• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തീവ്രവാദ ബന്ധം; റഹീമിനെ കുടുക്കിയത് പെൺവാണിഭ സംഘമോ? സംഭവം ഇങ്ങനെ...

തൃശൂർ: ലഷ്ക്കറെ തൊയ്ബ ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത കൊടുങ്ങല്ലൂർ എറിയാട് വാടവന സ്വദേശി കൊല്ലിയിൽ വീട്ടിൽ അബ്ദുൾ ഖാദർ റഹിമിനെ കുടുക്കിയത് പെൺവാണിഭ സംഘമാണെന്ന് റിപ്പോർട്ട്. പെൺവാണിഭ സംഘത്തെ കുറിച്ച് ബെഹ്റിൻ പോലീസിന് വിവരം നൽകിയതിന്റെ പ്രതികാരം തീർക്കാൻ തന്റെ ഐഡി കാർഡ് ഉപയോഗിച്ച് തീവ്രവാദ കേസിൽ കുടുക്കാൻ ശ്രമിച്ചതാണെന്ന് അബ്ദുൾ ഖാദർ റഹീം പറഞ്ഞതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു.

കെവിൻ വധക്കേസ്; കേരളത്തിലെ ആദ്യ ദുരഭിമാന കൊല, 10 പേർക്ക് ഇരട്ട ജീവപര്യന്തം!

ഞായറാഴ്ച രാവിലെയായിരുന്നു തീവ്രവാദ ബന്ധം ആരോപിച്ച് റഹീമിനെ കസ്റ്റഡിയിൽ എടുത്ത റഹീമിനെ പോലീസ് വിട്ടയച്ചത്. എനനാൽ കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ ദിവസം രാവിലെ 11 മണിക്ക് എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തിയ റഹീമിനെ എൻഐഎ, ഐബി, റോ, തമിവനാട് ക്യൂബ്രാഞ്ച്, കേരള പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് എന്നിവരാണ് വീണ്ടും ചോദ്യം ചെയ്തത്.

തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം

തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം

റഹീമിന്റെ മൊഴികളിൽ സംശയം ഒന്നും തന്നെ തോന്നാത്തതിനാൽ 24 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷം ഞായറാഴ്ച തന്നെ വിട്ടയച്ചിരുന്നു. കൂടുതൽ വ്യക്തത ലഭിക്കാൻ വേണ്ടിയായിരുന്നു കഴിഞ്ഞ ദിവസം റഹീമിനെ വീണ്ടും ചോദ്യ ചെയ്തത്. റഹീമിന്റെ ഐഡി കാർഡ് ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ചില തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട നിജസ്ഥിതികളെ കുറിച്ചായിരുന്നു അന്വേഷണ സംഘം കഴിഞ്ഞ ദിവസം കൂടുതൽ‌ ചോദ്യങ്ങൾ ചോദിച്ചിരുന്നത്.

ഐഡി കാർഡ് ദുരുപയോഗം ചെയ്തു

ഐഡി കാർഡ് ദുരുപയോഗം ചെയ്തു

അഭിഭാഷകരായ മുഹമ്മദ് ഷമീം, ഭാര്യ, സോഹദൻ എന്നിവരോടൊപ്പം സെൻട്രൽ സ്റ്റേഷനിലെത്തിയ റഹീം അന്വേഷണ സംഘത്തോട് താൻ നിരപരാധിയാണെന്ന് ആവർത്തിക്കുകയായിരുന്നു. തന്റെ തിരിച്ചറിയിൽ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടെന്ന് സംശയിക്കുന്നതായി റഹീം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അഭിഭാഷകനെയും ഭാര്യയും സഹോദരനെയും ഒഴിവാക്കിയായിരുന്നു ചോദ്യം ചെയ്യൽ.

നാട്ടിൽ വർക്ക് ഷോപ്പ്

നാട്ടിൽ വർക്ക് ഷോപ്പ്

18 വർഷത്തോളെ ബെഹ്റിനിൽ ജോലിചെയ്യുകായിരുന്നു റഹീം. എന്നാൽ കാര്യമായി പണം സമ്പാദിക്കാൻ കഴിയാഞ്ഞതിനാൽ നാട്ടിൽ ആറ് മാസം മുമ്പ് നാട്ടിൽ വന്ന് ആലുവയിൽ വർക്ക് ഷോപ്പ് തുടങ്ങി. പ്രളയത്തിൽ കേടുപാട് സംഭവിച്ച കാറുകൾ ശരിയാക്കാനുള്ള ആവശ്യക്കാർ കൂടുമെന്ന പ്രതീക്ഷയിലായിരുന്നു വർക്ക് ഷോപ്പ് തുടങ്ങിയത്. എന്നാൽ അതും ക്ലച്ച് പിടിച്ചില്ല.

