കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേമത്തിന് പിന്തുണയില്ല: അന്‍വര്‍ റഷീദ് രാജിവെച്ചു

  • By Muralidharan
Google Oneindia Malayalam News

തിരുവനന്തപുരം: തീയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പ്രേമത്തിന്റെ വ്യാജപ്രിന്റ് ലീക്കായ സംഭവം അന്‍വര്‍ റഷീദിന്റെ രാജി വരെ എത്തി. സിനിമാ വ്യവസായത്തെത്തന്നെ കാര്യമായി ബാധിക്കുന്ന ഈ വിഷയത്തില്‍ വേണ്ട പോലെ ഇടപെടുന്നില്ല എന്നാരോപിച്ചാണ് അന്‍വര്‍ റഷീദ് വിവിധ ചലച്ചിത്ര സംഘടനകളില്‍ നിന്നും രാജിവെച്ചത്.

സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയുടെയും സംവിധായകരുടെ സംഘടനയായ ഫെഫ്കയുടെയും ഭാരവാഹിത്വങ്ങളാണ് അന്‍വര്‍ റഷീദ് ഒഴിഞ്ഞത്. പ്രേമത്തിന്റെ വ്യാജപ്രിന്റുകള്‍ പുറത്തായ സംഭവത്തില്‍ സിനിമാ സംഘടനകള്‍ ഇടപെടണമെന്ന് അന്‍വര്‍ റഷീദ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടപോലെ ഇടപെടലുകള്‍ ഉണ്ടായില്ല.

anwar-rasheed

പല തവണ ആശങ്ക അറിയിച്ചിട്ടും ഫെഫ്കയും നിര്‍മ്മാതാക്കളുടെ സംഘടനയും ഇടപെടാത്ത സാഹചര്യത്തില്‍ സംഘടനകളില്‍ നിന്നും രാജിവെക്കാന്‍ അന്‍വര്‍ റഷീദ് തീരുമാനിക്കുകയായിരുന്നു. സെന്‍സര്‍ കോപ്പി എന്ന വാട്ടര്‍മാര്‍ക്കോടെയാണ് പ്രേമത്തിന്റെ പ്രിന്റ് സിഡികളിലും ഇന്റര്‍നെറ്റിലുമായി പ്രചരിക്കുന്നത്.

ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ അന്‍വര്‍ റഷീദ് പോലീസിനെയും ആന്റി പൈറസി സെല്ലിനെയും സമീപിച്ചിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. നിര്‍മാതാവില്‍ നിന്നോ സെന്‍സര്‍ ബോര്‍ഡില്‍ നിന്നോ മാത്രമേ സെന്‍സര്‍ കോപ്പി പുറത്താകൂ. 25 കോടിയില്‍പ്പരം ഗ്രോസ് കളക്ഷന്‍ നേടി നാട്ടിലും വിദേശത്തും നിറഞ്ഞോടുകയാണ് നിവിന്‍ പോളി നായകനായ പ്രേമം.

English summary
Pirated copies of Premam: Anwar Rasheed Leaves FEFKA & Producers Association
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X