മലയാളം, തമിഴ് സിനിമ ഛായാഗ്രാഹകന്‍ സി രാമചന്ദ്രമേനോന്‍ അന്തരിച്ചു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: സിനിമ ഛായാഗ്രാഹകന്‍ സി രാമചന്ദ്രമേനോന്‍ അന്തരിച്ചു. 88 വയസായിരുന്നു. കോഴിക്കോട് പികെഎസ് രാജ റോഡിലെ സഹോദരിയുടെ വീട്ടിലായിരുന്നു അന്ത്യം.

സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് മാവൂര്‍ റോഡ് വൈദ്യുത ശ്മശാനത്തില്‍ നടക്കും. മലയാളത്തിലും തമിഴലുമായി 150ന് മുകളില്‍ ചിത്രങ്ങള്‍ക്ക് ഛായാഗ്രാഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.

cramachandramenon

ഉറൂബിന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കി പി തഭാസ്‌കരന്‍ സംവിധാനം ചെയ്ത ഉമ്മാച്ചു ഐവി ശശിയുടെ ഈറ്റ, ശ്രീകുമാരന്‍ തമ്പിയുടെ ഗാനം കുഞ്ചാക്കോയുടെ ഒതേനന്റെ മകന്‍, തോപ്പില്‍ ഭാസിയുടെ നിങ്ങളെ എന്നെ കമ്മ്യൂണിസ്റ്റാക്കി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഛായാഗ്രാഗണം നിര്‍വ്വഹിച്ചു.

English summary
C Ramachandra menon passed away.
Please Wait while comments are loading...