കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീകൃഷ്ണന്‍,മാനസിക രോഗി!ബണ്ടിയുടെ അടവ് ഏറ്റില്ല!! ആളൂരിന്‍റെ തന്ത്രവും പാളി!!ഹൈടെക് കള്ളനെ പൂട്ടി

ഭവന ഭേദനം , മോഷണം തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി അറിയിച്ചു. ശിക്ഷ ഏപ്രില്‍ 22ന് വിധിക്കും.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യാന്തര മോഷണക്കേസുകളില്‍ പ്രതിയായ ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങ് കുറ്റക്കാരനാണെന്ന് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ബണ്ടി കുറ്റക്കാരനാണെന്ന് വിധിച്ചത്. ഭവന ഭേദനം , മോഷണം തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി അറിയിച്ചു. ശിക്ഷ ഏപ്രില്‍ 22ന് വിധിക്കും. ബണ്ടി സ്ഥിരം കുറ്റവാളിയായതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

പട്ടത്തെ വിദേശമലയാളിയുടെ വീട്ടില്‍ നടത്തിയ കവര്‍ച്ചയ്ക്കു ശേഷം കര്‍ണാടകയിലേക്ക് കടന്ന ബണ്ടിയെ കര്‍ണാടകയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 2013 ജനുവരി 21നാണ് സംഭവം. വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ നിന്നാണ് ബണ്ടിയെ തിരിച്ചറിഞ്ഞത്. നാലു വര്‍ഷമായി ജയിലില്‍ കഴിയുന്ന ബണ്ടി രക്ഷപ്പെടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും ഒന്നും ഏറ്റില്ല. ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിലായി അഞ്ഞൂറോളം മോഷണക്കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍.ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ ബിഎ ആളൂരാണ് ബണ്ടിക്കായി ഹാജരായത്.

 സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന്

സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന്

വിദേശ മലയാളിയായ വേണുഗോപാലന്‍ നായരുടെ മരപ്പാലം-മുട്ടട റോഡിലെ വിഷ്ണു ഭവനില്‍ നിന്ന് 28 ലക്ഷം രൂപയുടെ ആഡംബര കാര്‍ അടക്കം 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന കേസിലാണ് ബണ്ടി പിടിയിലായത്. വീടിന്റെ മുന്‍വശത്തെ ചുവരില്‍ സ്ഥാപിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഇളക്കി മാറ്റി അകത്തു കടന്ന മോഷ്ടാവ് താക്കോല്‍ സംഘടിപ്പിച്ചു റിമോട്ട് സംവിധാനമുള്ള ഗേറ്റ് തുറക്കുകയായിരുന്നു. നന്തന്‍കോട്ടെ വീട്ടില്‍ കര്‍ണാടക റജിസ്‌ട്രേഷനുള്ള മോഷ്ടിച്ച കാറിലെത്തിയ ഇയാള്‍ ഇത് ഇവിടെ ഉപേക്ഷിച്ചാണ് ആഡംബര കാറില്‍ കടന്നത്. എല്ലാ സുരക്ഷാ സംവിധാനത്തോടും പണി കഴിപ്പിച്ച വീട്ടില്‍ അതിവിദഗ്ധമായി ഇത്തരത്തില്‍ വന്‍ കവര്‍ച്ച നടത്തിയത് പൊലീസിനെയും ഞെട്ടിച്ചിരുന്നു.

 സിനിമ

സിനിമ

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ബണ്ടി ചോറിന്റെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ ഓയ് ലക്കിയെന്ന സിനിമ പോലും പുറത്തിറങ്ങിയിട്ടുണ്ട്. നൂറുകണക്കിന് കേസുകളില്‍ പ്രതിയാണെങ്കിലും തെളിവുകളില്ലാത്തതിനാല്‍ ഇയാളെ കുടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് പൊലീസ് പറയുന്നു. അതിസുരക്ഷാ സംവിധാനങ്ങളുള്ള സ്ഥലങ്ങളില്‍ വിദഗ്ദ്ധമായി മോഷണം നടത്തുന്നതിന്റെ ത്രില്‍ അനുഭവിയ്ക്കുന്നയാള്‍കൂടിയാണ് ഇയാള്‍. മോഷണമുതലുകളല്ല മോഷണം നടത്തുമ്പോഴുള്ള വെല്ലുവിളികളിലാണ് ഇയാള്‍ക്ക് താത്പര്യം.

 മോഷണം ശ്രീകൃഷ്ണന്‍ പറഞ്ഞിട്ട്

മോഷണം ശ്രീകൃഷ്ണന്‍ പറഞ്ഞിട്ട്

താന്‍ ശ്രീകൃഷ്ണന്റെ അവതാരമാണെന്നും ശ്രീകൃഷ്ണന്‍ പറയുമ്പോഴാണ് മോഷണം നടത്തുന്നതെന്നും കോടതിയില്‍ പറഞ്ഞതിനെ തുടര്‍ന്ന് ബണ്ടിച്ചോറിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാററിയിരുന്നു.മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കോടതിയാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത്.
ജില്ലാ മജിസ്‌ട്രേറ്റ് കോടതിയുടേതായിരുന്നു നടപടി. തനിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ബണ്ടി ചോര്‍ തന്നെ കോടതിയെ ധരിപ്പിക്കുകയായിരുന്നു.

 കനത്ത സുരക്ഷ

കനത്ത സുരക്ഷ

അതേ സമയം മാനസിക രോഗം ജയില്‍ച്ചാടാനുള്ള ബണ്ടി ചോറിന്റെ തന്ത്രമാണെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ജയില്‍ച്ചാടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ബണ്ടി ചോറിനെ ഏകാന്ത തടവറയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതിക്ക് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി.
ഒമ്പത് തവണ ജയില്‍ ചാടിയ ചരിത്രമുള്ള ബണ്ടിച്ചോറിന് കാവലായി പേരൂര്‍ക്കട മനാസികാരോഗ്യ കേന്ദ്രത്തില്‍ യന്ത്രത്തോക്കുകളുമായി 24 പൊലീസുകാരാണ് കാവലിരുന്നത്. ബണ്ടിച്ചോറിന്റെ ഒമ്പത് ജയല്‍ച്ചാട്ടത്തില്‍ അഞ്ചെണ്ണവും ആശുപത്രിയില്‍ നിന്നായിരുന്നു. എന്നാല്‍ മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് വ്യക്തമായതോടെ ബണ്ടിയെ ജയിലിലേക്ക് മാറ്റുകയായിരുന്നു.

കുറ്റങ്ങള്‍ തെളിഞ്ഞു

കുറ്റങ്ങള്‍ തെളിഞ്ഞു

രാജ്യാന്തര മോഷണക്കേസുകളില്‍ പ്രതിയായ ബണ്ടി ചോര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ബണ്ടി കുറ്റക്കാരനാണെന്ന് വിധിച്ചത്. ഭവന ഭേദനം , മോഷണം തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി അറിയിച്ചു. ശിക്ഷ ഏപ്രില്‍ 22ന് വിധിക്കും.

English summary
court says high tech thief bunty chor guilty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X