കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിഡ് അക്രമണ ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് നേതാവ്; ബിജെപിക്ക് നാണക്കേട്

  • By അന്‍വർ സാദത്ത്
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭരണപക്ഷമായ ബിജെപിയെ നാണംകെടുത്തി പാര്‍ട്ടി നേതാവിന്റെ പെരുമാറ്റദൂഷ്യം. ആസിഡ് അക്രമത്തില്‍ നിന്നും രക്ഷപ്പെട്ട ഇരയെ ഭോപ്പാലിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബിജെപി നേതാവ് രാജേന്ദ്ര നാംദിയോ അറസ്റ്റിലായി. ഇതേത്തുടര്‍ന്ന് സഹമന്ത്രി പദവിയുള്ള സംസ്ഥാന ശിലായി കഡായ് ബോര്‍ഡിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജേന്ദ്രയെ സസ്‌പെന്‍ഡ് ചെയ്തു.

പിഎൻബി എന്റെ ബിസിനസ് സാമ്രാജ്യം തകർത്തു! ഇനി എങ്ങനെ ബാദ്ധ്യത തീർക്കും? നീരവ് മോദിയുടെ കത്ത്
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11-നാണ് യുവതിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് എഫ്‌ഐആര്‍ പറയുന്നു. രണ്ട് വര്‍ഷം മുന്‍പാണ് അധ്യാപികയായ യുവതിക്ക് നേരെ ആസിഡ് അക്രമണം ഉണ്ടായത്. സംഭവത്തിന് ശേഷം നിരവധി ബിജെപി നേതാക്കളും മന്ത്രിമാരും യുവതിയെ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെയാണ് രാജേന്ദ്ര ഇവരുമായി പരിചയത്തിലാകുന്നത്.

acidattack

മുഖ്യമന്ത്രിയുടെ ധനസഹായം കൈമാറാനെന്ന പേരില്‍ രാജേന്ദ്ര യുവതിയെ ഭോപ്പാലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥനായ സുദേഷ് തിവാരി വ്യക്തമാക്കി. എന്നാല്‍ സ്ഥലത്തെത്തിയ അധ്യാപികയെ കൈയേറ്റം ചെയ്യാനായിരുന്നു ബിജെപി നേതാവിന്റെ ശ്രമം. ലൈംഗിക പീഡനം നടത്താനുള്ള ശ്രമം യുവതി തടഞ്ഞു. എന്നാല്‍ ഇതിന് ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നായിരുന്നു നേതാവിന്റെ ഭീഷണി. ഇതേത്തുടര്‍ന്ന് അധ്യാപിക ഉടനടി ഒരു പരാതി നല്‍കിയതുമില്ല.

പരമ്പരാഗത കരകൗശല തൊഴിലുകളെ പ്രോത്സാഹിപ്പിക്കുന്ന ബോര്‍ഡിന്റെ മേധാവിയായി അടുത്തിടെയാണ് രാജേന്ദ്രയെ നിയോഗിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി ബിജെപി ഓഫീസ് സെക്രട്ടറി സത്യേന്ദ്ര ഭൂഷണ്‍ സിംഗ് വ്യക്തമാക്കി. അതേസമയം ആരോപണത്തിന് പിന്നാലെ നേതാവിനെതിരെ ശക്തമായ നടപടിയെടുത്തതായി ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും ബിജെപി ശ്രമിക്കുന്നു. ജേണലിസം വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ പ്രതിപക്ഷം നടപടി സ്വീകരിക്കാത്തതാണ് വിമര്‍ശനത്തിന് കാരണം.

കൂടുതൽ വാർത്തകൾ:

<strong>ഷുഹൈബ് വധത്തില്‍ പിണറായിക്ക് അതൃപ്തി, കണ്ണൂര്‍ ലോബി കുടുങ്ങും സ്വരം കടുപ്പിച്ച് സംസ്ഥാന നേതൃത്വം</strong>ഷുഹൈബ് വധത്തില്‍ പിണറായിക്ക് അതൃപ്തി, കണ്ണൂര്‍ ലോബി കുടുങ്ങും സ്വരം കടുപ്പിച്ച് സംസ്ഥാന നേതൃത്വം

<strong>പിഎന്‍‍ബി തട്ടിപ്പ് കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റിൽ‍, തട്ടിപ്പിന്റെ പദ്ധതികളും പുറത്തുവന്നു!</strong>പിഎന്‍‍ബി തട്ടിപ്പ് കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റിൽ‍, തട്ടിപ്പിന്റെ പദ്ധതികളും പുറത്തുവന്നു!

English summary
MP BJP leader Namdeo accused for molesting acid attack survivor, suspended from party. Police registered case against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X