യുവതി പെൺവാഭ സംഘത്തിൽ കുടുങ്ങി

യുവതി പെൺവാഭ സംഘത്തിൽ കുടുങ്ങി

ഒരു മാസം മുമ്പ് വീണ്ടും ബെഹറൈനിലേക്ക് തിരിച്ച് പോയി. വിസിറ്റിങ് വിസയിൽ പോയി അവിടെ ഹോടോടലിൽ താമസിക്കുന്നതിനിടയിലാണ് തന്റെ സ്ഥാപനത്തിൽ മുമ്പ് ജോലി ചെയ്തിരുന്ന സുൽത്താൻബത്തേരിയിലെ ഒരു ക്രിസ്ത്യൻ യുവതി ഹോട്ടലിലെ പെൺവാണിഭ സംഘത്തിൽ കുടുങ്ങിയതായി മനസിലാക്കുന്നത്. ബഹ്റൈനിലെ സുഹൃത്തുക്കൾ മുഖേന ഇക്കാര്യം പോലീസിൽ അറിയിച്ചു.

cmsvideo
  തീവ്രവാദ ഭീഷണി 8 മലയാളിക്കൊപ്പം വന്ന യുവതി പിടിയില്‍
  ഐഡി കാർഡ് ദുരുപയോഗം ചെയ്തു

  ഐഡി കാർഡ് ദുരുപയോഗം ചെയ്തു

  പോലീസ് ഹോട്ടൽ റെയിഡ് ചെയ്യുകയും യുവതികളെ മുഴുവൻ രക്ഷിക്കുകയും ഹോട്ടൽ പൂട്ടിക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീർക്കുകയായിരുന്നു. അവിടെ താമസിക്കുന്നതിന് കൊടുത്ത ഐഡി കാർഡിലെ വിവരങ്ങൾ ഉപയോഗിച്ച് ബഹറൈൻ പോലീസിനും കേരള പോലീസിനും വിവരങ്ങൾ നൽ‌കി. സത്യാവസ്ഥ മനസിലാക്കിയതിനാൽ ബഹ്റൈൻ പോലീസ് തനിക്കെതിരെ നടപടി ഒന്നും സ്വീകരിച്ചില്ലെന്ന് റഹീം പറയുന്നു.

  കേരളത്തിൽ എത്തിയത് പോലീസിൽ കീഴടങ്ങാൻ

  കേരളത്തിൽ എത്തിയത് പോലീസിൽ കീഴടങ്ങാൻ

  ഇതിനിടയിലാണ് ആറംഗ തീവ്രവാദികൾ ശ്രീലങ്ക വഴി ഇന്ത്യയിലേക്ക് കടക്കുന്നതായി ഇന്റലിജൻസ് വിവരം ലഭിക്കുന്നത്. ഭീകരസംഘത്തെ കൊയമ്പത്തൂരിലെത്തിക്കാൻ സഹായം ചെയ്തത് താനണെന്ന പ്രചാരണത്തെ കുറിച്ച് മധ്യമങ്ങളിൽ നിന്ന് അറിഞ്ഞപ്പോൾ പോലീസിൽ ഹാജരായ നിരപരാധിത്വം തെളിയിക്കാനാണ് നാട്ടിലെത്തിയത്. എന്നാൽ പോലീസിന് മുന്നിൽ ചെന്ന് പെടേണ്ടെന്ന ഉപദേശത്തതുടർന്നാണ് കോടതിയിൽ ഹാജരാകാൻ ശ്രമിച്ചതെന്നും റഹീം വ്യക്തമാക്കി.

  നിർധന കുടുംബത്തിന്റെ അത്താണി

  നിർധന കുടുംബത്തിന്റെ അത്താണി

  അതേസമയം റഹീം ചോദ്യം ചെയ്യലിനോട് പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നാണ് അന്വേഷണം സംഘം പറയുന്നതെന്ന് മംഗംളം റിപ്പോർട്ട് ചെയ്യുന്നു. വൃദ്ധരായ മാതാപിതാക്കൾ അടക്കമുള്ള കുടുംബത്തിന്റെ അത്താണിയാണ് റഹീം. വർക്ക്ഷോപ്പ് തുടങ്ങാനും ഗൾഫിൽ പോകാനുമായി 10 ലക്ഷം രൂപ ഏറിയാട് സർവ്വീസ് സഹകരണ ബാങ്കിൽ പുരയിടവും വസ്തുവും ഈട് നൽകി വായ്പ എടുത്തിരുന്നു. എന്നാൽ അത് ഇപ്പോൾ ജപ്തി ഭീഷണിയിലാണ്. ഇതിനിടയിലാണ് ഇപ്പോൾ തീവ്രവാദ ബന്ധ ആരോപണവും വരുന്നത്.

  English summary
  Abdul Khader Rahim's comments about terrorism case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X