കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്രയ്ക്ക് അഴിമതിയോ? ഭരണ പരിഷ്കാര കമ്മീഷന്റെ ആദ്യ ശുപാർശ !! വിഎസ് ലക്ഷ്യം വയ്ക്കുന്നത്!!!

ഭരണ പരിഷ്കകാര കമ്മീഷന്റെ ആദ്യ ശുപാർശ സർക്കാരിന് സമർപ്പിച്ചു. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മാതൃകയിൽ സംസ്ഥാനത്ത് വിജിലന്‍സ് ഡയറക്ട്റേറ്റിന് രൂപം നൽകണമെന്നാണ് ശുപാർശ ചെയ്യുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദൻ അധ്യക്ഷനായ ഭരണ പരിഷ്കകാര കമ്മീഷന്റെ ആദ്യ ശുപാർശ സർക്കാരിന് സമർപ്പിച്ചു. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മാതൃകയിൽ സംസ്ഥാനത്ത് വിജിലന്‍സ് ഡയറക്ട്റേറ്റിന് രൂപം നൽകണമെന്നാണ് ശുപാർശ ചെയ്യുന്നത്. അഴിമതി തടയുന്നതിനാണ് ഊന്നൽ.

അഴിമതിക്കാർ എത്ര ഉന്നതരായാലും പരാമാവധി വേഗത്തിൽ കടുത്ത ശിക്ഷ ഉറപ്പ് വരുത്തുകയും നിരപരാധികളെ തേജോവധം ചെയ്യുന്നതിൽ നിന്ന് രക്ഷിക്കുകയുമാണ് കമ്മീഷന്റെ ലക്ഷ്യം. കള്ളപ്പരാതികളിലൂടെ അന്വേഷണ ഉദ്യോഗസ്ഥരെയും കോടതികളെയും ദുരുപയോഗം ചെയ്യുന്നവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനും ഇതിൽ ശുപാർശ ചെയ്തിരിക്കുന്നു.

vs

കമ്മിഷൻ‍റെ യോഗങ്ങളിലെയും വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരെയും പങ്കെടുപ്പിച്ച് നടത്തിയ ശിൽപശാലയിലെയും നിർദേശങ്ങളും ശുപാർശകളും പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഹൈക്കോടതി സിറ്റിങ് ജഡ്ജി ജഡ്ജിയോ വിരമിച്ച ജഡ്ജിയോ ആയിരിക്കണം വിജിലൻസ് കമ്മീഷന്റെ അധ്യക്ഷനെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി, ഡിജിപി, എഡിജിപി പദവികളേതെങ്കിലും വഹിച്ചിട്ടുളള രണ്ടു പേരായിരിക്കണം മറ്റ് അംഗങ്ങൾ. അധ്യക്ഷനെയും അംഗങ്ങളെയും തിരഞ്ഞെടുക്കാൻ പ്രത്യേക സമിതി വേണമെന്നും ഇത് നിർദേശിക്കുന്നു.

വിജിലൻസ് ഡയറക്ടറേറ്റിന് സ്വതന്ത്ര അധികാരവും സംരക്ഷണവും ഉണ്ടായിരിക്കണമെന്ന് ഇതിൽ നിർദേശമുണ്ട്. അഴിമതി ആരോപണങ്ങളിലെ അന്വേഷണത്തെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. അഴിമതി ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കേസ് രജിസ്റ്റർ ചെയ്യാവൂ എന്നാണ് നിർദേശിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണം 90 ദിവസത്തിനകം പൂർത്തിയാക്കണമെന്നും ഇതിൽ പറയുന്നു.

കേസ് രജിസ്റ്റർ ചെയ്താൽ അന്വേഷണത്തിന് ഒന്നര വർഷം മാത്രമേ സമയം അനുവദിക്കാവൂ എന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന് നിയമോപദേശം നൽകുന്നതിനും പ്രോസിക്യൂഷൻ ഭാഗം സമർഥമായി കൈകാര്യം ചെയ്യുന്നതിനും പ്രോസിക്യൂഷൻ ഡയറക്ടറേറ്റ് രൂപീകരിക്കണമെന്നും ശുപാർശ ചെയ്യുന്നു. അന്വേഷണം പൂർത്തിയായവയിൽ പ്രോസിക്യൂഷൻ അനുമതി മൂന്ന് മാസം വൈകിയാല്‍ അനുമതി നൽകിയതായി കണക്കാക്കുമെന്നും കമ്മീഷൻ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

English summary
administrative reforms commission under vs submits first report to government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X