കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎന്‍ കരുണാകരന്‍ അന്തരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ലോക പ്രശസ്ത ചിത്രകാരന്‍ സിഎന്‍ കരുണാകരന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്.

ചിത്രകലയില്‍ മലയാളിയുടെ പേര് കടല്‍കടത്തിയ അപൂര്‍വ്വ പ്രതിഭകളില്‍ ഒരാളായിരുന്നു സിഎന്‍ കരുണാകാരന്‍. ഭാരതത്തിന്റെ പൗരാണികതയായിരുന്നു അദ്ദേഹത്തിന്റെ മിച്ച ചിത്രങ്ങളുടേയും ഊര്‍ജ്ജം. വ്യത്യസ്തമായ തന്റെ രചനാ ശൈലിയില്‍ മുന്നിട്ട് നിന്നിരുന്നതും ഈ പൗരാണിക സങ്കല്‍പങ്ങള്‍ തന്നെയായിരുന്നു.

കേരള ലളിത കലാ അക്കാദമിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട് സിഎന്‍ കുരണാകരന്‍. ഒട്ടേറെ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടി എത്തി. രാജാ രവി വര്‍മ പുരസ്‌കാരം, കേരള ലളിതകലാ അക്കാദമി അവാര്‍ഡ്, മദ്രാസ് ലളിതകലാ അക്കാദമി അവാര്‍ഡ് കേരള ലളികലാ അക്കാദമി ഫെല്ലോഷിപ് എന്നിവ അവയില്‍ ചിലത് മാത്രം.

ഗുരുവായൂരിനടുത്ത് ബ്രഹ്മപുരത്ത് 1940 ല്‍ ആണ് സിഎന്‍ കരുണാകരന്‍ ജനിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം മദ്രാസിലെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സില്‍ ചേര്‍ന്നു. ഇവിടെ പ്രസിദ്ധ ചിത്രകാരന്‍മാരായ ഡിപി റോയ് ചൗധരിയും കെസിഎസ് പണിക്കരും ഒക്കെയായിരുന്നു അധ്യാപകര്‍. ഇവരാണ് തന്റെ കലാജീവിതത്തെ രൂപപ്പെടുത്തി എടുത്തതെന്ന് കരുണാകരന്‍ പലപ്പോഴും പറഞ്ഞിരുന്നു.

മലയാളത്തിലെ മിക്ക പത്രങ്ങളിലും സിഎന്‍ കരുണാകരന്റെ ചിത്രങ്ങളും ഇല്ലസ്‌ട്രേഷനുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2005 ല്‍ അമേരിക്കയിലെ ഇന്ത്യന്‍ എംബസ്സിയില്‍ കരുണാകരന്റെ ചിത്ര പ്രദര്‍ശനവും നടന്നിരുന്നു.

കേരളത്തിലെ ആദ്യത്തെ സ്വകാര്യ ആര്‍ട്ട് ഗാലറിയുടെ ഉപജ്ഞാതാവും സിഎന്‍ കരുണാകരന്‍ ആണ്. 1973 ല്‍ കൊച്ചിയില്‍ തുടങ്ങിയ ചിത്രകൂടം എന്ന ആര്‍ട്ട് ഗാലറി പക്ഷേ ഒരു വിജയമായിരുന്നില്ല. 1977 ല്‍ അദ്ദേഹത്തിന് ഗാലറി പൂട്ടേണ്ടി വന്നു.

സിനിമ മേഖലയിലും അദ്ദേഹം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. അക്കരെ, ഒരേ തൂവല്‍ പക്ഷികള്‍, അശ്വത്ഥാമാവ്, പുരുഷാര്‍ത്ഥ, അലീസിന്റെ അന്വേഷണം എന്നീ സിനിമകളുടെ കലാം സംവിധാനം നിര്‍വ്വഹിച്ചത് സി എന്‍ കരുണാകരന്‍ ആയിരുന്നു.

ഈശ്വരി ആണ് ഭാര്യ. അമ്മിണിയും ആയില്യനും മക്കള്‍.

English summary
Artist CN Karunakaran passes away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X