വീരേന്ദ്രകുമാര്‍ യുഡിഎഫ് വിടാന്‍ ഒരുങ്ങുന്നതോടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലും ഭരണ മാറ്റത്തിനുള്ള സാധ്യത

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്:എംപി വീരേന്ദ്രകുമാര്‍ യുഡിഎഫ് വിടാന്‍ ഒരുങ്ങുന്നതോടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലും ഭരണ മാറ്റത്തിനുള്ള സാധ്യത തെളിയുന്നു. യുഡിഎഫ് ഭരിക്കുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ആകെ 19 ഭരണ സമിതി അംഗങ്ങളാണ് ഉള്ളത് 10 യുഡിഎഫ് അംഗങ്ങളും 9 എല്‍ ഡി എഫ് അംഗങ്ങളുമാണുള്ളത്. യുഡിഎഫില്‍ കോണ്‍ഗ്രസിന് 6 സീറ്റും മുസ്‌ലിം ലീഗിന് 3 സീറ്റും ജെഡിയുവിന് ഒരു സീറ്റുമാണുള്ളത്.

എല്‍ഡിഎഫില്‍ സിപിഎം ന് 8 സീറ്റും എന്‍സിപിക്ക് 1 സീറ്റുമാണുള്ളത്. ജെഡിയു (എസ്) എല്‍ഡിഎഫിന്‍റെ ഭാഗമാവുകയാണെങ്കില്‍ ഒരു സീറ്റിന്‍റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന് ഭരണം നടത്താന്‍ കഴിയും.തുല്യ സീറ്റുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ തവണ യുഡിഎഫും, എല്‍ഡിഎഫും ചേര്‍ന്നാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരിച്ചിരുന്നത് നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിലെ വി ബാലകൃഷന്‍ നായര്‍ പ്രസിഡണ്ടും യുഡിഎഫിലെ വിനോദ് പടനിലം വൈസ് പ്രസിഡണ്ടുമായിട്ടായിരുന്നു ഭരണം നടത്തിയിരുന്നത്. ഇക്കാലയളവില്‍ രാഷ്ട്രീയ പകപോക്കലില്ലാതെ ഭരണം നടത്തിയത് കാരണം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തങ്ങള്‍ കൊണ്ടുവരാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വികസനനങ്ങളില്‍ ഒന്നാണ് ബ്ലോക്ക് പഞ്ചായത്തിന്‍റെ സ്ഥലത്ത് ഇപ്പോള്‍ പണി പൂര്‍ത്തിയായി കൊണ്ടിരുക്കുന്ന കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍.

kunnamangalamblockpanchaythoffice

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റേജ് നിര്‍മ്മാണവും ഇവരുടെ കാലഘട്ടത്തിലാണ് നടന്നത്. എന്നാല്‍ യുഡിഎഫ് ഭരണം ഏറ്റെടുത്ത് രണ്ടുവര്‍ഷം പൂര്‍ത്തിയാകാറായിട്ടും കാര്യമായ ഒരു വികസന പ്രവര്‍ത്തനവും നടത്താന്‍ സാധിച്ചിട്ടില്ല. പി ടി എ റഹീം എം എല്‍ എ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് സ്റ്റേജിന് സമീപം പവലിയന്‍ നിര്‍മ്മിക്കാന്‍ മൂന്നുലക്ഷം രൂപ അനുവദിച്ചിട്ടും ഈ പ്രവര്‍ത്തി നടത്താന്‍ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാവാത്തത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എം എല്‍ എ കൊണ്ടുവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കുന്ദമംഗലം ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും തടസ്സം നില്‍ക്കുന്നത് കുന്ദമംഗലത്തിന്‍റെ വികസനത്തിന് തടസ്സമായി മാറുകയാണ്‌.

പാലുകൊടുത്ത കൈയ്ക്ക് കൊത്തി ഹാഫിസ് സയീദ്: പ്രതിരോധമന്ത്രിയ്ക്കെതിരെ കോടികളുടെ അപകീര്‍ത്തി കേസ്

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സഹകരിക്കാത്തത് കാരണമാണ് കുന്ദമംഗലം ഗവ. കോളേജും, കുന്ദമംഗലം ഐ ടി ഐയും കുന്ദമംഗലം പഞ്ചായത്തിന് നഷ്ടമായത്. ഈ രണ്ടു സ്ഥാപനങ്ങളും ഇപ്പോള്‍ ചാത്തമംഗലം പഞ്ചായത്തില്‍ പ്രവര്‍ത്തിച്ച് വരികയാണ്. ഉദ്ഘാടനത്തിന് തയ്യാറാവുന്ന കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം നടത്താതിരിക്കാനുള്ള ശ്രമം ബ്ലോക്ക് പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഭരണം കൂടി എല്‍ ഡി എഫിന്‍റെ കൈയില്‍ എത്തിച്ചേര്‍ന്നാല്‍ കുന്ദമംഗലം മണ്ഡലത്തില്‍ വികസന കുതിപ്പിലേക്ക് എത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. വീരേന്ദ്രകുമാറിന്‍റെ മുന്നണി മാറ്റം കുന്ദമംഗലത്ത് നല്ലൊരു മാറ്റത്തിന് ഇടയാക്കിയേക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Administration changes in Kunnamangalam block panchayath

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്