കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ചേശ്വരത്ത് ആറിന് ശേഷം വോട്ട് ചെയ്യാൻ അനുവദിച്ചില്ല: വോട്ടർമാരുടെ പ്രതിഷേധത്തിന് വഴി ഉദ്യോഗസ്ഥർ

Google Oneindia Malayalam News

കാസർഗോഡ്: മഞ്ചേശ്വരം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന പരാതിയുമായി എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ കെ സുരേന്ദ്രൻ. ആറ് മണിക്ക് ശേഷം നിയോജകമണ്ഡലത്തിലെ ഒരു ബൂത്തിലെത്തിയവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് കെ സുരേന്ദ്രന്‍ ഉന്നയിക്കുന്ന ആരോപണം.

മഞ്ചേശ്വരത്തും ധർമ്മടത്തും ഉയർന്ന പോളിംഗ്: വേങ്ങരയിലും പൊന്നാനിയിലും കുറഞ്ഞുമഞ്ചേശ്വരത്തും ധർമ്മടത്തും ഉയർന്ന പോളിംഗ്: വേങ്ങരയിലും പൊന്നാനിയിലും കുറഞ്ഞു

മഞ്ചേശ്വരത്തെ കന്യാലിയിലെ 130ാം ബൂത്തിലാണ് വോട്ട് ചെയ്യാനെത്തിയ വോട്ടർമാരെ സമ്മദിയാകാവകാശം വിനിയോഗിക്കാൻ അനുവദിച്ചില്ലെന്നാണ് പരാതി. ഇതേ തുടര്‍ന്ന് കെസുരേന്ദ്രന്‍ ബൂത്തിലെത്തി പ്രതിഷേധിച്ചിരുന്നു. കേരളത്തിൽ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയ മഞ്ചേശ്വരത്താണ് സ്ഥാനാർത്ഥിയിൽ നിന്ന് ഈ പരാതിയും ഉയരുന്നത്. 76.61 ശതമാനം പോളിംഗാണ് ഇതുവരെ മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത്.

 ksurendran-

വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം വോട്ടർമാരാണ് പ്രതിഷേധിച്ച് രംഗത്തെത്തിയത്. ഇതോടെ സ്ഥാനാർത്ഥിയായ കെ സുരേന്ദ്രനും പ്രതിഷേധം ആരംഭിച്ചിരുന്നു. എന്നാൽ ആറ് മണിക്കെത്തി കാത്തുനിന്നവരെ വോട്ട് ചെയ്യാൻ അനുവദിച്ചതോടെയാണ് കെ. സുരേന്ദ്രൻ പ്രതിഷേധം അവസാനിപ്പിച്ചത്. രാവിലെ വൈകി പോളിംഗ് ആരംഭിച്ച
മഞ്ചേശ്വരത്തെ ബൂത്ത് നമ്പർ 130ലാണ് സംഭവം. വോട്ടിംഗ് തുടങ്ങാൻ വൈകിയതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച സമയമായ ഏഴ് മണിക്ക് പോളിംഗ് പൂർത്തിയായിരുന്നില്ല. ഇതോടെയാണ് ആറ് മണിക്ക് ശേഷം എത്തിയവരോട് തിരിച്ചു പോകാൻ പോളിംഗ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. ഇത് പ്രതിഷേധത്തിന് വഴിവെക്കുകയായിരുന്നു. ഉയർന്നത്. വോട്ട് ചെയ്യാൻ ബൂത്തിലെത്തിയിട്ട് തിരിച്ചു പോകാൻ കഴിയില്ലെന്ന് വോട്ടർമാരും നിലപാടെടുത്തതോടെയാണ് പ്രതിഷേധം ശക്തിയാർജ്ജിച്ചത്. ഇതോടെ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ പോളിംഗ് ബൂത്തിന് മുന്നിൽ മണിക്കൂറുകൾ പ്രതിഷേധിച്ചു. ഇതോടെയാണ് കാത്തുനിന്നവർക്ക് വോട്ട് ചെയ്യാൻ കമ്മീഷൻ അനുമതി നൽകിയത്.

കഴിഞ്ഞ തവണ 76.31 ശതമാനമാനം പോളിംഗാണ് മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണയും എൻഡിഎ ടിക്കറ്റിൽ മത്സരിച്ച കെ സുരേന്ദ്രന് 89 വോട്ടിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന മണ്ഡലമാണ് മഞ്ചേശ്വരം. സുരേന്ദ്രനെ തന്നെയാണ് ഇത്തവണയും ബിജെപി ഇവിടെ മത്സരിപ്പിച്ചിട്ടുള്ളത്. ഇത്തവണയും സുരേന്ദ്രന്‍ തന്നെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗ് സെക്രട്ടറി എകെഎം അഷ്റഫാണ് യുഡിഎഫിന് വേണ്ടി മത്സരിച്ചത്. സിപിഎമ്മിന്റെ വിവി രമേശനാണ് എല്‍ഡിഎഫിന് വേണ്ടി മത്സരിക്കുന്നത്.

അതേസമയം മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം ലീഗിനെ പിന്തുണയ്ക്കാന്‍ എസ്ഡിപിഐ തീരുമാനിച്ചെങ്കിലും പിന്തുണ വേണ്ടെന്ന് ലീഗ് നിലപാട് സ്വീകരിക്കുകയായിരുന്നു. ബിജെപിടെ പരാജയപ്പെടുത്തുന്നതിന് വേണ്ടി എല്‍ഡിഎഫ്, യുഡിഎഫിനെ മഞ്ചേശ്വരത്ത് പിന്തുണയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി ദുർബലനാണെന്ന് ചൂണ്ടിക്കാണിച്ചാണ് മുല്ലപ്പള്ളി ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

English summary
Kerala assembly election 2021: K Surendran says Polling officer blocked voter after 6 pm in Manjswaram constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X