അൽഫോൺസ് മാത്രമല്ല.. പുത്രനും കൊലമാസ് ആണ്.. 'കൊലക്കേസ്' തെളിയിച്ച് പ്രേമം സംവിധായകന്റെ അച്ഛൻ!

  • Posted By:
Subscribe to Oneindia Malayalam

ആലുവ: മലയാള സിനിമയില്‍ തരംഗമുണ്ടാക്കിയ പ്രമം സിനിമയുടെ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. സൂപ്പര്‍ ഹിറ്റായ പ്രേമത്തിന് ശേഷം പുതിയ ചിത്രങ്ങളുടെ തിരക്കിലുമാണ് ഈ യുവസംവിധായകന്‍. അല്‍ഫോണ്‍സ് തിരിക്കിലായിരിക്കേ ആലുവയിലെ വീട്ടിലൊരു സംഭവം നടന്നു. ഒരു 'കൊലക്കേസ്'. സിനിമയില്‍ മിടുക്ക് തെളിയിച്ച മകന്റെ അച്ഛനാകട്ടെ താനും ഒട്ടും മോശമല്ല എന്ന് തെളിയിക്കുകയും ചെയ്തു. രസകരമായ ആ സംഭവം ഇങ്ങനെയാണ്.

ദിലീപിനെ കുടുക്കിയെന്നത് മാത്രമല്ല, മഞ്ജു വാര്യർ പുതിയ വിവാദത്തിൽ.. പിച്ചച്ചട്ടിയിൽ കൈയിട്ട് വാരരുത്

ദിലീപ് അന്ന് രാത്രി വിളിച്ചു.. ദൈവങ്ങളേയും മകളേയും പിടിച്ച് ആണയിട്ടു! പിസി ജോർജ് വെളിപ്പെടുത്തുന്നു

വാഴക്കുല മോഷണം

വാഴക്കുല മോഷണം

ആലുവയിലെ വീട്ടിലാണ് അല്‍ഫോണ്‍സ് പുത്രനും കുടുംബവും താമസം. വീട്ടില്‍ ആരുമില്ലാതിരുന്ന നേരത്തെ ഒരു മോഷണം നടന്നു. മോഷണം പോയതാകട്ടെ ആരും കണ്ണ് വെച്ച് പോകുന്ന കിടിലനൊരു വാഴക്കുല. അല്‍ഫോണ്‍സ് പുത്രന്റെ കുടുംബം ആറ്റുനോറ്റ് വളര്‍ത്തിയുണ്ടാക്കിയ കുലയാണ് വിരുതന്‍ പട്ടാപ്പകല്‍ കട്ട് കൊണ്ട് പോയത്.

സംഭവം പട്ടാപ്പകൽ

സംഭവം പട്ടാപ്പകൽ

അല്‍ഫോണ്‍സിനും കുടുംബത്തിനും വീടിന് ചേര്‍ന്നുള്ള സ്ഥലത്ത് ജൈവവാഴക്കൃഷിയുണ്ട്. വാഴപ്പഴം വില്‍ക്കാറില്ല. പകരം വീട്ടിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറാണ് പതിവ്. സംഭവം നടക്കുന്നതിന് തലേദിവസം പുത്രനും കുടുംബവും കന്യാകുമാരിയില്‍ ആയിരുന്നു. രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തി.

പഴുത്ത പൂവൻ കുല

പഴുത്ത പൂവൻ കുല

കന്യാകുമാരിയിലായിരിക്കേ വീടിന് മുന്നിലുള്ള പൂവന്‍ കുലയില്‍ കായ പഴുത്ത് നില്‍ക്കുന്നതായി അയല്‍വാസി ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. കന്യാകുമാരിയില്‍ നിന്നും തിരിച്ചെത്തിയതിന്റെ പിറ്റേ ദിവസം രാവിലെ നോക്കിയപ്പോള്‍ രണ്ട് കായ കുലയില്‍ പഴുത്ത് നില്‍ക്കുന്നതായി പുത്രന്‍ കണ്ടു.

ആട് കിടന്ന ഇടത്ത്..

ആട് കിടന്ന ഇടത്ത്..

എന്നാല്‍ കുല വെട്ടിയില്ല. നന്നായി മൂത്ത ശേഷം വെട്ടാമെന്നായിരുന്നു കരുതിയത്. അന്ന് വീട്ടിലുള്ളവരെല്ലാം പുറത്ത് പോയിരുന്നു. ഈ സമയത്താണ് കള്ളന്‍ പണി പറ്റിച്ചത്. വീട്ടുകാര്‍ തിരികെ വന്ന് നോക്കുമ്പോള്‍ ആട് കിടന്ന ഇടത്ത് പൂട പോലും ഇല്ല എന്നതായിരുന്നു അവസ്ഥ.

