• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അടിവസ്ത്രത്തിന്‍റെ പേരില് അവാര്‍ഡ് തിരിച്ചെടുക്കുന്ന ആദ്യസര്‍ക്കാര്‍; വിമര്‍ശനവുമായി ജോയ് മാത്യു

തിരുവനന്തപുരം: ലളിതകല അക്കാദമയിലുടെ പുരസ്കാരം നേടിയെ കാര്‍ട്ടൂണിനെ ചൊല്ലിയുള്ള വിവാദത്തില്‍ സര്‍ക്കാര്‍ പ്രതിപക്ഷവും ഒരേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മത ചിഹ്നങ്ങളെ അമപാനിച്ച കാര്‍ട്ടൂണിന് അവാര്‍ഡ് കൊടുത്തത് ശരിയല്ലെന്ന് നിയമസഭയില്‍ പറഞ്ഞ പ്രതിപക്ഷനേതാവിന്‍റെ നിലപാടിനോട് സാസ്കാരിക മന്ത്രി എകെ ബാലനും യോജിക്കുകയാണുണ്ടായത്. അവാര്‍ഡ് പുനപരിശോധിക്കാന്‍ ലളിതകലാ അക്കാദമിയോട് മന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

തന്നെ തോല്‍പ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്,ലീഗ് അനുഭാവികള്‍ വിളിക്കുന്നു: എംബി രാജേഷ്

അതേസമയം, വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു. കൊടുത്ത പുരസ്കാരം ഒരു അടിവസ്ത്ര വിവാദത്തിന്റെ പേരിൽ തിരിച്ചെടുക്കുന്ന കേരള സർക്കാർ ചരിത്രത്തിൽ ഇടം നേടുകയാണെന്ന് ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിക്കുന്നു.. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അടിവസ്ത്രങ്ങൾ

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അടിവസ്ത്രങ്ങൾ

ചില സിനിമാ പാട്ടുകൾ ചില സന്ദർഭങ്ങളിൽ ഓർമ്മ വരിക സ്വാഭാവികം. അതിലൊന്നാണ് "ബാലേട്ടാ ബാലേട്ടാ....." എന്ന പാട്ട്. ഇത് ഇപ്പോൾ ഓർമ്മിക്കുവാൻ കാരണം നമ്മുടെ ബഹു :സാംസ്കാരിക മന്ത്രി യുടെ ദുരവസ്ഥ കണ്ടപ്പോഴാണ്. . മന്ത്രിമാരിൽ കുറച്ചൊക്കെ വകതിരിവുള്ള ആളാണ്‌ ശ്രീ എ കെ ബാലൻ എന്നാണു വെപ്പ്. അദ്ദേഹം ഇപ്പോൾ വീണിരിക്കുന്നത് ഒരു ഷെഡ്‌ഡി പ്രശ്നത്തിലാണ്.

ചരിത്രത്തിൽ ഇടം നേടുന്നു

ചരിത്രത്തിൽ ഇടം നേടുന്നു

ബാലേട്ടൻ തന്നെ മൊയലാളിയായിട്ടുള്ള ലളിതകലാ അക്കാദമി മികച്ച കാർട്ടൂൺ ആയി തെരഞ്ഞെടുത്ത കെ കെ സുഭാഷിന്റെ "വിശ്വാസോ രക്ഷതി "എന്ന കാർട്ടൂൺ ആണ് ഇപ്പോൾ അടിവസ്ത്ര പ്രശ്നം ചർച്ചയാക്കിയത്. അങ്ങിനെ കൊടുത്ത പുരസ്കാരം ഒരു അടിവസ്ത്ര വിവാദത്തിന്റെ പേരിൽ തിരിച്ചെടുക്കുന്ന കേരള സർക്കാർ ചരിത്രത്തിൽ ഇടം നേടുകയാണ്.

