പാർവ്വതിയെ നോക്കി ഉറക്കെ കൂവാൻ തോന്നി.. പാർവ്വതിയും സ്ത്രീവിരുദ്ധയെന്ന് നിർമ്മാതാവ്!

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  'പാർവതിയെ നോക്കി ഉറക്കെ കൂവാൻ തോന്നി' | Oneindia Malayalam

  കൊച്ചി: നടി പാര്‍വ്വതിക്കും വിമന്‍ ഇന്‍ സിനിമ കളക്ടീവിനും എതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല തുടരുകയാണ്. പാര്‍വ്വതിയുടെ കസബ വിമര്‍ശനത്തിനോടുള്ള എതിര്‍ശബ്ദങ്ങള്‍ എന്നതിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ കടന്നിരിക്കുന്നു. വ്യക്തിപരമായ അപമാനിക്കലും തെറിവിളിയും കൊലവിളിയുമൊക്കെയായി കാര്യങ്ങള്‍ കൈവിട്ട നിലയിലാണ്.

  ഇത്രയൊക്കെ ആക്രമിക്കപ്പെട്ടിട്ടും പാര്‍വ്വതി നിലപാട് മാറ്റുകയോ കരഞ്ഞ് കാലുപിടിക്കുകയോ ചെയ്യുന്നില്ല എന്നത് ആര്‍ക്കൊക്കെയോ സഹിക്കുന്നതേ ഇല്ല. പാര്‍വ്വതിക്കെതിരെ ഫാന്‍സ് മാത്രമല്ല, സംവിധായകന്‍ ജൂഡ് ആന്റണി, നടന്‍ സിദ്ദിഖ് എന്നിവരും രംഗത്ത് വന്നിരുന്നു. പാര്‍വ്വതിയെ ശക്തമായി വിമര്‍ശിച്ച് ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് നിര്‍മ്മാതാവ് അഷ്‌റഫ് ബേദിയാണ്.

  പാർവ്വതിക്കെതിരെ നിർമ്മാതാവ്

  പാർവ്വതിക്കെതിരെ നിർമ്മാതാവ്

  ദേശീയ പുരസ്ക്കാരം നേടിയ സലിം കുമാർ ചിത്രം ആദാമിന്റെ മകൻ അബു നിർമ്മിച്ചവരിലൊരാളാണ് അഷ്റഫ് ബേദി. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് അഷ്റഫ് പാർവ്വതിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: പാർവതി മാഡത്തിനോടുള്ള എല്ലാ ബഹുമാനവും നിലനിർത്തികൊണ്ട്‌ തന്നെ തുടങ്ങാം; ഓർമയുണ്ടോ മാഡം ഈ മുഖം. ഓർമ കാണില്ല. അതുകൊണ്ട് പേരു പറയാം. ഞാൻ അഷ്റഫ് ബെഡി. ദേശീയ അവാർഡ് നേടിയ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ.

  പാർവ്വതിയെ സമീപിച്ചു

  പാർവ്വതിയെ സമീപിച്ചു

  ഒന്നര വർഷം മുൻപ് ഞാനും വി.എം.വിനു എന്ന സംവിധായകും കൂടി പാർവതി മാഡത്തിനെ കാണാൻ എറണാകുളത്തെ ക്രൗൺ പ്ലാസ ഹോട്ടലിൽ വന്നിരുന്നു. കാണാൻ എന്നു പറഞ്ഞാൽ, കഥ പറയാൻ. നായികാ പ്രാധാന്യമുള്ള സിനിമ. ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം ചർച്ചചെയ്യുന്ന സിനിമ. അതുകൊണ്ടുതന്നെ അത്തരം കാഴ്ചപ്പാടുള്ള ഒരു നടിയായിരിക്കണം പ്രധാനവേഷം ചെയ്യേണ്ടതെന്ന് ഞങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നു.

  കഥ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു

  കഥ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു

  പാർവതിയുടെ നിരവധി അഭിമുഖങ്ങൾ കാണുകയും വായിക്കുകയും ചെയ്തിട്ടുള്ള ഞങ്ങൾക്ക് മറ്റൊരാളെ ആലോചിക്കേണ്ടിവന്നില്ല. പ്രൊഡക്ഷൻ കൺട്രോളർ മുഖാന്തിരം അപ്പോയിന്‍റ്മെൻറ് വാങ്ങി. ദോഷം പറയുരുതല്ലോ. പറഞ്ഞ സ്ഥലത്ത് പറഞ്ഞ സമയത്തുതന്നെ വന്നിരുന്ന് പാർവതി കഥ കേട്ടു. കഥ അവർക്ക് ഇഷ്ടപ്പെടുകയും ചെയ്തു.

