കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചങ്ങരംകുളത്ത് ആറ് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയത് ചെറുവഞ്ചിയില്‍ കൂടുതല്‍ പേര്‍ കയറിയതും അപ്രതീക്ഷിതമായുണ്ടായ കാറ്റും

  • By Desk
Google Oneindia Malayalam News

മലപ്പുറം: ചങ്ങരംകുളത്ത് ആറു വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകട കാരണം രണ്ടു പേര്‍ക്കിരിക്കാവുന്ന വഞ്ചിയില്‍ ഒമ്പുതു പേര്‍ കയറിയതിനാലാലെന്ന് ദൃക്‌സാക്ഷികള്‍. അപ്രതീക്ഷിതമായുണ്ടായ കാറ്റും വഞ്ചി മറിയുന്നതിന് കാരണമായി. വര്‍ഷങ്ങളായി വഞ്ചി തുഴയുന്ന വേലായുധന്‍ കുട്ടികളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഇത്രയും പേരുമായി യാത്ര തിരിച്ചത്. കഴിഞ്ഞ ദിവസം നരണിപുഴയില്‍ ബണ്ട് പൊട്ടിയതിനെ തുടര്‍ന്ന് അടി ഒഴുക്ക് വര്‍ധിച്ചത് അപകടത്തിന് കാരണമായി. പൊതുവെ ആഴം കുറഞ്ഞപ്പോള്‍ ജലാശയത്തില്‍ പതിവായി വഞ്ചി തുഴയുന്ന വേലായുധന്‍ ആഴം കുറവാണെന്ന ധാരണയിലാണ് വഞ്ചി ബണ്ടിനോട് അടുപ്പിച്ചത്.

എസ്ഐ മാനസികമായി പീഡിപ്പിച്ചു, ബാര്‍ബര്‍ഷോപ്പില്‍ ഇനി ആരും വന്നില്ലെങ്കില്‍ താന്‍ ആത്മഹത്യചെയ്യുമെന്ന് പൊട്ടിക്കരഞ്ഞ് യുവാവ്, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ ജലത്തിന്റെ കുത്തൊഴുക്ക് മരണ കാരണമാവുകയായിരുന്നു. കൂടാതെ നരണിപൂഴയില്‍ ചണ്ടി അടിഞ്ഞു കൂടിയത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. നരണിപ്പുഴ സെന്ററില്‍നിന്നും ഒരു കിലോമീറ്ററോളം ദൂരെയുള്ള പുഴയിലാണ് അപകടം നടന്നത് എന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രദേശവാസികള്‍ എത്തുന്നതിന് തടസ്സമായി. പൊതുവെ വീതി കുറഞ്ഞ വഴിയിലൂടെ ഏറെ പ്രയാസപ്പെട്ടാണ് പുഴയില്‍നിന്നും മൃതദേഹം കരക്കെത്തിക്കാനായത്.

kuttikal

ചങ്ങരംകുളം നരണിപ്പുഴയില്‍ തോണി മറിഞ്ഞ് മരണപ്പെട്ട വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ നരണിപ്പുഴ എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍

ചങ്ങരംകുളത്തിന് സമീപം നരണിപ്പുഴയിലെ കുണ്ടുംകുഴി കടവില്‍ തോണി മറിഞ്ഞ് വിദ്യാര്‍ത്ഥികളായ ആറു പേരാണ് മരിച്ചത്. മരിച്ചവരല്ലാം ബന്ധുക്കളാണ്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. രണ്ട് പെണ്‍കുട്ടിളും തോണിക്കാരനും നീന്തി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.

മാപ്പാലിക്കല്‍ പ്രകാശന്റെ മകള്‍ പ്രസീന എന്ന ചിന്നു (12) മാപ്പാലിക്കല്‍ ദിവ്യയുടെ മകന്‍ ആഭിദേവ്(8) മാപ്പാലക്കല്‍ വേലായുധന്റെ മകള്‍ വൈഷ്ണ(14) മാപ്പാലിക്കല്‍ ജയന്റെ മകള്‍ പൂജ എന്ന ചിന്നു(15) സഹോദരി ജനിഷ(11) പനമ്പാട് സ്വദേശി നെല്ലിക്കല്‍ തറയില്‍ ശ്രീനിവാസന്റെ മകന്‍ ആദിനാദ്(14) എന്നിവരാണ് മരിച്ചത്. മരിച്ച ആദിനാഥിന്റെ സഹോദരി ശിവഖി, തോണിക്കാരന്‍ വേലായുധന്‍ 55, നരണിപ്പുഴ വെള്ളക്കടവില്‍ സുലൈമാന്റെ മകള്‍ ഫാത്തിമ 9 എന്നിവര്‍ നീന്തി രക്ഷപ്പെട്ടു .

