കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എലഗന്‍സ് ബിനോയ് പറഞ്ഞത് അത് തന്നെ... സര്‍ക്കാരിനുള്ള ഭീഷണി

Google Oneindia Malayalam News

കൊച്ചി: മദ്യ നയം സന്ധിച്ച് സര്‍ക്കാര്‍ പുനര്‍ വിചിന്തനം നടത്തണം എന്നാണ് ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി ആവശ്യപ്പെട്ടത്. പൂട്ടിയ ബാറുകള്‍, നിയമത്തിന്റെ വഴിയിലൂടെ തുറക്കാനാകില്ലെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ ബാര്‍ ഉടമകള്‍ക്ക് അങ്ങനെ പറയാന്‍ മാത്രമേ കഴിയൂ.

എന്നാല്‍ മറ്റൊരു ബാര്‍ ഉടമയായ എലഗന്‍സ് ബിനോയുടെ പ്രതികരണം സര്‍ക്കാരിനുള്ള ഒരു ഭീഷണിയായാണ് വിലയിരുത്തപ്പെടുന്നത്. ബാര്‍ കോഴ സംബന്ധിച്ച വെളിപ്പെടുത്തലുകളിലെ സത്യം തെളിയിക്കാനുള്ള അവസരം വന്നിരിയ്ക്കുന്നു എന്നാണ് ബിനോയ് പറഞ്ഞത്.

Elegance Binoy

ബാര്‍ കോഴ വിവാദത്തില്‍ തെളിവുകളുണ്ടെന്ന് പറഞ്ഞ ബിജു രമേശിനെ സംഘടന ഒറ്റപ്പെടുത്തുന്നതാണ് കേരളം കണ്ടത്. മുമ്പ് ആരോപണങ്ങള്‍ ഉന്നയിച്ച പലരും പിന്‍മാറിയിരുന്നു. എന്നാല്‍ ഇനിമുതല്‍ അത്തരം പിന്‍മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് സൂചന. തനിയ്ക്ക് പലതും വെളിപ്പെടുത്താനുണ്ടെന്ന് മുന്പ് ഫേസ്ബുക്കിലൂടെ പറഞ്ഞ ആളാണ് ബിനോയ്.

സര്‍ക്കാരിനെതിരെ വെളിപ്പെടുത്തലുകളുണ്ടാകുമോ എന്ന ചോദ്യത്തിന് ബാര്‍ ഉടമകള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസില്‍ വിധി വന്നതിന് ശേഷം ബിജു രമേശും പ്രതികരിച്ചിട്ടില്ല. ബാര്‍ കോഴ സംബന്ധിച്ച് ഇപ്പോള്‍ കെഎം മാണിയും കെ ബാബുവും മാത്രമാണ് പ്രതിക്കൂട്ടില്‍ ഉള്ളത്. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വേറേയും വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കും.

English summary
Bar Case: Elegance Binoy's reaction makes new controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X