മാധ്യമ വിലക്ക്; സിപിഎമ്മിനെതിരെ ആഞ്ഞടിക്കാന്‍ സിപിഐ

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: തോമസ് ചാണ്ടി വിവാദത്തിന് പിന്നാലെ സിപിഎമ്മിനെതിരെയും സര്‍ക്കാരിനെതിരെയും ആഞ്ഞടിക്കാന്‍ കിട്ടിയ അവസരം ഉപയോഗിച്ച് സിപിഐ. ചൊവ്വാഴ്ച സെക്രട്ടറിയേറ്റില്‍ മാധ്യമ വിലക്കുണ്ടായതിനെ രൂക്ഷമായ ഭാഷയിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, പന്ന്യന്‍ രവീന്ദ്രനും വിമര്‍ശിച്ചത്.

അല്‍ഖ്വെയ്ദ ബന്ധം: മൂന്നു പേര്‍ അറസ്റ്റില്‍, 2 പേര്‍ ബംഗ്ലാദേശ് വംശജര്‍, രേഖകള്‍ പിടിച്ചെടുത്തു...

രാജസ്ഥാനില്‍ മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്കിന് സമാനമാണിതെന്ന് കാനം ചൂണ്ടിക്കാട്ടി. മാധ്യമവിരുദ്ധ നിയമം കൊണ്ടുവന്ന ജയ്പൂരല്ല തിരുവനന്തപുരം. മാധ്യമങ്ങളെ വിലക്കിയ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എംഎം മണിക്കെതിരെയും കാനം വിമര്‍ശനവുമായെത്തി.

cpi

സിപിഐ വിഴുപ്പാണെന്ന മണിയുടെ പരാമര്‍ശത്തിന് എം.എം.മണി കേരളത്തിന്റെ ചരിത്രം പഠിക്കണമെന്നാണ് കാനം പ്രതികരിച്ചത്. സിപിഐയെ ആരു വിമര്‍ശിച്ചാലും അതുപോലെ മറുപടി നല്‍കുമെന്നും അദ്ദേഹം മുന്നറിപ്പ് നല്‍കി. മാധ്യമങ്ങളെ സെക്രട്ടറിയേറ്റില്‍ വിലക്കിയതിനെതിരെ പന്ന്യന്‍ രവീന്ദ്രനും വിമര്‍ശിച്ചു.

വിമര്‍ശനത്തെ നേരിടേണ്ടത് വിലക്കുകൊണ്ടല്ല. മാധ്യമങ്ങള്‍ സെക്രട്ടേറിയറ്റില്‍ കയറാന്‍ പാടില്ലെന്ന തീരുമാനമുണ്ടെങ്കില്‍ അതു തെറ്റാണ്. സെക്രട്ടേറിയറ്റ് പത്രക്കാര്‍ക്കു കയറാന്‍ പറ്റാത്ത ഇടമെന്ന് പറയുമ്പോള്‍ അതു വേറേ വല്ല ലോകവുമാണോയെന്നും പന്ന്യന്‍ ചോദിച്ചു. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഎം സിപിഐ ബന്ധത്തിലെ ഉരസലുകളാണ് ഇപ്പോഴത്തെ പ്രതികരണത്തിനും കാരണമെന്നാണ് സൂചന. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നതിലൂടെ സിപിഎമ്മിനെയാണ് സിപിഐ ലക്ഷ്യമാക്കുന്നത്.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kerala CM office bars media entry at Secretariat, cpi slams govt

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്