തിങ്കളാഴ്ച്ച വൈകിട്ട് നാലരയോടെയാണ് അപകടം. സമീപമുള്ള തിരിത്തുമ്മല്‍ ബണ്ട് പൊട്ടിയത് കാണാന്‍ പോകുകയായിരുന്നു നരണിപ്പുഴയിലും പനമ്പാടിലുമായുള്ള കുട്ടികള്‍.

പെണ്‍കുട്ടികളടക്കം 8 പേരാണ് സംഘത്തിലുണ്ടായിരുന്നത്. വേലായുധന്‍ ത്യശൂരിലെ സ്വകാര്യ ആശുപത്രിയിലും ഫാത്തിമ ചങ്ങരംകുളത്തെ ആശുപത്രിയിലും ചികിത്സയിലാണ്. വേലായുധന്റെ വീട്ടിലേക്ക് വിരുന്ന് വന്ന കുട്ടികളുള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍ പെട്ടത് .

കോള്‍പാടത്തു നിന്നുയര്‍ന്ന നിലവിളികേട്ടു ഓടിയെത്തിയ നാട്ടുകാര്‍ക്കു എന്താണ് സംഭവിച്ചതെന്നു ആദ്യം മനസിലാക്കാനായില്ല. തോണിമറിഞ്ഞു കുട്ടികള്‍ വെള്ളത്തില്‍ കൈകാലുകളിട്ടടിക്കുന്ന ദാരുണരംഗമാണ് അവര്‍ കണ്ടത്. ഇരുട്ടുമൂടിതുടങ്ങിയതിനാല്‍ വെള്ളത്തില്‍ എത്രപേരുണ്ടെന്ന് തിരിച്ചറിയാനും ആദ്യമായില്ല. നാട്ടുകാര്‍ പെട്ടെന്നു വെള്ളത്തിലേക്കെടുത്ത് ചാടി കയ്യില്‍ കിട്ടിയവരെ കരയിലേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നു. ഇരുട്ടുമൂലം ആരാണ് അപകടത്തില്‍പെ്ടതെന്നും ആദ്യം തിരിച്ചറിയാനായില്ല.കുട്ടികള്‍ വെള്ളം കുടിച്ച് അബോധാവസ്ഥയിലായിരുന്നു. വിവരമറിഞ്ഞ് ചങ്ങരംകുളത്തു നിന്ന് പോലീസ് സംഘവും പൊന്നായില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും അപടകസ്ഥലത്തേക്ക് എത്തിയെങ്കിലും അപകടം നടന്ന ബണ്ടിനടുത്തേക്ക് എത്താന്‍ ഏറെ പാടുപെടേണ്ടി വന്നു. ഏഴടിയോളം ആഴത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്ന കോള്‍പാടത്തു നിന്ന് അപകടത്തില്‍പെട്ടവരെ കരക്കെത്തിക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു.നീന്തിയും തോണികളിലുമായി കയ്യില്‍ കിട്ടിയവരെ ഏറെ പാടുപെട്ടാണ് കരയിലെത്തിച്ച് വിവിധ വാഹനങ്ങളിലായി ആശുപത്രിയിലേക്ക് മാറ്റിയത്. കുറ്റിപ്പുറത്തെ മിനിപമ്പയില്‍ ശബരിമല സീസണോടനുബന്ധിച്ച് നിയോഗിച്ചിരുന്ന മുങ്ങല്‍ വിദഗ്്ദരെയും അപകടസ്ഥലത്തേക്ക് വരുത്തിയിരുന്നു. ഇവര്‍ എത്തിയ ശേഷം വെള്ളക്കെട്ടില്‍ മുങ്ങി കൂടുതല്‍ പേരില്ലെന്ന് ഉറപ്പു വരുത്തുകയായിരുന്നു. സന്ധ്യയാതോടെ ഇരുട്ടില്‍ രക്ഷാ പ്രവര്‍ത്തനം ഏറെ ശ്രമകരമായിരുന്നു. അപകടസ്ഥലത്തേക്ക് വാഹനമെത്താതിരുന്നതും രക്ഷാപ്രവര്‍ത്തകരെ ഏറെ വലച്ചു.

കോള്‍പ്പാടത്ത് തോണിമറിഞ്ഞു ആറു കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദു:ഖസൂചകമായി ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ടു ആറുവരെ ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും ഹര്‍ത്താല്‍ ആചരിക്കുമെന്നു വ്യാപാരി വ്യവസായി സമിതിയും ഏകോപനസമിതിയും അറിയിച്ചു.

English summary
6 students died in Changaramkulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X