്ചത്. അരൂരിലെ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് യൂണിറ്റിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ യുവി ബാഗേജ് ഡിസ് ഇന്‍ഫെക്ടര്‍ തയ്യാറാക്കാന്‍ കെല്‍ട്രോണിന് പദ്ധതിയുണ്ട്. അടുത്തയാഴ്ച്ച ദോഹയിൽ നിന്നും കേരളത്തിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തുണ്ട്. കണ്ണൂരിലേക്ക്‌ ഇരുന്നൂറോളം പേരാണ് ആദ്യഘട്ടത്തിൽ വരിക. ഈ സാഹചര്യം കൂടി മുന്നിൽ കണ്ടാണ് കെൽട്രോൺ യുവി ബാഗേജ് ഡിസ് ഇൻഫെക്ടർ തയ്യാറാക്കാൻ കാരണം.

ഇതിനിടെ കണ്ണൂർ ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം പത്തിൽനിന്ന് മൂന്നായി കുറഞ്ഞിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന കതിരൂർ, പാട്യം പഞ്ചായത്തുകളും പുതുതായി പട്ടികയിലുൾപ്പെട്ട കേളകം പഞ്ചായത്തുമാണ് നിലവിൽ ഹോട്ട്‌സ്‌പോട്ടുകൾ.

കൂത്തുപറമ്പ്, പാനൂർ മുനിസിപ്പാലിറ്റികളും ഏഴോം, കോട്ടയം, കുന്നോത്തുപറമ്പ്, മൊകേരി, പാപ്പിനിശേരി, പെരളശേരി പഞ്ചായത്തുകളും പട്ടികയിൽ നിന്നൊഴിവായി. ആഴ്ചയിലൊരിക്കലാണ് ഹോട്ട്‌സ്‌പോട്ട് പട്ടിക പുതുക്കുന്നത്.

English summary
Keltron launches baggage sanitization in KIAL
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X