മലപ്പുറം ചങ്ങരംകുളത്തെ തോണി അപകടം; മരണസംഖ്യ ആറായി, മരിച്ചവരെല്ലാം ബന്ധുക്കൾ

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ചങ്ങരംകുളം ഞരണിപ്പുഴയിൽ തോണി മറിഞ്ഞ് ആറു കുട്ടികൾ മരിച്ചു. രണ്ട് കുട്ടികളടക്കം മൂന്നു പേരെ രക്ഷപ്പെടുത്തി. ചങ്ങരംകുളം സ്വദേശികളായ പ്രസീന, ജെനീഷ, അഭിലാഷ്, വൈഷ്ണവ്, മിന്നു, എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞട്ടില്ല. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഞരണിപ്പുഴയിൽ അപകടമുണ്ടായത്.

boataccident

അപകടത്തിൽ മരിച്ചവരെല്ലാം ബന്ധുക്കളാണെന്നാണ് റിപ്പോർട്ട്. തോണിയിൽ ആകെ ഒമ്പത് യാത്രക്കാരുണ്ടായിരുന്നു. അവധിക്കാലം ആഘോഷിക്കാനെത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. പ്രദേശവാസിയായ വേലായുധൻ എന്നയാളാണ് തോണി തുഴഞ്ഞിരുന്നത്.  ഇയാളെയും മറ്റു രണ്ട് കുട്ടികളെയും നാട്ടുകാർ രക്ഷപ്പെടുത്തി. ആരോഗ്യനില ഗുരുതരമായതിനാൽ വേലായുധനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെട്ട മറ്റു രണ്ട് കുട്ടികളും അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ചങ്ങരംകുളം അറഫ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

'ക്രിസ്മസ് ആയിട്ട് മര്യാദയ്ക്ക് തുണി എടുത്തൂടേ'... അമലാ പോളിന് നേരെ സദാചാര വാദികളുടെ സൈബർ ആക്രമണം...

അമേരിക്കയിലെ ക്രിസ്ത്യൻ പള്ളികൾ അമ്പലമാകുന്നു! പള്ളികൾ വാങ്ങി ക്ഷേത്രമാക്കുന്നത് ഗുജറാത്തുകാർ...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
boat accident in changaramkulam, malappuram.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്