കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിന്യം വലിച്ചെറിയുന്നവരേ... ഇനി ജയിലില്‍ കിടക്കാം; പിണറായി സര്‍ക്കാര്‍ വക പണി വരുന്നു

മാലിന്യം വലിച്ചെറിയുന്നവരേ,ഇനി ജയിലില്‍ കിടക്കാം, പിണറായി സര്‍ക്കാര്‍ വക പണി വരുന്നു

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പുഴയും കായലും തടാകങ്ങളുമടക്കമുള്ള ജല സ്രോതസുകളില്‍ മാലിന്യം വിലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിയമ ഭേദഗതി വരുന്നു. മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

മൂന്നു വര്‍ഷം തടവു ശക്ഷയും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷയായി നല്‍കാനാണ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് ഉടന്‍ ഇറക്കുമെന്നാണ് വിവരങ്ങള്‍.

മന്ത്രിസഭ യോഗത്തില്‍

മന്ത്രിസഭ യോഗത്തില്‍

നദികളും ജലാശയങ്ങളും സംരക്ഷിക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് തീരുമാനമായിരിക്കുന്നത്. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

 കടുത്ത ശിക്ഷ

കടുത്ത ശിക്ഷ

പുഴകളും കായലും തടാകങ്ങളും ഉള്‍പ്പെടെയുള്ള ജല സ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് ഇറക്കാനും യോഗത്തില്‍ തീരുമാനമായി.

 പിഴയും ജയില്‍വാസവും

പിഴയും ജയില്‍വാസവും

ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ രണ്ട് ലക്ഷം രൂപ പിഴയും മൂന്നു വര്‍ഷം തടവും നല്‍കുന്ന ഓര്‍ഡിനന്‍സിനാണ് മന്ത്രിസഭ യോഗം ആലോചിക്കുന്നത്. ജാമ്യമില്ലാ കുറ്റം ചുമത്താനുളള നിയമ ഭേദഗതിയായിരിക്കും ഇത്.

 കരട് തയ്യാറാക്കിയത്

കരട് തയ്യാറാക്കിയത്

ജല വകുപ്പ് തയ്യാറാക്കിയ നിയമത്തിന്റെ കരടിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതിനു പുറമെ ജലാശയങ്ങളുടെ സംരക്ഷത്തിനു തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളും സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്.

 കടമ്പകള്‍ ഏറെ

കടമ്പകള്‍ ഏറെ

ഇത്തരത്തിലൊരു ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നതിന് കടമ്പകള്‍ ഏറെയാണെന്നാണ് സൂചനകള്‍. ഡാം സേഫ്റ്റി അതോറിട്ടിയുമായുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയാല്‍ മാത്രമേ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയുകയുള്ളൂ

 കക്കൂസ് മാലിന്യം

കക്കൂസ് മാലിന്യം

ജല സ്രോതസുകളില്‍ കക്കൂസ് മാലിന്യം അടക്കമുള്ള മാലിന്യമാണ് തള്ളുന്നത്. പുഴ വൃത്തിയാക്കുന്നതു കൊണ്ട് മാത്രം പുഴകളുടെ ആരോഗ്യം നിലനിര്‍ത്താനാവില്ല. അതിന് കടുത്ത നടപടി വേണം. ഈ തിരിച്ചറിവാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യത്തിലെത്തിച്ചത്.

English summary
3 years imprisonment for dumping waste in water resources cabinet decision.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X