കോടതിയിലെത്തിയത് തന്റെ റിപ്പോര്‍ട്ടല്ല ! ബാര്‍ കോഴ കേസില്‍ സുകേശന്റെ മൊഴി പുറത്ത്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം : ബാര്‍കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിജിലന്‍സ് എസ്പി ആര്‍ സുകേശന്റെ മൊഴി പുറത്ത്. കോടതിയില്‍ എത്തിയത് താന്‍ തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ടല്ലെന്ന് സുകേശന്‍ മൊഴിയില്‍ വ്യക്തമാക്കുന്നു.

തന്റെ റിപ്പോര്‍ട്ടിന് പകരം കോടതിയിലെത്തിയത് അന്നത്തെ വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി പെന്‍ഡ്രൈവിലാക്കി നല്‍കിയ റിപ്പോര്‍ട്ടാണെന്നും സുകേശന്‍. ഇക്കാര്യം പരിഗണിക്കാതെയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് സൂചന.

ശങ്കര്‍ റെഡ്ഡി റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുകയായിരുന്നുവെന്നും ഈ റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയതെന്നും സുകേശന്‍ മൊഴിയില്‍ പറയുന്നു. കേസ് ഡയറിയില്‍ തിരുത്തല്‍ വേണമെന്ന്് ശങ്കര്‍ റെഡ്ഡി ആവശ്യപ്പെട്ടതായും സുകേശന്‍ മൊഴിയില്‍ പറയുന്നു. തനിക്കെതിരായ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കളവാണെന്നും സുകേശന്‍.

court

വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി മുന്‍ മന്ത്രി കെഎം മാണിക്കെതിരായ ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ശങ്കര്‍റെഡ്ഡിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ശങ്കര്‍ റെഡ്ഡിക്കെതിരെ കേസെടുക്കാനാകില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശങ്കര്‍ റെഡ്ഡി ഏകപക്ഷീയമായി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പിന്നാലെയാണ് സുകേശന്റെ മൊഴി പുറത്തു വന്നിരിക്കുന്നത്. കേസ് ഫെബ്രുവരി ഏഴിന് വീണ്ടും പരിഗണിക്കും.

English summary
bar scam, sukesan's statement out.
Please Wait while comments are loading...