കൊച്ചി ഉള്‍പ്പെടെ ലോകമെമ്പാടും കൊക്കെയ്ന്‍ എത്തുന്നത് ബ്രസീലില്‍ നിന്നും; എന്തുകൊണ്ട്?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ 25 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായി ഫിലിപ്പീന്‍സ് യുവതി പിടിയിലായതോടെ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നതുമായി ബന്ധപ്പെട്ട് വലിയതോതിലുള്ള അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. അന്താരാഷ്ട്ര തലത്തിലേക്ക് അന്വേഷണം നടത്താന്‍ ശേഷിയുള്ള ഏജന്‍സിയുടെ സഹായം ലഭിച്ചാല്‍ മാത്രമേ അന്വേഷണം ഫലവത്താകൂ.

ചീമേനിയിലെ ഞെട്ടിക്കുന്ന കൊലപാതകം; പ്രതികളെ പിടികൂടാനാകാതെ പോലീസ്

അന്താരാഷ്ട്ര തലത്തില്‍ വലകളുള്ള സംഘമാണ് മയക്കുമരുന്ന് കടത്തുകാരുടേത്. ബ്രസീലില്‍നിന്നാണ് പ്രധാനമായും ലോക രാജ്യങ്ങളിലേക്ക് കൊക്കെയ്ന്‍ എത്തുന്നത്. കാരണം കൊക്കെയ്നിന് വില ഏറ്റവും കുറവ് ബ്രസീലിലാണ്. ബ്രസീല്‍, പെറു, കൊളംബിയ, ബൊളീവിയ രാജ്യങ്ങളില്‍ വന്‍തോതിലാണ് ഇവയുടെ ഉത്പാദനം.

kochi

ടണ്‍കണക്കിന് കൊക്കെയ്നാണ് ഇവിടങ്ങളില്‍നിന്ന് പുറംരാജ്യങ്ങളിലേക്ക് ഒഴുകുന്നതെന്നാണ് റിപ്പോര്‍ട്ട്. കൊച്ചിയില്‍ അടുത്തിടെ പിടിയിലായ മൂന്നുപേരും കൊക്കെയ്ന്‍ കൊണ്ടുവന്നത് ബ്രസീലില്‍ നിന്നാണ്. കൊച്ചിയിലെ ഏജന്റുമാര്‍ ഓര്‍ഡര്‍ ചെയ്യുകയും ബ്രസീലില്‍നിന്നും അവ ഇവിടേക്ക് എത്തിക്കുകയുമാണ് പതിവ്.

വിമാനമാര്‍ഗമാണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ കൊക്കെയ്ന്‍ വന്‍തോതില്‍ എത്തുന്നത്. ലഹരി കണ്ടുപിടിക്കാനുള്ള സാങ്കേതിക മാര്‍ഗമില്ലാത്തതിനാല്‍ ഇവ പിടികൂടുക എളുപ്പമല്ല. സംശയം തോന്നുന്നവരെ പരിശോധിക്കുകയും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന തിരച്ചിലിലൂടെയും മാത്രമേ ലഹരി പിടിക്കാന്‍ കഴിയുന്നുള്ളൂ. അതുകൊണ്ടുതന്നെ ലഹരി മാഫിയയെ പിടികൂടാന്‍ കാര്യമായ അന്വേഷണം വേണമെന്നാണ് കേരള പോലീസിന്റെയും അനുബന്ധ ഏജന്‍സികളുടെയും ആവശ്യം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Brazil Is Top Cocaine Transshipment Country

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്