ഫ്രാൻകോ

ഫ്രാൻകോ

നമ്മൾ , കന്യാസ്ത്രീ പിടിയനായ ഫ്രാൻകോയെന്നും പി സി ജോർജ്ജ് ബിഷപ്പ് ഫ്രാങ്കോയെന്നും വിളിക്കുന്ന ആളെ കോഴിയുടെ രൂപത്തിൽ (പോർച്ചുഗീസ് ഭാഷയിൽ ഫ്രാങ്കോ എന്നാൽ കോഴി എന്നാണ് അർത്ഥം ) പോലീസ് തൊപ്പിമേൽ കയറ്റിവെച്ചിരിക്കുന്നു എന്നതായിരിക്കില്ല ഇടത് പക്ഷ ഗവർമെന്റിന്റെ മന്ത്രിയെ ചൊടിപ്പിച്ചത്. ഫ്രാൻകോയുടെ കയ്യിൽ ക്രിസ്ത്യാനികൾ എന്ന് പറയപ്പെടുന്നവർ ചാർത്തിക്കൊടുത്ത തിരുവടി എന്ന വടിയിൽ ഒരു ഷെഡ്‌ഡി തൂങ്ങിക്കിടക്കുന്നു എന്നിടത്താണ് നമ്മുടെ സാംസ്കാരിക രംഗം വടി വിഴുങ്ങിയത്.

വടിയെടുത്തത്

വടിയെടുത്തത്

ഒന്നാമതായി യേശു ക്രിസ്തു ആകെയൊരിക്കലേ വടിയെടുത്തിട്ടുള്ളൂ. അതു ദേവാലയം കച്ചവടകേന്ദ്രമാക്കി മാറ്റിയ പുരോഹിതരുടെയും ബിഷപ്പുമാരുടെയും ചന്തിക്കിട്ട് നാല് പെടയ്ക്കാനാണ്. യേശു ക്രിസ്തുവിന്റെ പൂർവ്വ പിതാക്കന്മാരാകട്ടെ ആടിനെമേക്കാനും പാറയെ പിളർക്കാനും അറ്റകൈക്ക് കടലിനെ പകുക്കാനും മറ്റുമാണ് വടിയെടുത്തിട്ടുള്ളത്.

ബിഷപ്പുമാരുടെ കയ്യിലോട്ട്

ബിഷപ്പുമാരുടെ കയ്യിലോട്ട്

ചിലപ്പോഴൊക്കെ വടി നിലത്തിട്ട് മുതുകാട് സ്റ്റൈലിൽ വടിയെ പാബ്‌ ആക്കിമാറ്റുന്ന കളിയിലൂടെ അവർ ഫറവോൻ രാജാവിനെ വടിയാക്കിയ കഥകളുമുണ്ട്. ആ വടിയെ വളച്ചു തിരിച്ചു വിശ്വാസികൾ തിരുവടിയെന്നു പേരിട്ടു ബിഷപ്പുമാരുടെ കയ്യിലോട്ട് പിടിപ്പിച്ചു. അതിലാണിപ്പോൾ ഷെഡ്‌ഡി തൂങ്ങുന്നത്. ഈ അടിവസ്ത്രം ആരുടേതാണ് എന്നതാണ് പ്രശ്നം.. ഫ്രാങ്കോയുടെതാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.

ആരും വിശ്വസിക്കില്ല

ആരും വിശ്വസിക്കില്ല

വലുപ്പം കൊണ്ട് പി സി ജോർജ്ജിന്റത് ആണെന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല. പിന്നെ ആരുടെ? അപ്പോഴാണ് പൂവൻ കോയീന്റെ തൂവൽ കേശത്തിൽ തിരുകി നിൽക്കുന്ന ഒരു പാലക്കാടൻ പൂവനെ ഫ്രാങ്കോക്കരികിൽ കാണുന്നത്. തിരുവടിയിലെ തൂങ്ങിക്കിടക്കുന്ന ഷെഡ്‌ഡിക്കാണെങ്കിൽ ഒരിളം ചുവപ്പ് നിറവുമുണ്ട്. അതാണോ ബാലേട്ടനെ ചൊടിപ്പിച്ചത് എന്ന് ന്യായമായും സന്ദേഹിക്കാം കാരണം ബാലേട്ടനായിരുന്നല്ലോ പാലക്കാട്ടെ പൂവൻ കോയിക്കെതിരെയുള്ള പീഡന കേസന്വേഷണ ജഡ്ജി.