കള്ളനെ പിടിക്കാൻ പുത്രൻ

കള്ളനെ പിടിക്കാൻ പുത്രൻ

ഓമനിച്ച് വളര്‍ത്തിയെടുത്ത വാഴക്കുല വല്ലവരും കൊണ്ടുപോയത് അല്‍ഫോണ്‍സിന്റെ അച്ഛനെ വല്ലാതെ സങ്കടപ്പെടുത്തി. സിനിമയുടെ തിരക്കുകളുമായി അല്‍ഫോണ്‍സ് ചെന്നെയിലായിരുന്നു. കുറഞ്ഞത് മുപ്പത് കിലോ എങ്കിലും തൂക്കം വരുന്ന പൂവന്‍ കുല അങ്ങനെ വല്ലവനും കൊണ്ടുപോയി തിന്നേണ്ടെന്ന് പുത്രന്‍ തീരുമാനിച്ചു.

തൊണ്ടിമുതൽ കിട്ടി

തൊണ്ടിമുതൽ കിട്ടി

കള്ളനെ പിടിക്കാന്‍ തന്നെ ഉറച്ച് പുത്രന്‍ ഇറങ്ങി. പരിസരത്തുള്ള കടകളിലെല്ലാം കയറിയിറങ്ങി തിരച്ചല്‍ നടത്തി. പവര്‍ ഹൗസ് കവലയിലെ കടയിലെത്തിയപ്പോള്‍ ദേ അവിടിരിക്കുന്നു തൊണ്ടി മുതല്‍. രണ്ട് പേര്‍ ചേര്‍ന്നാണ് പഴക്കുല കൊണ്ടുവന്നതെന്നും പഴുപ്പിക്കാന്‍ വെച്ചിരിക്കുകയാണ് എന്നും കടയുടമ പറഞ്ഞു.

പഴക്കുല തിരികെ കിട്ടി

പഴക്കുല തിരികെ കിട്ടി

അത് തന്റെ വീട്ടില്‍ നിന്നും മോഷണം പോയ കുലയാണെന്ന് പുത്രന്‍ കടക്കാരനെ ധരിപ്പിച്ചു. കുറഞ്ഞത് 900 രൂപയെങ്കിലും വില വരുന്ന പൂവന്‍ കുല കള്ളന്മാര്‍ വിറ്റത് 450 രൂപയ്ക്കായിരുന്നു. കാര്യം ബോധ്യപ്പെട്ടപ്പോള്‍ കടക്കാരന്‍ പണമൊന്നും വാങ്ങാതെ വാഴക്കുല തിരികെ നല്‍കി.

കേസും പുകിലും വേണ്ട

കേസും പുകിലും വേണ്ട

കുല മോഷ്ടിച്ച് കടയില്‍ വിറ്റ യുവാക്കളെ കടയുടമയ്ക്ക് പരിചയമുണ്ടായിരുന്നു. രണ്ട് പേരെയും പിടികൂടി ചോദിച്ചപ്പോള്‍ അവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. കൊല കിട്ടിയ സ്ഥിതിക്ക് പോലീസും കേസുമൊന്നും വേണ്ടെന്ന് പുത്രന്‍ തീരുമാനിക്കുകയും ചെയ്തു. നേരത്തെയും അല്‍ഫോണ്‍സ് പുത്രന്റെ വീട്ടിലെ വാഴക്കുല വാര്‍ത്തയായിരുന്നു.

എന്റെ അപ്പനാ പുത്രന്‍

എന്റെ അപ്പനാ പുത്രന്‍

ഒരിക്കല്‍ ഈ വീട്ടിലെ ജൈവക്കൃഷിയില്‍ ഉണ്ടായ കുലയ്ക്ക് അല്‍ഫോണ്‍സ് പുത്രനേക്കാളും ഉയരമുണ്ടായിരുന്നു. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. വിവരമറിഞ്ഞപ്പോള്‍ അപ്പനെ ട്രോളി അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. എന്റെ അപ്പനാ പുത്രന്‍. ചെറിയൊരു മോഷണക്കേസ് അപ്പന്‍ തന്നെ കണ്ടുപിടിച്ചു എന്നായിരുന്നു പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

അൽഫോൺസ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Alphonse Puthran's father has found the robber who robbed babana from his home

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്