കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനിനി കഠിന നാളുകൾ! കോടതിയിൽ വെള്ളം കുടിക്കും.. 14ന് കേസിൽ വിചാരണ തുടങ്ങും!

Google Oneindia Malayalam News

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് വീണ്ടും വാര്‍ത്തകളില്‍ സജീവമാകുന്നു. ജയിലില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ ദിലീപ് സിനിമാ ചിത്രീകരണവുമായി വീണ്ടും തിരക്കുകളിലേക്ക് കടന്നിരുന്നു. ആക്രമിക്കപ്പെട്ട നടി അതിനിടെ വിവാഹിതയുമായി. സിനിമയില്‍ വീണ്ടും സജീവമായ ദിലീപിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് പുതിയ നീക്കം. ഒരുപക്ഷേ സിനിമയിലെ ദിലീപിന്റെ ഭാവിയെ തന്നെ എന്നന്നേക്കുമായി ഇരുട്ടിലാക്കാന്‍ പോന്നത്!

കടന്ന് പോയ ട്വിസ്റ്റുകൾ

കടന്ന് പോയ ട്വിസ്റ്റുകൾ

2017 ഫെബ്രുവരിയിലാണ് പ്രമുഖ നടിയെ കൊച്ചിയില്‍ വെച്ച് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ചത്. സംഘത്തിലുള്‍പ്പെട്ടവരും ഗൂഢാലോചന നടത്തിയ ദിലീപും പോലീസ് പിടിയിലായി. കേസാകട്ടെ അനേകം വഴിത്തിരിവുകളിലൂടെയും അതിനിടെ കടന്ന് പോയി.

വീണ്ടും സിനിമാ തിരക്കിൽ

വീണ്ടും സിനിമാ തിരക്കിൽ

85 ദിവസം ആലുവ ജയിലില്‍ അഴിയെണ്ണിക്കിടന്ന ദിലീപ് ഒക്ടോബറിലാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ പുറത്തിറങ്ങിയ രാമലീലയാകട്ടെ സൂപ്പര്‍ ഹിറ്റുമായി. ജയില്‍ വിട്ട ശേഷം ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കുകളിലേക്ക് ദിലീപ് കടന്നു.

വിചാരണ തുടങ്ങുന്നു

വിചാരണ തുടങ്ങുന്നു

പുതിയ ചിത്രമായ കമ്മാരസംഭവം ഉടന്‍ തന്നെ റിലീസുണ്ടായേക്കും. എന്നാല്‍ അതിന് ശേഷമുള്ള പ്രൊഫസര്‍ ഡിങ്കന്‍ അടക്കമുള്ള ചിത്രങ്ങളുടെ കാര്യങ്ങളെല്ലാം അവതാളത്തിലാകാനാണ് സാധ്യത. ഒരു വര്‍ഷത്തിനിപ്പുറം നടിയെ ആക്രമിച്ച കേസില്‍ കോടതി വിചാരണ തുടങ്ങാനൊരുങ്ങുകയാണ് കോടതി.

14ന് ഹാജരാകണം

14ന് ഹാജരാകണം

ദിലീപ് വിചാരണ നേരിടാന്‍ ഇനി അധികമൊന്നും കാത്തിരിക്കേണ്ട. ഈ മാസം 14നാണ് കേസിന്റെ വിചാരണ തുടങ്ങുന്നത്. അന്നേ ദിവസം ഹാജരാകാന്‍ കേസിലെ എട്ടാം പ്രതിയായ ദിലീപ് ഉള്‍പ്പെട ഉള്ളവര്‍ക്ക് കോടതി നോട്ടീസയച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക.

വിചാരണ നീട്ടാൻ ശ്രമം

വിചാരണ നീട്ടാൻ ശ്രമം

എന്നാല്‍ വിചാരണ നീട്ടിവെയ്ക്കുന്നതിന് വേണ്ടി ദിലീപിന്റെ അഭിഭാഷകന്‍ ശ്രമം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിചാരണ നടപടികള്‍ നിര്‍ത്തി വെയ്ക്കണം എന്നാവസ്യപ്പെട്ട് പ്രതിഭാഗം കോടതിയെ സമീപിച്ചേക്കും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ 14ന് വിചാരണ നടപടികള്‍ തുടങ്ങാനിടയില്ല.

നീക്കങ്ങൾ പാളി

നീക്കങ്ങൾ പാളി

പല ആവശ്യങ്ങളുമായി നേരത്തെ ദിലീപ് അങ്കമാലി കോടതിയെയും ഹൈക്കോടതിയേയും സമീപിച്ചിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്നും നടിയുടെ ദൃശ്യങ്ങളുടെ പകര്‍പ്പ് തെളിവുകളുടെ കൂട്ടത്തില്‍ കൈമാറണമെന്നും ദിലീപ് ആവശ്യപ്പെടുകയുണ്ടായി. എന്നാലാ നീക്കത്തില്‍ നടി പരാജയപ്പെട്ടു.

നടൻ ഹൈക്കോടതിയിലേക്കില്ല

നടൻ ഹൈക്കോടതിയിലേക്കില്ല

ഹര്‍ജികളെല്ലാം തീര്‍പ്പാക്കിയതോടെയാണ് കേസ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിചാരണയ്ക്ക് വേണ്ടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കൈമാറിയത്. അതിനിടെ ദൃശ്യങ്ങള്‍ക്ക് വേണ്ടി ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാലാ നീക്കം ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വനിതാ ജഡ്ജി വേണം

വനിതാ ജഡ്ജി വേണം

എന്നാല്‍ ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കേസിന്റെ വിചാരണ വനിതാ ജഡ്ജി നടത്തണം എന്നാണ് നടിയുടെ ആവശ്യം. സാക്ഷികളായും മറ്റും നിരവധി സ്ത്രീകള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ വനിതാ ജഡ്ജിയാണ് അഭികാമ്യമെന്ന് പ്രോസിക്യൂഷനും കരുതുന്നു.

അതിവേഗ കോടതി

അതിവേഗ കോടതി

കേസിന്റെ വിചാരണ വേഗത്തിലാക്കുന്നതിന് അതിവേഗ കോടതി വേണമെന്നതടക്കമുള്ള ആവശ്യം നേരത്തെ പോലീസ് ഉന്നയിച്ചിരുന്നു. കേസിന്റെ വിചാരണ പല കാരങ്ങള്‍ കൊണ്ടും നീണ്ട് പോയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പ്രത്യേക കോടതിയേയോ വനിതാ ജഡ്ജിയേയോ അനുവദിക്കേണ്ടത് ഹൈക്കോടതിയാണ്.

ശ്രീദേവിയുടെ മരണത്തിൽ അസാധാരണമായി പലതുമുണ്ട്.. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ!!ശ്രീദേവിയുടെ മരണത്തിൽ അസാധാരണമായി പലതുമുണ്ട്.. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ!!

ദുബായ് പോലീസ് പറയുന്നത് വിശ്വസിക്കേണ്ട.. ശ്രീദേവിയുടെ മരണം മുംബൈ പോലീസ് അന്വേഷിക്കണമെന്ന്ദുബായ് പോലീസ് പറയുന്നത് വിശ്വസിക്കേണ്ട.. ശ്രീദേവിയുടെ മരണം മുംബൈ പോലീസ് അന്വേഷിക്കണമെന്ന്

English summary
Actress attack Case: The trial to begin on march 14
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X