പ്രണയാഭ്യർത്ഥന തള്ളി; കണ്ണൂരിൽ പെൺകുട്ടിയുടെ വീടിന് മുന്നിൽ ആത്മഹത്യ ശ്രമം, യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, സംഭവം ഇങ്ങനെ...
കണ്ണൂര്‍: പ്രണയാഭ്യര്‍ഥന തള്ളിയ യുവതിയുടെ വീടിനു മുന്‍പില്‍ യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രണയാഭ്യര്‍ഥനയുമായി പലവട്ടം സമീപിച്ചിട്ടും അനുകൂല മറുപടി കിട്ടാതായപ്പോള്‍ യുവാവ് പുലര്‍ച്ചെ യുവതിയുടെ വീടിനു സമീപത്തെത്തി കൈഞരമ്പ് മുറിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടന്ന യുവാവിനെ നാട്ടുകാരാണ് കണ്ടെത്തിയത്.
രമ്യ ഹരിദാസ് പാട്ടു പാടിയാലെന്താ തകരാറ്? ഗൗരവപൊയ്മുഖങ്ങൾ അഴിഞ്ഞു വീഴട്ടെ, പിന്തുണയുമായി ശാരദക്കുട്ടി
യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യംകണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നിലഗുരുതരമായതിനാല്‍ പിന്നീട് മറ്റൊരു ആശുപത്രിയിലെത്തിച്ചു.രക്തം വാര്‍ന്നൊലിച്ചു അബോധവസ്ഥയിലായ യുവാവ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.കഴിഞ്ഞ കുറേക്കാലമായി യുവാവ് പെണ്‍കുട്ടിയുടെ പുറകെ കൂടി നിരന്തരം ശല്യം ചെയ്യുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഇതിനെ തുടര്‍ന്ന് ഇയാളുടെ ശല്യം സഹിക്കാനാാവാതെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വളപട്ടണം പൊലിസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് പൊലിസ് ഈ വിഷയത്തില്‍ ഇടപെടുകയും മേലില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്നു ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു ശേഷവും പെണ്‍കുട്ടിയോടുള്ള യുവാവിന്റെ പ്രണയത്തിനു അറുതിയായില്ല. ഏറ്റവും ഒടുവില്‍ ഇയാള്‍ ആത്മഹത്യാഭീഷണി മുഴക്കിയതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.
തന്റെ പ്രണയിച്ചില്ലെങ്കില്‍ വീടിനു മുന്‍പില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നത്രെഭീഷണി. തിങ്കളാഴ്ച രാത്രി മുഴുവന്‍ പെണ്‍കുട്ടിയുടെ പ്രണയസമ്മതത്തിനായി വീടിനു മുന്‍പില്‍ കാത്തുനിന്ന ഇയാള്‍ അനുകൂല പ്രതികരണമില്ലാത്തതിനാല്‍ ബ്‌ളേഡുകൊണ്ടു കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വളപട്ടണം പൊലിസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.