അൽ മദ്റസത്തുൽ ഇസ്‌ലാമിയ്യ വാർഷികവും റമദാന് വരവേൽപ്പും

  • Posted By: Desk
Subscribe to Oneindia Malayalam

പാലക്കാട്: എടത്തറ, കാടൂർ അൽ മദ്റസ ത്തുൽ ഇസ്‌ലാമിയ്യകളുടെ വാർഷികവും റമദാന് വരവേൽപ്പും നടത്തി ഇമാം ഹദ്ദാദ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എടത്തറ മസ്ജിദുന്നൂർ കമ്മിറ്റി പ്രസിഡന്റ് എം.ദിൽഷാദലി അദ്ധ്യക്ഷത വഹിച്ചു."സ്വർഗം പൂക്കുന്ന കുടുംബം " എന്ന വിഷയത്തിൽ കൊടുവായൂർ സ്വഫാ മസ്ജിദ് ഖത്തീബ് എ.പി.അബ്ദുൾ നാസർ  മുഖ്യ പ്രഭാഷണം നടത്തി.

എസ്എസ്എൽസി, ഹൈയർ സെക്കന്ററി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു.വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർഥികളെയും 10 വർഷമായി വിജയകരമായി നടന്നു വരുന്ന ഖുർആൻ സ്റ്റഡി സെന്റർ വിജയികളെയും ഉസ്താദിനെയും ആദരിച്ചു.മദ്റസത്തുൽ ഇസ് ലാമിയ്യ വിദ്യാർഥികൾ കലാവിരുന് ഒരുക്കി. ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് ബശീർ ഹസൻ നദ് വി സമാപന പ്രഭാഷണം നടത്തി.മസ്ജിദുന്നൂർ മുൻ ഖത്തീബ് എൻ.എം.ഷാഹുൽ ഹമീദ് അനുമോദന  പ്രഭാഷണം നടത്തി.

palakkadmap

മസ്ജിദുൽ മുജാഹിദ്ധീൻ പള്ളി കമ്മിറ്റി യംഗം അബ്ദു റഹ്മാൻ ആശംസ പ്രസംഗം നടത്തി. നൗഷാദ് ആലവി സംസാരിച്ചു. സെക്രട്ടറി ഫിറോസ് റഹ്മാൻ സ്വാഗതവും മസ്ജിദ് ഇമാം പി.വി.മുഹമ്മദ് നന്ദിയും പറഞ്ഞു.മുഹമ്മദ് ഹാഷിർ ഖിറാഅത്ത് നടത്തി. നിജാം അലി, വി.എം. ഷാനവാസ്, വി. എം സിറാജ്, ഇഖ്ബാൽ എന്നിവർ നേതൃത്വം നൽകി.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Al islamiya anniversary and pre Ramadan celebration

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X