എയ്ഡ്സ് ബാധിതരായ അക്ഷരയെയും അനന്തുവിനെയും ഓർമ്മയില്ലേ? ഇപ്പോൾ ഡിഗ്രി വിദ്യാർത്ഥികൾ, പക്ഷേ...

  • Posted By: Desk
Subscribe to Oneindia Malayalam

കണ്ണൂർ: എച്ച്ഐവി പോസിറ്റീവായത് കാരണം സ്കൂൾ വിദ്യാഭ്യാസം മുടങ്ങിപ്പോയ കൊട്ടിയൂരിലെ അനന്തുവിനെയും അക്ഷരയെയും ഓർമ്മയില്ലേ . 13 വർഷങ്ങൾക്ക് മുൻപായിരുന്നു അനന്തുവും അക്ഷരയും ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിത്.

''മുസ്ലിമായ എന്നെ മുസ്ലിമായി സ്നേഹിച്ച ഭഗവാൻ കൃഷ്ണൻ'', അലി അക്ബർ എന്തുകൊണ്ട് കൃഷ്ണനെ ഇഷ്ടപ്പെടുന്നു

കാണാപ്പാഠം പഠിച്ചാൽ ഇനി സർക്കാർ ജോലി കിട്ടില്ല! പിഎസ് സി പരീക്ഷയിൽ അടിമുടി മാറ്റം, വെള്ളംകുടിക്കും..

എയ്ഡ്സ് ബാധിതരായതിനെ തുടർന്നാണ് കൊട്ടിയൂരിലെ സ്കൂൾ അധികൃതരും രക്ഷിതാക്കളും ഇരുവർക്കും ഭ്രഷ്ട് കൽപ്പിച്ചിരുന്നത്. അന്ന് രണ്ടാം ക്ലാസിൽ വച്ച് അക്ഷരയ്ക്കും, ഒന്നാം ക്ലാസിൽ വച്ച് അനന്തുവിനും പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് മാധ്യമങ്ങളുടെ ഇടപെടലുകളിലൂടെ സംഭവം വലിയ വാർത്തയായി. സർക്കാരും സാമൂഹിക പ്രവർത്തരും ഇടപെട്ടു. നാട്ടുകാർക്കിടയിൽ നിരന്തര ബോധവൽക്കരണം നടത്തി. തുടർന്നാണ് ഇരുവർക്കും സ്കൂൾ വിദ്യാഭ്യാസം പുനരാരംഭിക്കാൻ കഴിഞ്ഞത്.

 ഡിഗ്രിക്ക്...

ഡിഗ്രിക്ക്...

വർഷങ്ങൾ നിരവധി കഴിഞ്ഞു, കൊട്ടിയൂരിലെ അനന്തുവും അക്ഷരയും ഇപ്പോൾ ഡിഗ്രി വിദ്യാർത്ഥികളാണ്. ഇരുവരുടെയും മൂത്ത സഹോദരി എൻജിനീയറിങ് ബിരുദവും പൂർത്തിയാക്കി. എന്നാൽ ഇവരുടെ പഠനച്ചെലവിനും, മൂത്ത മകളുടെ വിവാഹം നടത്താനുമായി അമ്മയായ രമയ്ക്ക് മുന്നിൽ യാതൊരു വഴിയുമില്ല. വീട്ടിലെ നിത്യച്ചെലവ് പോലും മറ്റുള്ളവരുടെ സഹായത്താലാണ് നടക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്...

ഫേസ്ബുക്ക് പോസ്റ്റ്...

ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കി ഫോട്ടോഗ്രാഫർ അജീബ് കൊമാച്ചിയാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. ഇത് എന്റെ മക്കളല്ല, നമ്മുടെ മക്കളാണ് എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ, ഈ കുടുംബത്തെ സഹായിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നുണ്ട്. അജീബ് കൊമാച്ചിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:-

എന്റെ മക്കളല്ല, നമ്മുടെ മക്കളാണ്...