  പ്രോജക്ടിന് ഗ്ലാമർ കുറവായിരുന്നു

  പ്രോജക്ടിന് ഗ്ലാമർ കുറവായിരുന്നു

  സിനിമയുടെ തിരക്കഥാകൃത്തായ എന്റെ ഭാര്യയോട്‌ അഭിനന്ദനം അറിയിക്കാനും പറഞ്ഞു. എങ്കിലും അവർ ഇതിന്റെ ഭാഗമാവാൻ തൽപര്യപെട്ടില്ല. കാരണംഞങ്ങളുടെ പ്രോജക്ടിന് ഗ്ലാമർ കുറവായിരുന്നു. സംവിധായകൻ സീനിയർ തലമുറയിൽപ്പെട്ടയാൾ. പോരാത്തതിന് നായികയ്ക്ക് 11 വയസ് പ്രായമുള്ള ഒരു മകളുമുണ്ട്. എങ്ങനെ അഭിനയിക്കും. പാർവതി കൺഫ്യൂഷനിലായി.

  പാർവ്വതി വഴങ്ങിയില്ല

  പാർവ്വതി വഴങ്ങിയില്ല

  കഥയുടെ വർത്തമാനകാല പ്രാധാന്യം ഞങ്ങൾ വിവരിച്ചുകൊടുത്തു. കഥാപാത്രത്തിന്റെ അഭിനയസാധ്യത പറഞ്ഞുകൊടുത്തു. പാർവതിയുടെ കഴിവിനെപ്പറ്റിയോ ജനപ്രീതിയെപ്പറ്റിയോ ഞങ്ങൾക്ക് സംശയമില്ലാതിരുന്നതുകൊണ്ട് ഞങ്ങൾ വീണ്ടും അവരെ നിർബന്ധിച്ചു. പക്ഷേ, അവർ വഴങ്ങിയില്ല. സിനിമ രംഗത്തെ മറ്റുചിലർ പറഞ്ഞാണ് അറിഞ്ഞത് ഇത്തരം ചിത്രങ്ങളിലൊന്നും മുഖ്യധാരാനായികമാർ അഭിനയിക്കില്ലെന്ന്.

  പാർവ്വതിക്ക് പകരം ഭാമ

  പാർവ്വതിക്ക് പകരം ഭാമ

  ന്യൂജൻ സംവിധായകന്മാർ തന്നെ സംവിധാനം ചെയ്യണം. മിനിമം അ‍ഞ്ചുകോടിയെങ്കിലും ബജറ്റ് വേണം. കഥയല്ല, ഇത്തരം ഘടകങ്ങളൊക്കെ നോക്കിയാണത്രേ നടിമാർ പടം സെലക്ട് ചെയ്യുന്നത്. പിന്നീട് ഭാമയെ നായികയാക്കി ഞങ്ങൾ ആ സിനിമ സാക്ഷാത്കരിച്ചു. ചിത്രത്തിന്റെ പേര് മറുപടി. കഴിഞ്ഞ ഫെബ്രുവരി അവസാനം മലയാളത്തിലെ ഒരു നടി അതിക്രൂരമായി തെരുവിൽ ആക്രമിക്കപ്പെട്ടു.

  ചർച്ച ചെയ്യപ്പെട്ട ചിത്രം

  ചർച്ച ചെയ്യപ്പെട്ട ചിത്രം

  ഈ സമയത്ത് ചലച്ചിത്രമേഖലയിലെ ചില സ്ത്രീ സുഹൃത്തുക്കൾ എന്നെ വിളിച്ച് മറുപടിയെപ്പറ്റി സംസാരിച്ചു. ഭാഗ്യ ലക്ഷ്മിയെപ്പോലെയുള്ളവർ ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിന്റെ ക്ലിപ്പിങ് ഫെയ്സ്ബുക്കിലൂടെ ഷെയർ ചെയ്തു.വർത്തമാന കാല മലയാളി സമൂഹത്തിൽ സ്ത്രീ എങ്ങനെയൊക്കെ ആക്രമിക്കപ്പെടുന്നു, അവഹേളിക്കപ്പെടുന്നു എന്നുള്ള ചോദ്യം തന്നെയായിരുന്നു മുറുപടി എന്ന ചിത്രം ഉയർത്തിയത്.

