കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറന്മുള എയര്‍പോര്‍ട്ട് ദുഷിച്ച വികസനത്തിന്റെ പേര്, വൈകാരിക ഇടപെടല്‍ വേണമെന്ന് സുരേഷ് ഗോപി

  • By Rohini
Google Oneindia Malayalam News

കൊച്ചി: ആറന്മുള എയര്‍പോര്‍ട്ട് ഒരു ദുഷിച്ച വികസനത്തിന്റെ പേരാണ് എന്ന് ചലച്ചിത്രതാരവും എം പിയുമായ സുരേഷ് ഗോപി. കൊച്ചിയില്‍ അസ്റ്റര്‍ മെഡിസിറ്റി പെരിയാര്‍ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറന്മുള്ള വിമാനത്താവളത്തിന്റെ ആവശ്യം ഇനി ഇല്ല എന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിനെതിരെ വൈകാരികമായ ഇടപെടലാണ് വേണ്ടത്. അങ്ങനെ അല്ലാതെ വരുമ്പോഴാണ് കൃഷിയോഗ്യമല്ലാത്ത വെള്ളക്കെട്ടുകള്‍ നികത്തി ഓരോരുത്തരുടെ നെഞ്ചത്തോട്ട് വിമാനത്താവളം നിര്‍മിക്കാന്‍ പറയാനവാകുന്നത്- സുരേഷ് ഗോപി പറഞ്ഞു.

suresh-gopi

വികസനത്തിന് നേരെ ലക്ഷ്മണ രേഖയല്ല, ശ്രീരാമ രേഖ തന്നെ വരച്ച് അതിര് തീരുമാനിക്കാന്‍ കഴിയണമെന്നും വരാനുള്ള തലമുറയുടെ അവകാശമാണ് പ്രകൃതി എന്നും സുരേഷ് ഗോപി പറഞ്ഞു.

ഹൈബി ഈഡന്‍ എം എല്‍ എ, ആം ആദ്മി പാര്‍ട്ടി നേതാവ് സി ആര്‍ നീകണ്ഠന്‍, നടി അമല പോള്‍, കെ എം ആര്‍ എല്‍ ഫിനാന്‍സ് ഡയറക്ടര്‍ എബ്രഹാം ഉമ്മന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

English summary
Actor-turned politician Suresh Gopi MP Saturday said that the Aranmula airport project has no relevance in the present and that its name is synonymous to a maligned model of development.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X