എന്റെ മക്കളല്ല, നമ്മുടെ മക്കളാണ്...

പ്രിയ സുഹൃത്തുക്കളെ, ഇത് എന്റെയല്ല നമ്മുടെ മക്കളാണ് ...... വർഷങ്ങൾക്ക് മുൻപ് , HIV പോസറ്റീവ് എന്ന പേരിൽ ഭ്രഷ്ട് കല്പിക്കപെട്ടു നമ്മൾ അരികിലേക്കു തള്ളിയ അക്ഷരയും അനന്തുവും . വീണ്ടും പഠിക്കാനാവസരം നൽകണമെന്ന് കെഞ്ചി കോഴിക്കോട് പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിനെത്തിയാതായിരുന്നു ഇവർ . കുഞ്ഞുങ്ങൾ തീർച്ചയായും ദൈവത്തിന്റെ തന്നെ .തമാശയും കളിയും ഇടിയും പിച്ചല്മൊക്കെയായി അവർ അന്ന് നന്നായി അടുത്തു.

കളിപ്പിക്കപ്പെടേണ്ട പ്രായത്തിൽ...

കളിപ്പിക്കപ്പെടേണ്ട പ്രായത്തിൽ...

മേലൊക്കെ കേറികളിച്ച അവർക്കു ആനയായും കുതിരയായും ഞാൻ മാറുകയായിരുന്നു .കുഞ്ഞുങ്ങൾ കളിപ്പിക്കപ്പെടേണ്ട പ്രായത്തിൽ.... അനാഥത്വത്തിന്റെ പിറകെ HIV പോസിറ്റിവ് ആയതിന്റെ പേരിലെ ഒറ്റപ്പെടലും . ഉന്നത വിദ്യാഭ്യാസമുള്ളവരെന്നു നടിക്കുന്ന നമ്മൾ കേരളീയർ പോലും ഇത്തരം സന്ദർഭങ്ങളെ നേരിടാനറിയാതെ കുഴങ്ങുകയാണ് .

 രമയുടെ മനസ്സുരുകുകയാണ്...

രമയുടെ മനസ്സുരുകുകയാണ്...

ഇന്ന് ഡിഗ്രിക്ക് പഠിക്കുകയാണ് ഇരുവരും . തുടർന്ന് പഠിക്കാനേറെ ആഗ്രഹവുമായി. ഇവരുടെ HIV പോസറ്റീവ് അല്ലാത്ത മൂത്ത സഹോദരി ഇന്ന് എഞ്ചിനീറിങ് ബിരുദം പൂർത്തിയായിരിക്കുന്നു . നല്ല വിവാഹം നടത്തണം .
വീട്ടിൽ .പുകയുയരണമെങ്കിൽ മനസ്സലിവുള്ളവരുടെ സഹായത്തിനായി കാത്തുനിൽക്കുന്ന സമയം അതിന്നിടയിൽ പഠിക്കാനുള്ളതിന്റെ പുറമെ വിവാഹ ചിലവുകളും, അമ്മ രമയുടെ മനസ്സുരുകുകയാണ്...

അവസരം...

അവസരം...

ജീവിതത്തിൽ ഇത്രയേറെ ദുരിതങ്ങൾ ആർക്കും ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടൊപ്പം
സഹൃദയരാണ് നമ്മളെന്ന് കാണിക്കാൻ ഏറ്റവും നല്ല അവസരമാണിതെന്നു ഓർമ്മപെടുത്തികൊണ്ടു നിർത്തുന്നു എന്നു പറഞ്ഞാണ് അജീബ് കൊമാച്ചിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. ഇതോടൊപ്പം അമ്മ രമയുടെ ഫോൺ നമ്പരും അദ്ദേഹം നൽകിയിട്ടുണ്ട്.

English summary
ajeeb komachi facebook post about akshara and anandhu.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്