കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ പുറത്താക്കാന്‍ മന്ത്രി ഇടപെട്ടു; മൂന്ന് നിര്‍ദേശം, രണ്ടെണ്ണം തീര്‍പ്പാക്കി മോഹന്‍ലാല്‍

Google Oneindia Malayalam News

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവം സിനിമാ മേഖലയിലെ വേറിട്ട വാര്‍ത്തകളിലേക്കാണ് നയിച്ചത്. കേസില്‍ ദിലീപിന്റെ പേര് കൂടി വന്നതോടെ വിവാദം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. വനിതാ താരങ്ങളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ഉദയത്തിന് കാരണമായതും ഈ സംഭവമാണ്. ഇവരുടെ പ്രധാന ആവശ്യമായിരുന്നു ആരോപണ വിധേയനായ ദിലീപിനെ താരസംഘടന അമ്മ പുറത്താക്കണം എന്നത്.

വിഷയത്തില്‍ ഏറെ നാളിന് ശേഷം അടുത്തിടെയാണ് നടപടി സ്വീകരിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ അമ്മ അധ്യക്ഷന്‍ മോഹന്‍ലാല്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് മന്ത്രിയുടെ ആവശ്യപ്രകാരമാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....

മോഹന്‍ലാലിനെ സംശയിക്കരുത്

മോഹന്‍ലാലിനെ സംശയിക്കരുത്

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണെന്ന് അധ്യക്ഷന്‍ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. മൂന്ന് ആവശ്യങ്ങളാണ് മോഹന്‍ലാലിനോട് ഉന്നയിച്ചത്. അതില്‍ രണ്ടെണ്ണത്തില്‍ നടപടി അദ്ദേഹം സ്വീകരിച്ചിട്ടുണ്ടെന്നും മോഹന്‍ലാലിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയത്തോടെ കാണരുതെന്നും മന്ത്രി ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിയുടെ മൂന്ന് ആവശ്യങ്ങള്‍

മന്ത്രിയുടെ മൂന്ന് ആവശ്യങ്ങള്‍

ദിലീപിനെ പുറത്താക്കണം, പരാതികള്‍ പരിഹരിക്കാന്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി കേസ് വാദിക്കാന്‍ സാമ്പത്തിക-നിയമ സഹായം നല്‍കണം തുടങ്ങിയ കാര്യങ്ങളാണ് മന്ത്രി മോഹന്‍ലാലിനോട് ആവശ്യപ്പെട്ടത്. ആദ്യത്തെ രണ്ടു കാര്യങ്ങളില്‍ മോഹന്‍ലാല്‍ നടപടി സ്വീകരിച്ചിരിക്കുകയാണ്.

കമ്മിറ്റി രൂപീകരിച്ചു

കമ്മിറ്റി രൂപീകരിച്ചു

തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമ്മയില്‍ കമ്മിറ്റി വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗം പത്മപ്രിയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി അമ്മയുടെ പ്രതികരണം തേടിയിട്ടുണ്ട്. എന്നാല്‍ അമ്മ ഈ വിഷയത്തില്‍ നടപടിയെടുക്കുകയും ചെയ്തു. കുക്കു പരമേശ്വരന്‍, പൊന്നമ്മ ബാബു, കെപിഎസി ലളിത എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

പ്രശ്‌നങ്ങളില്‍ പരിഹാരം

പ്രശ്‌നങ്ങളില്‍ പരിഹാരം

പത്മപ്രിയ ഹൈക്കോടതിയില്‍ നല്‍കിയ കേസിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി ബാലന്‍ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസ് നല്ല രീതിയില് വാദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിന് മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

നടിയുടെ കേസിന് പണം തടസമാകില്ല

നടിയുടെ കേസിന് പണം തടസമാകില്ല

നടി ആക്രമിക്കപ്പെട്ട കേസിന്റെ നടത്തിപ്പിന് പണം തടസമാകില്ല. സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും. ഇരയേയും അമ്മയേയും വേര്‍തിരിച്ച് കാണില്ല. തര്‍ക്കം സിനിമാ മേഖലയെ ദോഷകരമായി ബാധിക്കരുത്. പരസ്പരം സഹകരിച്ച് മുന്നോട്ട് പോകണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി.

English summary
Minister AK Balan met AMMA president Mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X