  പാർവ്വതിയെ കൂവാൻ തോന്നി

  പാർവ്വതിയെ കൂവാൻ തോന്നി

  കസബ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടി പാർവതി നടത്തിയ ചില നിരീക്ഷണങ്ങളാണ് ഇപ്പോൾ ഈ കുറിപ്പ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. സത്യത്തിൽ എനിക്ക് എഴുന്നേറ്റ് നിന്ന് ഉറക്കെ കൂവാനാണ് തോന്നിയത്. അഭിമുഖത്തിലും പത്രസമ്മേളനത്തിലും കയറിയിരുന്ന് വലിയ ഡയലോഗ് കാച്ചാൻ എളുപ്പമാണ്. പക്ഷേ, ജീവിതത്തിൽ അതൊന്ന് നടപ്പാക്കി കാണിക്കാൻ ഇത്തിരി ബുദ്ധിമുട്ടാ.

  മമ്മൂട്ടി ചെയ്ത മാതൃകാ കഥാപാത്രങ്ങൾ

  മമ്മൂട്ടി ചെയ്ത മാതൃകാ കഥാപാത്രങ്ങൾ

  36 വർഷത്തിനിടയിൽ മമ്മൂട്ടി ചെയ്ത എത്രയെത്ര മാതൃകാ കഥാപാത്രങ്ങളെ അവഗണിച്ചുകൊണ്ടാണ് പാർവതി സംസാരിച്ചത്. സ്ത്രീകളും കുട്ടികളും നെഞ്ചോടു ചേർത്തുപിടിക്കുന്ന എത്രയെത്ര കഥാപാത്രങ്ങളുണ്ട് അതിൽ. മലയാളസിനിമയെ എത്രയോ വട്ടം രാജ്യാന്തരതലത്തിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുപോയിട്ടുണ്ട് ഈ മഹാനടൻ.

  സ്ത്രീ ബിംബത്തെ പൊളിച്ചെഴുതണം

  സ്ത്രീ ബിംബത്തെ പൊളിച്ചെഴുതണം

  ഒരു സ്ത്രീ തിരക്കഥ രചിച്ച സാമൂഹിക പ്രതിബദ്ധതയുള്ളസിനിമ എന്ന ഒറ്റക്കാരണം മാത്രം മതിയായിരുന്നു മറുപടിയെ ഇവർക്ക് ഏറ്റെടുക്കാൻ. ആദ്യം പൊളിച്ചെഴുതേണ്ടത് നാളിതുവരെയായി നമ്മുടെ സമൂഹം പിൻതുടരുകയും പരിക്കുപറ്റാതെ സൂക്ഷിക്കുകയും ചെയ്യുന്ന സ്ത്രീ ബിംബത്തെയാണ്. അതിനെ പുനർനിർമിക്കുമ്പോഴേ പുരുഷൻറെ അധികാരരൂപകങ്ങൾ ഓരോന്നോരോന്നായി അഴിഞ്ഞുവീഴൂ.

  പാർവ്വതി ചെയ്ത്‌തും സ്തീവിരുദ്ധം

  പാർവ്വതി ചെയ്ത്‌തും സ്തീവിരുദ്ധം

  ഞങ്ങളുടെ സിനിമയിൽ അഭിനയിക്കാത്തതിലോ അതെല്ലെങ്കിൽ എല്ലാ സ്ത്രീ പക്ഷ സിനിമയിൽ അഭിനയിക്കണമെന്നോ എന്നല്ല ഞാൻ പറയുന്നത്‌ മറിച്ച്‌ ഒരു സിനിമയിൽ ഒരു കഥാപാത്രം പറഞ്ഞ ഡയലോഗാണു സ്തീവിരുദ്ധമായിപ്പോയെതെങ്കിൽ നിങ്ങളീ ചെയ്ത്‌തും സ്തീവിരുദ്ധമല്ലേ എന്ന ചോദ്യത്തോടെയാണ് അഷ്റഫ് ബേദിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

  പാർവ്വതിക്കെതിരെ കുറിപ്പ്

  ആഷ്റഫ് ബേദിയുടെ ഫേസ്ബുക്ക് പോസ്റ്റ്

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Film Producer Ashraf Bedi against actress Parvathy

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്