അപ്പുക്കുട്ടി അടിയോടി അനുസ്മരണം

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: കോൺഗ്രസ് നേതാവായിരുന്ന കോറോത്ത് അപ്പുക്കുട്ടി അടിയോടിയുടെ മൂന്നാം ചരമവാർഷികം ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

ദിലീപിനെ കുടുക്കിയെന്നത് മാത്രമല്ല, മഞ്ജു വാര്യർ പുതിയ വിവാദത്തിൽ.. പിച്ചച്ചട്ടിയിൽ കൈയിട്ട് വാരരുത്

രാവിലെ ശവകുടീരത്തിൽ പുഷ്പാർനയും തുടർന്ന് അനുസ്മരണ യോഗവും നടത്തി. കെ.പി.സി.സി അംഗം കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.ടി സരീഷ് അധ്യക്ഷത വഹിച്ചു.

appu

ഡി.സി.സി സെക്രട്ടറി കെ. കെ വിനോദൻ, ബ്ലോക്ക് പ്രസിഡന്റ് രാജൻ മരുതേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി വിജയൻ , പ്രകാശൻ കന്നാട്ടി, കെ.വി രാഘവൻ, എൻ.എസ് നിധീഷ്, എൻ. ചന്ദ്രൻ , വി.കെ നാരായണൻ അടിയോടി, കെ രാഘവൻ, റോജി ചാലുങ്കൽ തുടങ്ങിയവർ സംസാരിച്ചു. പുഷ്പാർച്ചനക്ക് എൻ. ജയശീലൻ, സി.കെ നാരായണൻ, മാളിക്കണ്ടി അഷറഫ്, കോവുപ്പുറത്ത് രാജൻ തുടങ്ങിയവരും നേതൃത്വം നൽകി.
English summary
appukutty adiyodi Commemoration
Please Wait while comments are loading...