ദേശീയ വനിതാ നീന്തൽ താരം സുമി സിറിയക്കിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടു!കേട്ടാലറയ്ക്കുന്ന തെറിവിളിയും

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: ദേശീയ നീന്തൽ താരവും റെയിൽവേയിലെ ചീഫ് ടിക്കറ്റിങ് ഇൻസ്പെക്ടറുമായി സുമി സിറിയക്കിനെ ട്രെയിനിൽ വെച്ച് യാത്രക്കാരൻ ആക്രമിച്ചു. ജൂൺ 21 ബുധനാഴ്ച ബെംഗളൂരു-കന്യാകുമാരി ഐലന്റ് എക്സ്പ്രസിലായിരുന്നു സംഭവം.

കൊച്ചിമെട്രോയിലെ ഉമ്മൻചാണ്ടിയുടെ ജനകീയ യാത്ര ജയിലിലേക്കുള്ള യാത്രയാകുമോ?എംഡി റിപ്പോർട്ട് തേടി...

കാന്തപുരം എപി അബൂബക്കർമുസ്ല്യാരെ ഉടൻ കസ്റ്റഡിയിലെടുക്കില്ല;മുൻകൂർ ജാമ്യം,അനുകൂലനിലപാടുമായി സർക്കാരും

ട്രെയിൻ യാത്രക്കാരനായ കൊല്ലം കുണ്ടറ സ്വദേശി സജി സാമുവലാണ് സുമി സിറിയക്കിനെ ആക്രമിച്ചത്. ട്രെയിനിലെ ടിക്കറ്റ് പരിശോധനയ്ക്കിടെ എസ് 6 കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തിരുന്ന സജി സാമുവലിനെ ടിക്കറ്റിങ് ഇൻസ്പെക്ടറായ സുമി പിടികൂടിയിരുന്നു.

ടിക്കറ്റില്ലാതെ യാത്ര...

ടിക്കറ്റില്ലാതെ യാത്ര...

ബെംഗളൂരു-കന്യാകുമാരി ഐലന്റ് എക്സ്പ്രസിലെ എസ് 6 കോച്ചിലാണ് കുണ്ടറ സ്വദേശിയായ സജി സാമുവൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത്.

കാലാവധി കഴിഞ്ഞ സീസൺ ടിക്കറ്റ്...

കാലാവധി കഴിഞ്ഞ സീസൺ ടിക്കറ്റ്...

പരിശോധനയ്ക്കിടെ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ സീസൺ ടിക്കറ്റിന്റെ ഐഡി കാർഡ് കാണിച്ച സജി, തന്റെ സീസൺ ടിക്കറ്റിന്റെ കാലാവധി കഴിഞ്ഞതാണെന്നും പറഞ്ഞു.

പിഴ ആവശ്യപ്പെട്ടു...

പിഴ ആവശ്യപ്പെട്ടു...

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തതിന് 390 രൂപ പിഴ അടയ്ക്കാൻ ടിക്കറ്റിങ് ഇൻസ്പെക്ടറായ സുമി ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാൻ സജി കൂട്ടാക്കിയില്ല.

അസഭ്യ വർഷം...

അസഭ്യ വർഷം...

ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിഴ അടയ്ക്കാൻ കൂട്ടാക്കാതിരുന്ന സജി, ടിക്കറ്റിങ് ഇൻസ്പെക്ടറായ സുമിയോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു.

സുരക്ഷാ സേനയെ വിളിച്ചു...

സുരക്ഷാ സേനയെ വിളിച്ചു...

ഇതിനിടെ സുമി സിറിയക്ക്, റെയിൽവേ സുരക്ഷാ സേനയെ ഫോണിൽ വിളിച്ച് സഹായം ആവശ്യപ്പെട്ടിരുന്നു.

സുമിയെ തള്ളിയിട്ട് രക്ഷപ്പെട്ടു...

സുമിയെ തള്ളിയിട്ട് രക്ഷപ്പെട്ടു...

ട്രെയിൻ തിരുവനന്തപുരം സ്റ്റേഷനിലെത്തിയപ്പോഴാണ് യാത്രക്കാരനായ സജി സാമുവൽ സുമിയെ ആക്രമിച്ചത്. ട്രെയിനിൽ നിന്നും സുമിയെ പിടിച്ചുതള്ളിയിട്ട ശേഷം പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങിയ സജി ഓടിരക്ഷപ്പെടുകയായിരുന്നു.

സുമി സിറിയക്കിന് പരിക്ക്...

സുമി സിറിയക്കിന് പരിക്ക്...

യാത്രക്കാരന്റെ ആക്രമണത്തിൽ ടിക്കറ്റിങ് ഇൻസ്പെക്ടറായ സുമി സിറിയക്കിന്റെ കൈ മുറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ സുമി റെയിൽവേ ആശുപത്രിയിൽ ചികിത്സ തേടി.

കേസും പ്രതിഷേധവും...

കേസും പ്രതിഷേധവും...

സുമിയെ ആക്രമിച്ച കുണ്ടറ സ്വദേശിക്കെതിരെ തിരുവനന്തപുരം റെയിൽവേ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ റെയിൽവേ ജീവനക്കാർ പ്രതിഷേധിച്ചു.

English summary
attack against swimmer sumi cyriac in train.
Please Wait while comments are loading...