അന്നത്തെ സര്‍ക്കാര്‍

അന്നത്തെ സര്‍ക്കാര്‍

അല്ലാതെ ഒരു പാവം പിടിച്ച കാർട്ടൂണിനെ തിരസ്കരിക്കാൻ വേറൊരു ന്യായവും കാണുന്നില്ല. മതനിന്ദയുടെ പേരിലായിരുന്നെങ്കിൽ, ഹൈന്ദവ ദേവീ-ദേവന്മാരുടെ ചിത്രങ്ങൾ വക്രീകരിച്ചു വരച്ചതിന്റെ പേരിൽ ഹൈന്ദവിശ്വാസികൾ ലോക പ്രശസ്ത ചിത്രകാരനായ എം എഫ് ഹുസൈനെതിരെ പ്രതിഷേധം ഉയർത്തിപ്പോൾ അതിനെ വെല്ലുവിളിച്ചു കേരളം ഭരിച്ചിരുന്ന അന്നത്തെ ഇടത് പക്ഷ ഗവർമെന്റ് 2009ൽ രവിവർമ്മ പുരസ്കാരം നൽകി എം എഫ് ഹുസൈനെ ആദരിക്കുകയാണുണ്ടായത്.

ബാലേട്ടന്റെ ഗവർമെന്റ്

ബാലേട്ടന്റെ ഗവർമെന്റ്

അതിൽ വ്യക്തമാകുന്നതെന്താണ്? ബാലേട്ടന്റെ ഗവർമെന്റ് ഒരിക്കലും മത നിന്ദയായിട്ടല്ല ഈ ഷെഡ്‌ഡി യെക്കാണുന്നത് എന്നാണ്. മൂന്നാറിൽ കുരിശുകണ്ടാൽ മുട്ടിടിക്കുന്നവരല്ല

ഞങ്ങൾ എന്ന് ആർക്കാണറിയാത്തത് ! അപ്പോൾ

മതനിന്ദയല്ല ഇവിടെ പ്രശ്നം. അതിനാൽ വിശാസികൾ എന്ന വർഗ്ഗം ഇക്കാര്യത്തിൽ ഇടപെടേണ്ട.

തെരഞ്ഞെടുപ്പിൽ ട്രൗസറഴിഞ്ഞു നിൽകുമ്പോൾ

തെരഞ്ഞെടുപ്പിൽ ട്രൗസറഴിഞ്ഞു നിൽകുമ്പോൾ

തെരഞ്ഞെടുപ്പിൽ ട്രൗസറഴിഞ്ഞു നിൽകുമ്പോൾ കുരിശിന്റെ സ്ഥാനത്തു ചുവന്ന ഷെഡ്‌ഡി , താഴെ നില്കുന്നതൊ

പാലക്കാട്ടെ പൂവനുമായാൽ ആർക്കാണെങ്കിലും രോഷമുണരും. അതിപ്പോൾ ബാലേട്ടന് ആയിപ്പോയി എന്ന് മാത്രം. ഇനിയിപ്പോ ബാലേട്ടൻ എന്താ ചെയ്യുക.? തിരുവടി പിടിച്ചു നടക്കുന്ന വോട്ട് ബാങ്കുകളെ പിണക്കാനും വയ്യ. ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞു വായിട്ടലക്കാനും വയ്യ എന്ന അവസ്ഥയിൽ ബാലേട്ടനെ കണ്ടപ്പോൾ " ബാലേട്ടാ ബാലേട്ടാ "എന്ന പാട്ട് മൂളിപ്പോയത്. അതു തെറ്റാണോ സാർ?

English summary
actor joy mathew on cartoon contraversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X