കമലിന്റെ പടത്തിലെ റോളിന് വേണ്ടി തന്തയെ മാറ്റുന്ന ആളല്ല അലന്‍ സിയര്‍.. നടി പാര്‍വ്വതി പറയുന്നു!!

  • By: ശ്വേത കിഷോർ
Subscribe to Oneindia Malayalam

എന്തിന് വേണ്ടിയാണ് അലന്‍സിയര്‍ എന്ന നടന്‍ കാസര്‍കോട് ബസ് സ്റ്റാന്‍ഡില്‍ ആ പ്രകടനം നടത്തിയത്. പല കാരണങ്ങള്‍ പറയുന്നവരുണ്ട്. അഭിപ്രായം പറഞ്ഞവരില്‍ സിനിമാ താരങ്ങളും സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളും സാധാരണക്കാരുമുണ്ട്. പറഞ്ഞ കാര്യങ്ങളില്‍ രാഷ്ട്രീയവും മതവും വരെ കലര്‍ത്തിയവരുണ്ട്.

Read Also: ഓര്‍മയുണ്ടോ ബാബ്‌റി മസ്ജിദ് തകര്‍ത്ത ദിവസം നിലവിളിച്ച് കൊണ്ട് നിയമസഭയ്ക്ക് ചുറ്റും ഓടിയ അലന്‍സിയറിനെ?

ഇതുവരെ അലന്‍സിയര്‍ എവിടെയായിരുന്നു എന്ന് ചോദിച്ചവരുണ്ട്. കമലിന്റെ പടത്തില്‍ ഒരു വേഷം കിട്ടാനെന്ന് പറഞ്ഞ് കളിയാക്കിയവരുണ്ട്. എന്നാല്‍ അങ്ങനെ ഒരു വേഷം കിട്ടാന്‍ വേണ്ടി സ്വന്തം തന്തയെ മാറ്റുന്ന ആളല്ല അലന്‍സിയര്‍ എന്ന് നടി പാര്‍വ്വതി പറയുന്നു. നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ പാര്‍വ്വതിയുടെ രൂക്ഷമായ പ്രതികരണം ഇങ്ങനെ..

മനസിലാക്കാന്‍ പ്രയാസമായിരിക്കും

മനസിലാക്കാന്‍ പ്രയാസമായിരിക്കും

കമല്‍ സാറിന്റെ പടത്തില്‍ റോളിനു വേണ്ടി അലന്‍ ഇത് ചെയ്തു എന്ന് പറയുന്നവരെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. എന്തെങ്കിലും ഒക്കെ കിട്ടും എന്ന പ്രതീക്ഷയോടെ കാര്യങ്ങള്‍ ചെയ്യുന്ന നിങ്ങളെ പോലുള്ളവര്‍ക്ക് അദ്ദേഹത്തെ മനസ്സിലാവാന്‍ സാദ്ധ്യതയില്ല.

അങ്ങനെയും ഒരു അലന്‍സിയര്‍

അങ്ങനെയും ഒരു അലന്‍സിയര്‍

ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ വാവിട്ട് കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് ഈ അലന്‍സിയര്‍. നാടകക്കാരന്‍ ആയത് കൊണ്ട് അന്ന് അത് ആരും ചര്‍ച്ച ചെയ്തില്ല. അസഹിഷ്ണുതയും അനീതിയും യഥാര്‍ത്ഥ കലാകാരന്റെ ചങ്ക് പൊളളിക്കും. അത് അവര്‍ കലയാക്കും

തന്തയെ മാറ്റി പറയുന്ന ആളല്ല

തന്തയെ മാറ്റി പറയുന്ന ആളല്ല

അലന്‍സിയര്‍ നാടകം ചെയ്തതിലൂടെ പറഞ്ഞത് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നാണ്. ജീവന്റെ തുടിപ്പുകള്‍ ഈ മണ്ണില്‍ ശേഷിക്കുന്നു എന്നാണ്. റോളിന് വേണ്ടി തന്തയെ മാറ്റി പറയുന്ന ആളല്ല അലന്‍. ചിലര്‍ക്കെങ്കിലും ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. കാരണം ഒന്നിനും വേണ്ടി അല്ലാതെ ജീവിക്കുന്നവരെ അവര്‍ ഈ കാലയളവില്‍ കണ്ടിട്ടുണ്ടാവില്ല.

അവരെക്കുറിച്ചൊന്നും പറയാനില്ല

അവരെക്കുറിച്ചൊന്നും പറയാനില്ല

കമലിന്റെ ചിത്രത്തില്‍ റോള്‍ കിട്ടാന്‍ വേണ്ടിയാണ് ഇത് ചെയ്തത് എന്നൊക്കെ പറയുന്നവര്‍ക്ക് എന്നെ അറിയില്ല, അവരോടൊന്നും ഒന്നും പറയാനില്ല എന്നാണ് അലന്‍സിയാറും പ്രതികരിച്ചത്. കമലിനെ തനിക്ക് നേരിട്ട് അറിയില്ല. ഒരു കമലിന് വേണ്ടിയോ ാധാകൃഷ്ണന്റെ പ്രസ്താവന കേട്ടോ മാത്രം ചെയ്യുന്നതല്ല ഇതൊന്നുമെന്നാണ് അലന്‍സിയാര്‍ പറയുന്നത്. ഒരു കലാകാരന്റെ കടമയാണ് ഇത്.

പിന്തുണയുമായി ഇവരും

പിന്തുണയുമായി ഇവരും

അലന്‍സിയര്‍ മാത്രമല്ല, കമലിന് പിന്തുണ നല്‍കി കൊണ്ട് സംവിധായകന്‍ ആഷിക് അബു, നടന്മാരായ ടോവിനോ തോമസ്, അനൂപ് മേനോന്‍ തുടങ്ങിയവരും രംഗത്ത് വന്നിരുന്നു. രാജ്യസ്നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ മാത്രം കുത്തക അല്ലല്ലോ. അലന്‍ ചേട്ടാ, ബിഗ് സല്യൂട്ട് എന്നാണ് ടൊവിനോ എഴുതിയത്.

English summary
Actress Maala Parvathi's Facebook post about Alancier Kasargod protest
Please Wait while comments are loading...