ബെണ്ടിച്ചാലിൽ യുവാവിനെ അക്രമിച്ചതിന് 5 പേർക്കെതിരെ വധ ശ്രമത്തിന് കേസ്; വീട്ടിൽ നാശനഷ്ടം വരുത്തിയതിന് 3 പേർക്കെതിരെയും

  • Posted By:
Subscribe to Oneindia Malayalam

വിദ്യാനഗർ: ബെണ്ടിച്ചാൽ സ്വദേശിയായ യുവാവിനെ ഇരുമ്പ് വടികൊണ്ട് അക്രമിച്ചതിന് അഞ്ച് പേർക്കെതിരെ വധശ്രമത്തിന് വിദ്യാനഗർ പോലീസ് കേസെടുത്തു.വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയതിനും ഗൃഹനാഥനെയും ഉമ്മയേയും മർദിച്ചതിനും 3 പേർക്കെതിരെയും കേസെടുത്തു. ബെണ്ടിച്ചാൽ അബൂതാഹിർ മൻസിലിൽ ഖാലിദിനെ മർദിച്ചതിന് ഫാറൂഗ്, അബ്‌ദുല്ല, ഇസ്‌മായിൽ, നസീർ, മൊയ്‌ദീൻ കനിഞ്ഞി എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്.

അക്രമാസക്തമായ ഭീഷണികളും പ്രതിഫലം പ്രഖ്യാപിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് വെങ്കയ്യ നായിഡു

23 ന് വൈകിട്ട് മൂന്ന് മണിയോടെ ബെണ്ടിച്ചാൽ പള്ളിക്ക് സമീപം വെച്ച് മർദിക്കുകയും പിന്നിട് വീട്ടിലെത്തി ഇരുമ്പ് വടികൊണ്ട് അക്രമിച്ചു എന്നുമാണ് പരാതി. ഖാലിദ് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലാണ്.

policecap

ബെണ്ടിച്ചാൽ മൊട്ടയിൽ ഹൗസിലെ അബ്‌ദുല്ല(56)യെയും ഉമ്മയേയും വീട്ടിൽ അതിക്രമിച്ച് കയറി മർദിക്കുകയും വീട്ടിൽ നാശനഷ്ടം വരുത്തുകയും ചെയ്തു എന്ന പരാതിയിൽ ഖാലിദ്, നിസാർ, റംഷീദ് എന്നിവർക്കെതിരെയും കേസെടുത്തു. സംഭവത്തെ കുറിച്ച് വിദ്യാനഗർ എസ്. ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പണം സംബന്ധമായ തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് പറയുന്നു

English summary
case charged against 5 for murder attempt
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്